ബോബി മോഹന്‍/ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

സഹസംവിധായകൻ ബോബി മോഹന്‍ അന്തരിച്ചു

പ്രശസ്ത സീരിയൽ ജ്വാലയായിലെ സഹസംവിധായകനായാണ് ബോബി മോഹന്‍ ഈ രംഗത്ത് എത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ചലച്ചിത്ര സഹസംവിധായകനും സിനിമാ പ്രവര്‍ത്തകനുമായ ബോബി മോഹന്‍ അന്തരിച്ചു. 45 വയസായിരുന്നു. വടകര സ്വദേശിയായ ബോബി ദീര്‍ഘകാലമായി സിനിമാസംബന്ധമായ വിവിധ മേഖലകളില്‍ ജോലി ചെയ്തുവരികയായിരുന്നു.

സിനിമയിൽ മാത്രമല്ല സീരിയൽ, പരസ്യചിത്രങ്ങൾ തുടങ്ങിയവയിൽ പ്രവർത്തിച്ചിട്ടുണ്ട്. വയലാര്‍ മാധവന്‍കുട്ടി സംവിധാനം ചെയ്ത പ്രശസ്ത സീരിയൽ ജ്വാലയായിലെ സഹസംവിധായകനായാണ് ബോബി മോഹന്‍ ഈ രംഗത്ത് എത്തുന്നത്. 

മലയാളത്തിലും തമിഴിലുമായി ഒട്ടേറെ സിനിമകളില്‍ പ്രവര്‍ത്തിച്ചു. കൂടാതെ ഒട്ടേറെ ഹ്രസ്വചിത്രങ്ങളും പരസ്യചിത്രങ്ങളും ആല്‍ബങ്ങളും ഒരുക്കിയിട്ടുണ്ട്. സഹപ്രവർത്തകർ ഉൾപ്പടെ നിരവധി പേരാണ് ബോബിക്ക് ആദരാഞ്ജലി അർപ്പിച്ചിരിക്കുന്നത്. നയന ആണ് ഭാര്യ. ഒലിവിയ മകളാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

SCROLL FOR NEXT