ചിത്രം; ട്വിറ്റർ 
Entertainment

സത്യരാജ് കോവിഡ് മുക്തനായി; ആശുപത്രി വിട്ടു

തിങ്കളാഴ്ച രാത്രി അദ്ദേഹം ആശുപത്രി വിട്ടു

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: കോവിഡ് ബാധിതനായി ചികിത്സയിലായിരുന്ന നടന്‍ സത്യരാജ് രോഗമുക്തനായി. തിങ്കളാഴ്ച രാത്രി അദ്ദേഹം ആശുപത്രി വിട്ടു. അദ്ദേഹം പരിപൂര്‍ണ ആരോഗ്യവാനാണെന്നും ഉടനെതന്നെ ജോലിയിലേക്ക് മടങ്ങുമെന്നും മകന്‍ സിബി സത്യരാജ് പറഞ്ഞു. 

സൂര്യ നായകനാകുന്ന എതര്‍ക്കും തുനിന്തവന്‍ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് സത്യരാജിന് കോവിഡ് പിടിപെട്ടത്. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യവാസ്ഥ മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 

ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥയെക്കുറിച്ച് ആശുപത്രി അധികരുടെ ഭാഗത്തുനിന്നും മെഡിക്കല്‍ ബുള്ളറ്റിനുകള്‍ ഒന്നും വന്നിരുന്നില്ല. 

സിനിമാ മേഖലയില്‍ നിന്നുള്ള നിരവധിപേര്‍ക്കാണ് കോവിഡ് 19 ബാധിച്ചിരിക്കുന്നത്. മഹേഷ് ബാബു. വിര്‍ ദാസ്, ഇഷ ഗുപ്ത, മധുര്‍ ഭണ്ഡാര്‍ക്കര്‍, മിഥില പാല്‍ക്കര്‍, സ്വര ഭാസ്‌കര്‍ തുടങ്ങി നിരവധിപേര്‍ക്ക് അടുത്തിടെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന്‍ കടുത്ത അതൃപ്തിയില്‍, സ്വതന്ത്രനായി മത്സരിക്കും?, ഉച്ചയ്ക്ക് 12 ന് വാര്‍ത്താസമ്മേളനം

'നിങ്ങള്‍ നിങ്ങളുടെ വഴിക്ക് നടക്ക്, ഞാന്‍ എന്റെ വഴിക്ക് ; ഗുഡ് ബൈ കെസി'; കെ സുധാകരന്‍ കോണ്‍ഗ്രസിനോട് വിടപറയുന്നു?

'പിണറായി വിജയന്റെ ആ ഒരു വാക്ക് ഗതി തന്നെ മാറ്റി, അനുകമ്പയുള്ള മനുഷ്യന്‍'; മുഖ്യമന്ത്രിക്ക് കെട്ടിവെക്കാനുള്ള തുക കൈമാറി പത്തനാപുരം ഗാന്ധിഭവന്‍- വിഡിയോ

'ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനേ! മമ്മൂട്ടിയും മോഹൻലാലും ഇനി ആർക്ക് വേണ്ടി വോട്ട് പിടിക്കും'; ലക്ഷ്മിപ്രിയയെ ട്രോളി സോഷ്യൽ മീഡിയ

വിസ്മയം കോണ്‍ഗ്രസില്‍ മാത്രമല്ല!; സണ്ണി ജോസഫിന്റെ സഹോദരന്‍ ഇന്ന് ബിജെപിയില്‍ ചേരും

SCROLL FOR NEXT