നടൻ അശോകന്റെ കരിയറിയിൽ വലിയ വഴിത്തിരിവായി മാറിയ ചിത്രമാണ് 'അമരം'. ലോഹിതദാസ് തിരക്കഥയെഴുതി ഭരതൻ സംവിധാനം ചെയ്ത ചിത്രം 1991 ലാണ് റിലീസിനെത്തിയത്. രാഘവൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ അശോകനെത്തിയത്. 'അമര'ത്തെക്കുറിച്ച് അശോകൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധേയമാകുന്നത്.
മാതൃഭൂമിയുടെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. "അമരം' ആണ് എന്റെ റേഞ്ച് മാറ്റിയത് എന്നാണ് പറയപ്പെടുന്നത്. കണ്ട ആൾക്കാരും സിനിമയിലുള്ള ആൾക്കാരുമൊക്കെ അതാണ് പറയുന്നത്. ആ പടത്തിനും ഒരുപാട് പ്രത്യേകതകളുള്ള സിനിമയായിരുന്നു.
കടൽക്കഥകൾ, അപ്പുറത്ത് ജീവിക്കുന്നവരെപ്പോഴും കരയിലാണല്ലോ. നഗരം ആണെങ്കിലും ഗ്രാമം ആണെങ്കിലും കടലിനോട് ബന്ധപ്പെട്ടതല്ലല്ലോ അധികം. അതിൽ നിന്ന് വ്യത്യസ്തമായി നിൽക്കുമ്പോൾ ഈ കടൽക്കഥകൾ നമ്മുടെ സിനിമകളിൽ വളരെയധികം കുറവാണ്. നമുക്ക് പറയാനുള്ള സിനിമ 'ചെമ്മീൻ' മാത്രമേ ഉണ്ടായിരുന്നുള്ളൂ.
അന്നും ഇന്നും എന്നും ആ ഒരു പ്രത്യേകതയുള്ള സിനിമ തന്നെയാണ് 'ചെമ്മീൻ'. പിന്നെ വന്നത് 'അമരം' തന്നെയാണ്. അതുകൊണ്ടായിരിക്കാം, കടലിന്റെ കഥകളും കടലിന്റെ സംഭവങ്ങളും ചുറ്റുപാടും അതിനെ അടിസ്ഥാനമാക്കി ജീവിക്കുന്നവരുടെ കഥകൾ വന്നപ്പോൾ അതിന് പ്രത്യേകതകളുണ്ടായി.
വെറുമൊരു കടലിന്റെ കഥ പോയി എടുത്തിട്ട് കാര്യമൊന്നുമില്ലല്ലോ. ചുമ്മാ കുറേ പേർ കടപ്പുറത്തിറങ്ങി മീൻ പിടിക്കുന്നു, പ്രേമം കാണിക്കുന്നു അതിൽ പ്രത്യേകതയൊന്നുമില്ല. അതിന് എന്തെങ്കിലും ഒരു കണ്ടന്റ് വേണമല്ലോ. കറക്ടായിട്ടുള്ള കണ്ടന്റ് അതിൽ കാണിച്ചു, ആ ഭാഷയും.
കടലിനെ ഉപജീവനമാർഗം അതിനേക്കുറിച്ചൊന്നും നമ്മുടെ ആൾക്കാർക്ക് വലിയ പിടിത്തമില്ല. മത്സ്യത്തൊഴിലാളികൾ വരുന്നതല്ലേ നമ്മൾ കാണുന്നുള്ളൂ. ഇങ്ങനെയുള്ളവരയെ നമ്മൾ കണ്ടിട്ടുള്ളൂ. പക്ഷേ അവിടെ ചെല്ലുമ്പോൾ അവരുടെ ജീവിതവും കാര്യങ്ങളും വേറെയാണ്.
അത് 'ചെമ്മീനി'ലും ഭയങ്കര ഗംഭീരമായി കാണിച്ചിരുന്നു. അതിന് ശേഷം ജനങ്ങൾ അംഗീകരിച്ച ഒരു സിനിമ 'അമരം' ആയിരുന്നു. ജീവനുള്ള കഥാപാത്രങ്ങളാണെല്ലാം. - അശോകൻ പറഞ്ഞു.
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates