കെ എല്‍ രാഹുലും അതിയ ഷെട്ടിയും ഇന്‍സ്റ്റഗ്രാം
Entertainment

'അടുത്ത വര്‍ഷം കുഞ്ഞതിഥി എത്തും': സന്തോഷ വാര്‍ത്തയുമായി കെ എല്‍ രാഹുലും അതിയ ഷെട്ടിയും

2023 ജനുവരിയിലാണ് അതിയയും രാഹുലും വിവാഹിതയായത്

Author : സമകാലിക മലയാളം ഡെസ്ക്

ക്രിക്കറ്റ് താരം കെ എല്‍ രാഹുലും നടി അതിയ ഷെട്ടിയും ആദ്യത്തെ കണ്‍മണിയെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നു. സോഷ്യല്‍ മീഡിയയിലൂടെ താരദമ്പതികള്‍ തന്നെയാണ് സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചത്. അടുത്ത വര്‍ഷം കുഞ്ഞ് ജനിക്കും എന്നാണ് ഇരുവരും അറിയിച്ചത്.

ഞങ്ങളുടെ മനോഹരമായ അനുഗ്രഹം ഉടന്‍ വരുന്നു, 2025.- എന്നാണ് പോസ്റ്റില്‍ കുറിച്ചത്. പിന്നാലെ ഇരുവര്‍ക്കും ആശംസകളുമായി ബോളിവുഡ് താരങ്ങള്‍ എത്തി. അനുഷ്‌ക ശര്‍മ, ആലിയ ഭട്ട്, സാമന്ത, അര്‍ജുന്‍ കപൂര്‍ സൊനാക്ഷി സിന്‍ഹ, ശോഭിത ധുലിപാല തുടങ്ങിയ താരങ്ങള്‍ ആശംസകള്‍ അറിയിച്ച് കമന്റ് ചെയ്തു.

2023 ജനുവരിയിലാണ് അതിയയും രാഹുലും വിവാഹിതയായത്. ഏറെ നാളത്തെ പ്രണയത്തിനു ശേഷമായിരുന്നു വിവാഹം. മാര്‍ച്ചിലാണ് അതിയയുടെ അച്ഛനും നടനുമായ സുനില്‍ ഷെട്ടി മുത്തച്ഛനാവുന്നതിനെക്കുറിച്ച് സൂചന നല്‍കിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രക്ഷാപ്രവര്‍ത്തനം'; ഗണ്‍മാന്‍മാര്‍ക്കെതിരെ വധശ്രമക്കുറ്റം ചുമത്തി എസ്‌ഐടി റിപ്പോര്‍ട്ട്

ചോറ് കൊടുക്കുമ്പോള്‍ മരിച്ചെന്ന് മൊഴി; ഒന്നരവയസുകാരന്റെ മരണത്തില്‍ രണ്ടാനച്ഛന്‍ കസ്റ്റഡിയില്‍; അമ്മയെ ചോദ്യം ചെയ്യാന്‍ പൊലീസ്

കാട്ടാന ശല്യം രൂക്ഷം; മൂന്നാറിൽ പച്ചക്കറി കൃഷി പ്രതിസന്ധിയിൽ

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം; കോട്ടയത്ത് ഹെലികോപ്റ്ററുകള്‍ക്കും ഡ്രോണുകള്‍ക്കും നിരോധനം

ലഹരിമുക്ത ദേശീയ പുരസ്കാര നിറവിൽ ജിയുപിഎസ് കോളിയടുക്കം

SCROLL FOR NEXT