Belraj and Athira 
Entertainment

'ഈ പിറന്നാളിന് അര്‍ധരാത്രിയിലെ നിന്റെ ഫോണ്‍ കോള്‍ ഇല്ല'; ഹൃദയം നുറുങ്ങി സംവിധായകന്‍ ബെല്‍രാജിന്റെ ഭാര്യ

'നീ ഓരോ നിമിഷവും എനിക്ക് വേണ്ടി ജീവിച്ചു, നൂറോളം കുഞ്ഞ് വഴികളിലൂടെ എന്നോടുള്ള സ്‌നേഹം പ്രകടിപ്പിച്ചു കൊണ്ട്.'

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

സിനിമാ ലോകത്തെയാകെ ഞെട്ടിച്ചതായിരുന്നു സംവിധായകന്‍ ബെല്‍രാജിന്റെ വിയോഗം. ആദ്യമായി സംവിധാനം ചെയ്ത സീരീസ് റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകമായിരുന്നു ബല്‍രാജ് മരണപ്പെടുന്നത്. ഏറെനാളത്തെ പ്രണയത്തിന് ശേഷം വിവാഹം കഴിച്ച് ഒരു മാസം പോലും തികഞ്ഞിരുന്നില്ല ബല്‍രാജ് യാത്രയാകുമ്പോള്‍. ബല്‍രാജിനെക്കുറിച്ച് ഭാര്യ ആതിര കുറിച്ച വാക്കുകള്‍ ആരുടേയും കണ്ണ് നനയിക്കുന്നതാണ്.

ആറ് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് കഴിഞ്ഞ സെപ്റ്റംബറില്‍ ആതിരയും ബല്‍രാജും വിവാഹം കഴിക്കുന്നത്. പിന്നാലെ ബല്‍രാജ് സംവിധാനം ചെയ്ത വെബ് സീരീസ് കാപ്പി സ്‌ക്വാഡ് ഹോട്ട്‌സ്റ്റാറിലുമെത്തി. എന്നാല്‍ ഈ സന്തോഷങ്ങളെല്ലാം ആഘോഷിച്ച് തുടങ്ങും മുമ്പ് ബല്‍രാജിനെ തേടി മരണമെത്തുകയായിരുന്നു. തന്റെ ജന്മദിനത്തില്‍, ബല്‍രാജ് തനിക്ക് നല്‍കിയ സ്‌നേഹത്തെക്കുറിച്ച് കുറിക്കുകയാണ് ആതിര.

''എന്റെ ജന്മദിനത്തില്‍ പങ്കുവെക്കാന്‍ നീ തെരഞ്ഞെടുത്ത ഫോട്ടോയാണിത്. ഇപ്പോഴത്തെ ഒരുപാട് മനോഹരമായ ഫോട്ടോകളുള്ളപ്പോള്‍ എന്തിനാണ് ഈ പഴയ ചിത്രങ്ങള്‍ തെരഞ്ഞെടുത്തതെന്ന് ഞാന്‍ നിന്നോട് ചോദിച്ചു. നമ്മള്‍ ഇന്നലെ തുടങ്ങിയവരല്ലെന്ന് എല്ലാവരേയും എനിക്ക് കാണിക്കണം എന്നായിരുന്നു നിന്റെ മറുപടി. നമുക്ക് എല്ലാമായിരുന്ന നിമിഷങ്ങളില്‍ നിന്നുള്ള കുറച്ച് ചിത്രങ്ങള്‍ കൂടി ചേര്‍ക്കുന്നു.

ഷൂട്ടിന്റെ തിരക്കിലാണെങ്കില്‍ പോലും, എന്റെ എല്ലാ ജന്മദിനത്തിലും അര്‍ധരാത്രി ഉണ്ടായിരുന്ന നിന്റെ ഫോണ്‍കോള്‍ ഞാനിന്ന് മിസ് ചെയ്യുന്നു. എനിക്ക് ഒരിക്കലും ചോദിക്കേണ്ടി വന്നിട്ടില്ല. 'ചെഗു നീ വിളിക്കണമെന്നില്ല' എന്ന് ഞാന്‍ നിന്നോട് പറയുമായിരുന്നു. പക്ഷെ എനിക്ക് ലഭിക്കുന്ന ആദ്യത്തെ ജന്മദിനാശംസ നിന്റേതായിരിക്കണമെന്ന് നീ ഉറപ്പു വരുത്തിയിരുന്നു.

എന്റെ കഴിഞ്ഞ ജന്മദിനത്തില്‍ നമ്മളുടെ പ്രിയപ്പെട്ട റസ്റ്റോറന്റില്‍ നമ്മള്‍ പോയി. ആ രാത്രി, നീയെനിക്ക് എന്റെ പ്രിയപ്പെട്ട കേക്ക് വാങ്ങി തന്നു. സ്‌കൂട്ടറിന്റെ സീറ്റ് തുറന്ന് നാളുകളായി ഞാന്‍ മോഹിച്ചിരുന്ന വസ്ത്രം എടുത്തു തന്നു. ഞാന്‍ പൊട്ടിക്കരഞ്ഞപ്പോള്‍ നീ എന്നെ കെട്ടിപ്പിടിച്ചു. നീ എല്ലാം നന്നായി ചിന്തിച്ച് പ്ലാന്‍ ചെയ്തിരുന്നു, എല്ലാം ഞാന്‍ സന്തോഷിച്ച് കാണാന്‍. നീ ഓരോ നിമിഷവും എനിക്ക് വേണ്ടി ജീവിച്ചു, നൂറോളം കുഞ്ഞ് വഴികളിലൂടെ എന്നോടുള്ള സ്‌നേഹം പ്രകടിപ്പിച്ചു കൊണ്ട്.

ഇപ്പോള്‍, ഈ പോസ്റ്റിനൊപ്പം നിനക്ക് ഇഷ്ടപ്പെട്ട സംഗീതം ചേര്‍ക്കുകയാണ്. നമ്മുടെ രജിസ്റ്റര്‍ മാര്യേജിന്റെ വിഡിയോയില്‍ ചേര്‍ക്കണമെന്ന് നീ എപ്പോഴും പറഞ്ഞിരുന്ന, പക്ഷെ ഞാന്‍ പറ്റില്ലെന്ന് പറഞ്ഞു കൊണ്ടിരുന്ന സംഗീതം. നമ്മള്‍ ഒരുമിക്കാതിരുന്ന ഒരേയൊരു കാര്യം സംഗീതത്തിലുള്ള ടേസ്റ്റായിരുന്നു. പക്ഷെ ഇപ്പോള്‍, നീ ഇഷ്ടപ്പെട്ടിരുന്ന പാട്ടുകളെല്ലാം ഞാന്‍ ഇഷ്ടപ്പെടുന്നു. കാരണം അവ കേള്‍ക്കുമ്പോള്‍ നിന്നെ ഓര്‍മ വരും. എങ്ങനെയോ, നിന്റെ പ്രിയപ്പെട്ട സംഗീതവും എനിക്ക് എന്നും ഒപ്പം സൂക്ഷിക്കാന്‍ നീ ബാക്കി വച്ചു പോയ മറ്റൊരു കൊച്ചു ഓര്‍മയായി മാറി.

നീ എനിക്കു വേണ്ടി ചെയ്തു തന്നതിനെല്ലാം നന്ദി. എന്നെ തെരഞ്ഞെടുത്തതിനും വിശ്വസിച്ചതിനും നിന്റേതായ രീതിയില്‍ സ്‌നേഹിച്ചതിനും നന്ദി. ഓരോ കുഞ്ഞ് നിമിഷം പോലും സ്‌പെഷ്യല്‍ ആക്കിയതിന് നന്ദി. എന്നെ സന്തോഷിപ്പിച്ചിരുന്ന കുഞ്ഞ് കാര്യങ്ങള്‍ പോലും ഓര്‍ത്തിരുന്നതിനും, ഞാന്‍ എന്നെന്നും ഒപ്പം സൂക്ഷിക്കാന്‍ പോകുന്ന സ്‌നേഹം നല്‍കിയതിനും നന്ദി. എന്നെന്നും നിന്റെ. നിന്റെ കുഞ്ഞിമാളു''.

Athira, wife of Belraj Kalarickal gets emotional as she pens about him in her birthday.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പരീക്ഷാ ക്രമക്കേട്: രണ്ട് പിഎസ് സി അംഗങ്ങള്‍ ക്രൈംബ്രാഞ്ചിന് മുന്നില്‍, ചെയര്‍മാന് ബുധനാഴ്ച ഹാജരാകാന്‍ നോട്ടീസ്

കോമ്പി ബ്രേക്കിങ് സിസ്റ്റം, ഡിജിറ്റല്‍ ഡിസ്‌പ്ലേ, പ്രാരംഭ വില 89,999 രൂപ; ഇ- സ്പ്രിന്റോ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍

പാക്കറ്റ് ഭക്ഷണം പതിവാണോ? ദഹനരോഗങ്ങൾ പിറകെയുണ്ട്; പഠന റിപ്പോർട്ട്...

ചേരാനല്ലൂർ അപകടം: പൊലീസിന് വീഴ്ച പറ്റിയെന്ന് ആഭ്യന്തര മന്ത്രി

അട്ടപ്പാടി മധുവിന്റെ കുടുംബത്തിന് കൈത്താങ്ങ്: വീടും സഹോദരിക്ക് ജോലിയും നൽകുമെന്ന് മുഖ്യമന്ത്രി