ബേസിൽ ജോസഫ്, ടൊവിനോ തോമസ് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ 'അതിരടി' തിയറ്ററുകളിലെത്തിയിരിക്കുകയാണ്. മികച്ച അഭിപ്രായം ആണ് ആദ്യ ഷോയ്ക്ക് പിന്നാലെ ചിത്രം നേടുന്നത്. ക്യാംപസ് വൈബ്, സൗഹൃദം, മാസ് മൊമന്റ്സ്, കോമഡി, ഇമോഷൻസ് തുടങ്ങിയ എല്ലാം പെർഫെക്ടായി ബ്ലൻഡ് ചെയ്തൊരു കംപ്ലീറ്റ് എന്റർടെയ്നറാണ് 'അതിരടി' എന്നാണ് ചിത്രം കണ്ട പ്രേക്ഷകർ പറയുന്നത്.
നവാഗതനായ അരുൺ അനിരുദ്ധൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ ആദ്യ ദിന കളക്ഷൻ റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുകയാണ്. ആഗോള ബോക്സ് ഓഫീസില്‍ 10.54 കോടി രൂപയാണ് അതിരടി ഇതുവരെ നേടിയിരിക്കുന്നതെന്നാണ് സാക്നിൽക് പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യൻ ബോക്സ് ഓഫീസില്‍ മാത്രം 7.04 കോടിയും വിദേശ മാര്‍ക്കറ്റില്‍ 3.50 കോടിയുമാണ് ചിത്രം നേടിയത്.
ഡോ അനന്ദു എന്റർടെൻമെന്റിസിന്റെ ബാനറിൽ ഡോ അനന്ദു എസും, ബേസിൽ ജോസഫ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ബേസിൽ ജോസഫും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ബേസിൽ ജോസഫിന്റെ ആദ്യ നിർമാണ സംരംഭം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. വിഷ്ണു അഗസ്ത്യ, റിയ ഷിബു, ദർശന രാജേന്ദ്രൻ, സെറിൻ ഷിഹാബ് തുടങ്ങി ഒരുകൂട്ടം താരങ്ങൾ ചിത്രത്തിലുണ്ട്.
കൊച്ചിയിലെ ഒരു പ്രശസ്ത ക്യാംപസിൽ നടന്ന യഥാർഥ സംഭവത്തെ ഓർമിപ്പിക്കുന്ന ഇൻട്രോയിൽ തുടങ്ങുന്ന അതിരടി, ഒരു കോളജ് ഫെസ്റ്റിനെ ചുറ്റിപ്പറ്റിയുള്ള സംഘർഷങ്ങളുടെയും യുവത്വത്തിന്റെയും കഥയാണ് പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates