Entertainment

അവഞ്ചേഴ്സ് താരം സ്കാർലെറ്റ് ജൊഹാൻസൺ വിവാഹിതയായി, വരൻ കൊമേഡിയൻ കോളിൻ ജോസ്റ്റ്

അവഞ്ചേഴ്സ് സിനിമകളിലൂടെ ശ്രദ്ധേയയായ 35കാരിയായ സ്കാർലെറ്റിന്റെ മൂന്നാം വിവാഹമാണിത്

സമകാലിക മലയാളം ഡെസ്ക്

പ്രമുഖ ഹോളിവുഡ് നടി സ്കാർലെറ്റ് ജൊഹാൻസൺ വിവാഹിതയായി. കൊമേഡിയനായ കോളിൻ ജോസ്റ്റ് ആണ് വരൻ. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് അടുത്ത ബന്ധുക്കളും സുഹ‌ൃത്തുക്കളും പങ്കെടുത്ത ചടങ്ങിൽവച്ചായിരുന്നു വിവാഹം. ചാരിറ്റി സംഘടനയായ ഫുഡ് ഓൺ വീൽസാണ് വാർത്ത പുറത്തുവിട്ടത്. നിലവിലെ പ്രതിസന്ധി ഘട്ടത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രായമായവരെ സഹായിക്കുന്നതിനായി ഫുഡ് ഓൺ വീലിനെ പിന്തുണയ്ക്കാനാണ് നവദമ്പതികളുടെ തീരുമാനം. 

അവഞ്ചേഴ്സ് സിനിമകളിലൂടെ ശ്രദ്ധേയയായ 35കാരിയായ സ്കാർലെറ്റിന്റെ മൂന്നാം വിവാഹമാണിത്. 38 കാരനായ കോളിന്റെ ആദ്യ വിവാഹമാണ്. രണ്ട് വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. 2017 ലാണ് കോളിൻ ജോസ്റ്റിനൊപ്പം സ്കാർലെറ്റ് ആദ്യമായി പൊതുവേദിയിൽ എത്തുന്നത്. കഴിഞ്ഞ മെയ് മാസത്തിൽ ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞിരുന്നു.

ഹോളിവുഡ് നടനായ റിയാൻ റെയ്നോൾഡ്സാണ് സ്കാർലെറ്റിന്റെ ആദ്യ ഭർത്താവ്. 2008–ൽ വിവാഹിതരായ ഇവർ 2010–ൽ വേർപിരിഞ്ഞു. പിന്നീട് ഫ്രഞ്ച് ബിസിനസ്സുകാരനായ റൊമെയ്ൻ ഡ്യൂറിക്കിനെ വിവാഹം ചെയ്ത സ്കാർലെറ്റ് 2017 ൽ വിവാഹമോചിതയായി. ഇതിൽ ആറ് വയസ്സുള്ള ഒരു മകളുമുണ്ട്.

മാർവെലിന്റെ ബ്ലാക്ക് വിഡോ ആണ് സ്കാർലെറ്റിന്റെ പുറത്തിറങ്ങാനുള്ള ചിത്രം. ഈ വർഷം റിലീസ് തീരുമാനിച്ചിരുന്ന ചിത്രം കോവിഡിനെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു. നിരവധി മാർവൽ സിനിമകളിൽ താരം വേഷമിട്ടിട്ടുണ്ട്. ഈ വർഷം ജോജോ റാബിറ്റ്, മാര്യേജ് സ്റ്റോറി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് രണ്ട് ഓസ്കർ നോമിനേഷൻ ലഭിച്ചിരുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT