Attappadi special arrangement
Entertainment

വിജീഷ് മണി ഒരുക്കിയ 'അട്ടപ്പാടി- ദ് വാലി ഓഫ് ഡിവൈൻ ഹിലീങ്ങ്' ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക്

മൂന്നാം തവണയാണ് വിജീഷ് മണിയുടെ ചിത്രം ഇൻ്റർനാഷ്ണൽ ഫിലിം ഫെസ്റ്റിവെൽ ഓഫ് ഇന്ത്യയിലേക്ക് തിരഞ്ഞെടുക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

അട്ടപ്പാടിയിലെ ഗോത്ര വൈദ്യത്തെ അടിസ്ഥാനമാക്കി സംവിധായകൻ വിജീഷ് മണി ഒരുക്കിയ 'അട്ടപ്പാടി- ദ് വാലി ഓഫ് ഡിവൈൻ ഹിലീങ്ങ്' എന്ന ഡോക്യൂഫിക്ഷൻ സിനിമ ഇന്ത്യൻ പനോരമയിലേക്ക് തിരഞ്ഞെടുത്തു. "അട്ടപ്പാടി താഴ്‌വരയിൽ മറഞ്ഞു കിടക്കുന്ന ദൈവിക സാന്ത്വനമായ ഗോത്ര വൈദ്യ വിജ്ഞാനം ലോകത്തിന് മുന്നിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ്" ഈ സിനിമ ഒരുക്കിട്ടുള്ളതെന്ന് വിജീഷ് മണി പറഞ്ഞു.

ചിത്രം ഇന്ത്യൻ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന്റെ സന്തോഷം അ​ഗളി ഐടിഡിപി (ഇന്റ​ഗ്രേറ്റഡ് ട്രൈബൽ ‍ഡെവല്പ്മെന്റ് പ്രൊജക്ട്) ഓഫീസിൽ അണിയറപ്രവർത്തകർ കേക്ക് മുറിച്ച് ആഘോഷിച്ചു. ഐടിഡിപി അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസർ എം കന്തസ്വാമി, അഗളി പഞ്ചായത്ത് അദ്ധ്യക്ഷൻ ഷിബു സിറിയക് ഷോളയൂർ, പഞ്ചായത്ത് അംഗം ജി ഷാജു, സംവിധായകൻ വിജീഷ് മണി, അജിത്ത് ഷോളയൂർ,

വഞ്ചിയമ്മ, വടുകിയമ്മ, കെ ശിവാനി എന്നിവർക്കൊപ്പം മറ്റു ഗോത്രകലാകാരും ചടങ്ങിൽ പങ്കെടുത്തു. സിനിമ ഈ മാസം 27 ന് ഗോവയിൽ ഇൻ്റർനാഷ്ണൽ ഫിലിം ഫെസ്റ്റിവെൽ ഓഫ് ഇന്ത്യയിൽ പ്രദർശിപ്പിക്കും. ഇത് മൂന്നാം തവണയാണ് വിജീഷ് മണിയുടെ ചിത്രം ഇൻ്റർനാഷ്ണൽ ഫിലിം ഫെസ്റ്റിവെൽ ഓഫ് ഇന്ത്യയിലേക്ക് തിരഞ്ഞെടുക്കുന്നത്.

ഒമാനി കവിയും, നടനുമായ സുൽത്താൻ അഹമ്മദ് അൽ മെഹ്‌മൂദി, വിജീഷ് മണി, തങ്കരാജ് കട്ടെക്കാട്, മധുസുദനൻ, മുരുകൻ, അയ്യപ്പൻ, വടികിയമ്മ, നഞ്ചിയമ്മ, വഞ്ചിയമ്മ, ശിവാനി, കൃഷ്ണവേണി, ശെൽവി തുടങ്ങിയവർ ചിത്രത്തിൽ അണിനിരക്കുന്നു.

ഛായാഗ്രഹണം- ശരത്, കുമാർ, മുരുകേഷ്, ജിമോൻ ജോർജ്, എഡിറ്റിങ്- ബി ലെനിൻ, സൗണ്ട് ഡിസൈൻ- ഗണേഷ് മാരാർ, തിരക്കഥ- അജിത് ഷോളയൂർ, ഗാനരചന- സുൽത്താൻ അഹമ്മദ് അൽ മെഹ്മൂദി, സംഗീതം- വിജീഷ് മണി, പശ്ചാത്തല സംഗീതം- മിഥുൻ മലയാളം, പ്രൊഡക്ഷൻ കൺട്രോളർ- റോജി പി.കുര്യൻ, ലൊക്കേഷൻ മാനേജർ- രാമദാസ് അട്ടപ്പാടി. പിആർഒ- എ എസ് ദിനേശ്.

Attappadi movie will be screened at the International Film Festival of Goa.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പുത്തന്‍ ഇന്നോവ: സാമ്പത്തിക പ്രതിസന്ധിക്കിടെ 24 കാറിന് ചെലവ് 9.6കോടി

പണപ്പെരുപ്പം 6 ശതമാനത്തിനു മുകളില്‍ തുടര്‍ന്നാല്‍ എന്ത് സംഭവിക്കും? കുടുംബ ബജറ്റിനെ ബാധിക്കുന്നത് ഇങ്ങനെ

ട്രാവലര്‍ ട്രക്കിലേക്ക് ഇടിച്ചുകയറി; അസമില്‍ 23 പേര്‍ മരിച്ചു; പരിക്കേറ്റവരുടെ നില ഗുരുതരം

'ഓള്‍റൗണ്ട് ദീപ്തി ശര്‍മ'! രണ്ടാം തവണയും ഐസിസിയുടെ മികച്ച താരം

13 ദിവസം കൊണ്ട് റെക്കോര്‍ഡ് വില്‍പന; 10 ലക്ഷം കലണ്ടറുകള്‍ കൂടി അച്ചടിക്കാന്‍ സര്‍ക്കാര്‍