വേട്ടയ്യൻ സ്ക്രീൻഷോട്ട്
Entertainment

ബാറ്ററി സർ, നീങ്ക റൊമ്പ നല്ല നടിക്കിരേൻ സർ! അതിയൻ - ബാറ്ററി ക്യൂട്ട് കെമിസ്ട്രി; വിഡിയോ പുറത്ത്

അതിയൻ- ബാറ്ററി കെമിസ്ട്രി ക്യൂട്ടായിട്ടുണ്ടെന്നാണ് വിഡിയോയ്ക്ക് കമന്റായി ആരാധകർ കുറിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

ടിജെ ജ്ഞാനവേൽ ചിത്രം വേട്ടയ്യൻ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ചിത്രത്തിൽ രജനികാന്തിനൊപ്പം തിളങ്ങി നിന്ന കഥാപാത്രമായിരുന്നു ഫഹദിന്റെയും. ബാറ്ററി എന്ന വിളിപ്പേരുള്ള പാട്രിക് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ഫഹദെത്തിയത്. അതിയൻ എന്ന പൊലീസ് ഓഫീസറായി രജനികാന്തും അമ്പരപ്പിച്ചു. രജനികാന്ത് - ഫഹദ് കോമ്പിനേഷൻ രം​ഗങ്ങളെല്ലാം പ്രേക്ഷക മനം കവർന്നിരുന്നു.

ഇപ്പോഴിതാ വേട്ടയ്യനില്‍ നിന്ന് ഒഴിവാക്കിയ ഒരു രംഗം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. 'സാർ നീങ്ക കേട്ട ഡീറ്റെയ്ൽസ്'- എന്ന ഫഹദിന്റെ ഡയലോ​ഗോടെയാണ് വിഡിയോ തുടങ്ങുന്നത്. അതിയൻ- ബാറ്ററി കെമിസ്ട്രി ക്യൂട്ടായിട്ടുണ്ടെന്നാണ് വിഡിയോയ്ക്ക് കമന്റായി ആരാധകർ കുറിച്ചിരിക്കുന്നത്. മഞ്ജു വാര്യരാണ് ചിത്രത്തിൽ നായികയായെത്തിയത്.

അമിതാഭ് ബച്ചൻ, റാണ ദ​ഗുബതി, റിതിക സിങ്, ദുഷാര വിജയൻ, രോഹിണി തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ അണിനിരന്നു. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സം​ഗീത സംവിധാനമൊരുക്കിയിരിക്കുന്നത്. എസ് കതിർ ആണ് ഛായാ​ഗ്രഹണം നിർവഹിച്ചിരിക്കുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങിയത്. 33 വർഷങ്ങൾക്ക് ശേഷം അമിതാഭ് ബച്ചനും രജനികാന്തും ഒന്നിച്ച ചിത്രം കൂടിയായിരുന്നു ഇത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT