Asif Ali  ഫെയ്സ്ബുക്ക്
Entertainment

'മാറി നിൽക്കുന്നവരെ തിരികെ കൊണ്ടുവരണം; പഴയ പ്രതാപത്തിലേക്ക് 'അമ്മ' തിരിച്ചു വരുമെന്നാണ് പ്രതീക്ഷ'

ആ സംഘടന അതിലെ അം​ഗങ്ങൾക്ക് വേണ്ടി ചെയ്യുന്നത് അത്രയും നല്ല കാര്യങ്ങളാണ്.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: താരസംഘടനയായ 'അമ്മ'യിലെ മാറ്റം നല്ലതിനെന്ന് നടൻ ആസിഫ് അലി. അമ്മയിൽ നിന്ന് മാറി നിൽക്കാൻ ആർക്കും കഴിയില്ലെന്ന് ആസിഫ് അലി മാധ്യമങ്ങളോട് പറഞ്ഞു. അമ്മയിൽ നിന്ന് മാറി നിൽക്കുന്ന അം​ഗങ്ങളെ തിരികെ കൊണ്ടുവരണമെന്നും ആസിഫ് അലി കൂട്ടിച്ചേർത്തു.

"നല്ലതിന് വേണ്ടിയുള്ള ഒരു മാറ്റം നമ്മളെപ്പോഴും സ്വീകരിക്കുന്നതാണ്. നമുക്കു നോക്കാം. കഴിഞ്ഞ ഭരണക്കമ്മിറ്റിയുടെ പ്രശ്നങ്ങളൊക്കെ എല്ലാവരും ചർച്ച ചെയ്തിരുന്നു. അതിൽ കൂടുതൽ സ്ത്രീകൾ വരണമെന്ന് എല്ലാവരും ആ​ഗ്രഹിച്ചു. അതുപോലെ തന്നെ സംഭവിച്ചിട്ടുണ്ട്.

അമ്മ എന്ന സംഘടനയെക്കുറിച്ച് ഞാനെപ്പോഴും പറയാറുണ്ട്, അതിന്റെ പേര് അമ്മ എന്ന് തന്നെയാണ്. അതിൽ നിന്ന് മാറി നിൽക്കാൻ ആർക്കും കഴിയില്ല. ആ സംഘടന അതിലെ അം​ഗങ്ങൾക്ക് വേണ്ടി ചെയ്യുന്നത് അത്രയും നല്ല കാര്യങ്ങളാണ്. എന്തെങ്കിലും ബുദ്ധിമുട്ടുകൾ കൊണ്ടോ ഒരു സമയത്തുണ്ടായ വിഷമം കൊണ്ടോ ഒക്കെ മാറി നിന്നവർ ഉണ്ടാകാം.

അപ്പോൾ എല്ലാവരെയും തിരിച്ച് കൊണ്ടുവരണം. ഞാൻ അമ്മയുടെ അം​ഗമായിട്ട് ഏകദേശം 13 വർഷമായി. ആ സമയത്ത് ഞങ്ങൾ ആസ്വദിച്ചിരുന്ന ഒരു ഐക്യവും ഒരു കുടുംബാന്തരീക്ഷവുമൊക്കെയുണ്ടായിരുന്നു. അതിലേക്ക് തിരിച്ചെത്തും എന്ന പ്രതീക്ഷയിൽ തന്നെയാണ്.

ഇത്തവണത്തെ പ്രസിഡന്റും കമ്മിറ്റിയും അം​ഗങ്ങളുമെല്ലാം എല്ലാവർക്കും വളരെ പ്രിയപ്പെട്ടവരാണ്. തീർച്ചയായും പഴയ പ്രതാപത്തിലേക്കും സ്നേഹത്തിലേക്കുമൊക്കെ ആ കുടുംബം തിരിച്ചുവരും എന്ന് പ്രതീക്ഷിക്കുന്നു".- ആസിഫ് അലി പറഞ്ഞു. ശ്വേത മേനോൻ ആണ് അമ്മയുടെ പുതിയ പ്രസിഡന്റ്. കുക്കു പരമേശ്വരൻ ആണ് ജനറൽ സെക്രട്ടറി.

Cinema News: Actor Asif Ali talks about AMMA new team.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

രാവിലെ വെറും വയറ്റിൽ ഉലുവ വെള്ളം കുടിച്ചാൽ...

ആരൊക്കെ വന്നാലും ബാഹുബലിയുടെ തട്ട് താഴ്ന്ന് തന്നെയിരിക്കും! റീ റിലീസ് കളക്ഷനിൽ പുതുചരിത്രം കുറിച്ച് രാജമൗലി ചിത്രം

പെയ്‌സിനും ഭൂപതിക്കും ശേഷം ഇന്ത്യന്‍ ടെന്നീസ് ഐക്കണ്‍; രോഹന്‍ ബൊപ്പണ്ണ വിരമിച്ചു

ക്രൂഡ് ഓയില്‍ മാത്രമല്ല, സണ്‍ഫ്ളവര്‍ ഓയിലും റഷ്യയില്‍നിന്ന്; ഇറക്കുമതിയില്‍ വന്‍ വളര്‍ച്ച

SCROLL FOR NEXT