Asrani  File
Entertainment

'ശാന്തമായ വിടവാങ്ങലാണ് അസ്രാനി ആവശ്യപ്പെട്ടത്', മരണവാര്‍ത്ത പുറത്തു വിട്ടത് സംസ്‌കാരത്തിന് ശേഷം

ആരോഗ്യപരമായ പ്രശ്‌നങ്ങളെത്തുടര്‍ന്ന് അഞ്ച് ദിവസം മുംബൈയിലെ ജുഹുവിലുള്ള ആരോഗ്യനിധി ആശുപത്രിയില്‍ ചികിത്സയിലായിരുന്നപ്പോഴാണ് അസ്രാനി അന്തരിച്ചത്.

സമകാലിക മലയാളം ഡെസ്ക്

കഴിഞ്ഞദിവസമാണ് പ്രശസ്ത ബോളിവുഡ് നടന്‍ ഗോവര്‍ദ്ധന്‍ അസ്രാനി അന്തരിച്ചത്. കുടുംബാംഗങ്ങള്‍ മാത്രമാണ് അദ്ദേഹത്തിന്റെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തത്. ആളും ബഹളവും ഒന്നുമില്ലാതെയുള്ള വിടവാങ്ങലാണ് അസ്രാനി ആഗ്രഹിച്ചിരുന്നതെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞിരിക്കുകയാണ്. തന്റെ ഭാര്യയായ മഞ്ജുവിനോട് അദ്ദേഹം പറഞ്ഞ അവസാന ആഗ്രഹം എന്താണെന്നും കുടുംബം വെളിപ്പെടുത്തി. ഇന്‍സ്റ്റാഗ്രാമില്‍ ദീപാവലി ആശംസ നേര്‍ന്ന് മണിക്കൂറുകള്‍ക്കകമായിരുന്നു അന്ത്യം.

ആരോഗ്യപരമായ പ്രശ്‌നങ്ങളെത്തുടര്‍ന്ന് അഞ്ച് ദിവസം മുംബൈയിലെ ജുഹുവിലുള്ള ആരോഗ്യനിധി ആശുപത്രിയില്‍ ചികിത്സയിലായിരുന്നപ്പോഴാണ് അസ്രാനി അന്തരിച്ചത്. അദ്ദേഹത്തിന്റെ സംസ്‌കാരം അതേദിവസം വൈകുന്നേരം തന്നെ സാന്താക്രൂസ് ശ്മശാനത്തില്‍ വെച്ച് ലളിതമായ ചടങ്ങുകളോടെ, കുടുംബാംഗങ്ങളുടെ മാത്രം സാന്നിധ്യത്തില്‍ നടന്നു. സംസ്‌കാരം കഴിഞ്ഞതിനുശേഷമാണ് അസ്രാനിയുടെ മരണവിവരം കുടുംബം പുറത്തുവിട്ടത്. ഒരു സാധാരണക്കാരനായി ഓര്‍മിക്കപ്പെടാനാണ് അസ്രാനി ആഗ്രഹിച്ചതെന്ന് അദ്ദേഹത്തിന്റെ കുടുംബം പറയുന്നത്.

ശാന്തവും മാന്യവുമായ ഒരു വിടവാങ്ങലാണ് അസ്രാനി ആവശ്യപ്പെട്ടതെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. സംസ്‌കാരച്ചടങ്ങിന് പൊതുജനശ്രദ്ധയോ മാധ്യമങ്ങളുടെ ബഹളങ്ങളോ ഒഴിവാക്കണമെന്നായിരുന്നു അവസാന ആഗ്രഹമായി നടന്‍ ഭാര്യയോട് ആവശ്യപ്പെട്ടത്. ഇത് പരിഗണിച്ചാണ് അന്ത്യകര്‍മങ്ങള്‍ അതീവ സ്വകാര്യമായി നടത്തുകയും സംസ്‌കാരം പൂര്‍ത്തിയായതിന് ശേഷം മാത്രം മരണവാര്‍ത്ത പുറത്തുവിട്ടതെന്നും കുടുംബം പറയുന്നു.

Veteran actor and comedian Govardhan Asrani passed away at 84. Family reveals his last wish for a private farewell, honoring his legacy and memorable roles

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അതിദാരിദ്ര്യമുക്ത സംസ്ഥാനം എന്ന പ്രഖ്യാപനം ശുദ്ധ തട്ടിപ്പെന്ന് വി ഡി സതീശന്‍; തട്ടിപ്പ് എന്ന് പറയുന്നത് സ്വന്തം ശീലങ്ങളില്‍ നിന്നെന്ന് മുഖ്യമന്ത്രി, സഭയില്‍ കൊമ്പുകോര്‍ക്കല്‍

സിനിമാ പ്രേമിയാണോ?; സൗജന്യമായി ടിക്കറ്റ് ലഭിക്കും, ചെയ്യേണ്ടത് ഇത്രമാത്രം

നൃത്തത്തിലും വിസ്മയമാകുന്ന ആഷ്; താരറാണിയുടെ അഞ്ച് ഐക്കണിക് ഡാൻസ് പെർഫോമൻസുകൾ

'കരിക്ക്' ടീം ഇനി ബിഗ് സ്‌ക്രീനിൽ; ആവേശത്തോടെ ആരാധകർ

'എന്റെ കൈ മുറിഞ്ഞ് മൊത്തം ചോരയായി; വിരലിനിടയില്‍ ബ്ലെയ്ഡ് വച്ച് കൈ തന്നു'; ആരാധന ഭ്രാന്തായി മാറരുതെന്ന് അജിത്

SCROLL FOR NEXT