Asif Ali വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'ജീവിതത്തിൽ ഞാനേറ്റവും കൂടുതൽ പണിയെടുത്തിട്ടുള്ളത് 'ടിക്കി ടാക്ക'യ്ക്ക് വേണ്ടിയാണ്'; ആസിഫ് അലി

വാമിഖ ​ഗബ്ബിയാണ് ചിത്രത്തിൽ നായികയായെത്തുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

ആസിഫ് അലിയുടെ വരാൻ പോകുന്ന പ്രൊജക്ടുകളിൽ ഏറ്റവും പ്രേക്ഷകശ്രദ്ധ നേടിയിട്ടുള്ള ഒന്നാണ് രോഹിത് വിഎസ് സംവിധാനം ചെയ്യുന്ന 'ടിക്കി ടാക്ക'. വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ചിത്രത്തെ നോക്കിക്കാണുന്നത്. വാമിഖ ​ഗബ്ബിയാണ് ചിത്രത്തിൽ നായികയായെത്തുന്നത്.

നസ്‌ലിൻ, ലുക്മാൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് ആസിഫ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. താൻ ജീവിതത്തിൽ ഏറ്റവും കൂടുതൽ പണിയെടുത്തിട്ടുള്ള ചിത്രമാണ് ടിക്കി ടാക്കയെന്ന് ആസിഫ് ഓൺലൈൻ മാധ്യമങ്ങളോട് പറഞ്ഞു. "ഞാനെന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ പണിയെടുത്തിട്ടുള്ളത് ടിക്കി ടാക്കയ്ക്ക് വേണ്ടിയിട്ടാണ്.

പൂർണമായും തിയറ്ററിൽ ആസ്വദിക്കാൻ പറ്റുന്ന സിനിമയായിട്ടാണ് പ്ലാൻ ചെയ്തിരിക്കുന്നത്. മുഴുനീള ആക്ഷൻ ചിത്രമാണ്". - ആസിഫ് അലി പറഞ്ഞു. ഗുൽഷൻ കുമാർ, ഭുഷൻ കുമാർ, ടി സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നിവർക്കൊപ്പം വെൽമെയ്ഡ് പ്രൊഡക്ഷന്സും അഡ്വഞ്ചേഴ്സ് കമ്പനിയും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്.

നാവിസ് സേവിയർ, റാം മിർ ചന്ദനി, രാജേഷ് മേനോൻ എന്നിവരാണ് ചിത്രത്തിന്റെ സഹ നിർമാതാക്കൾ. 'കള' എന്ന ചിത്രത്തിന് ശേഷം രോഹിത്ത് വി എസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സിനിമയുടെ ഭാഗമായി നടന്ന സ്റ്റണ്ട് പരിശീലനത്തിനിടെ മുട്ടുകാലിനു ഗുരുതരമായി പരിക്കേറ്റതിനെ ആസിഫ് അലി അഞ്ച് മാസത്തെ വിശ്രമം എടുത്തിരുന്നു.

Asif Ali talks about Tiki Taka.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദുരന്തഭൂമിയിലെത്തി മുഖ്യമന്ത്രി; രക്ഷാപ്രവര്‍ത്തന പുരോഗതി നേരിട്ട് വിലയിരുത്തി; ഒപ്പം മന്ത്രിമാരും

'നല്ല ലുക്ക് ഉള്ള, സൗന്ദര്യമുള്ള ആളെ കല്യാണം കഴിക്കണം എന്നുണ്ടായിരുന്നു; പരസ്പരം നന്നായി മനസിലാക്കാൻ പറ്റിയാലേ വിവാഹജീവിതം മുന്നോട്ട് പോകൂ'

'അവസാന അവസരം, അന്വേഷണം ഒരു മാസത്തിനകം പൂര്‍ത്തിയാക്കണം'; മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ അന്ത്യശാസനവുമായി ഹൈക്കോടതി

ചൂടൻ രം​ഗങ്ങളുമായി യഷിന്റെ 'ടോക്സിക്കി'ലെ ആദ്യ ​ഗാനം; 'തബാഹി' വിഡിയോ പുറത്ത്

കനത്ത മഴ: ഡല്‍ഹിയില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണു; ആളുകള്‍ക്കായി തിരച്ചില്‍