Baahubali: The Epic ഫെയ്സ്ബുക്ക്
Entertainment

ഇത് ബാഹുബലിയുടെ പവർ! കളക്ഷൻ 50 കോടിയിലേക്ക്

ബാഹുബലിയുടെ ആദ്യ ഭാ​ഗം തിയറ്ററുകളിലെത്തി പത്ത് വർഷം തികഞ്ഞപ്പോഴാണ് ചിത്രം വീണ്ടും റീ റിലീസിനെത്തുന്നത്.

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ ആഘോഷമാക്കിയ ഒരു റീ റിലീസായിരുന്നു ബാഹുബലിയുടേത്. ബാഹുബലി ദ് എപ്പിക് എന്ന പേരിലാണ് ചിത്രത്തിന്റെ ഒന്നാം ഭാ​ഗവും രണ്ടാം ഭാ​ഗവും ചേർത്തു കൊണ്ട് റീ റിലീസെത്തിയത്. മികച്ച അഭിപ്രായമാണ് റീ റിലീസിലും ചിത്രം നേടിയത്. ബാഹുബലിയുടെ ആദ്യ ഭാ​ഗം തിയറ്ററുകളിലെത്തി പത്ത് വർഷം തികഞ്ഞപ്പോഴാണ് ചിത്രം വീണ്ടും റീ റിലീസിനെത്തുന്നത്.

രണ്ടാം വരവിൽ ആ​ഗോളത്തലത്തിൽ ചിത്രം ഇതിനോടകം 45 കോടി കളക്ട് ചെയ്തുവെന്നാണ് പുറത്തുവരുന്ന വിവരം. സനം തേരി കസം, തുമ്പാഡ്, ഗില്ലി തുടങ്ങിയ ചിത്രങ്ങളെ മറികടന്നാണ് ബാഹുബലി: ദ് എപ്പിക് ഇതിനകം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ റീ റിലീസ് ചിത്രമായി മാറിയിരിക്കുന്നത്.

ഇൻഡസ്ട്രി ട്രാക്കർമാരായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം ചിത്രം ഇന്ത്യയിൽ നിന്ന് നേടിയ നെറ്റ് കളക്ഷൻ 29.65 കോടി രൂപയാണ്. ​ഗ്രോസ് 33.25 കോടിയും. ബാഹുബലി ദ് എപ്പിക് വിദേശ മാർക്കറ്റുകളിൽ നിന്ന് നേടിയിരിക്കുന്നത് 11.75 കോടിയാണ്.‌ ആഗോളതലത്തിൽ ചിത്രം ആദ്യ ദിനം 16.35 കോടി നേടിയിരുന്നു.

റിലീസ് സമയത്ത് ലോകമെമ്പാടും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ ഇന്ത്യൻ ചിത്രമായി ബാഹുബലി മാറിയിരുന്നു. ബാഹുബലിയുടെ ആദ്യ ഭാ​ഗം 650 കോടി തിയറ്ററുകളിൽ നിന്ന് നേടിയിരുന്നു. 2017 ൽ പുറത്തിറങ്ങിയ ബാഹുബലിയുടെ രണ്ടാം ഭാഗം 562 കോടിയാണ് ബോക്സോഫീസിൽ നിന്ന് നേടിയത്.

ബാഹുബലിയുടെ കഥ എഴുതിയത് എസ് എസ് രാജമൗലിയുടെ അച്ഛൻ വി വിജയേന്ദ്ര പ്രസാദ് ആണ്. ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍ എം എം കീരവാണിയാണ്. കഴിഞ്ഞ മാസം 31 നാണ് ചിത്രം റീ റിലീസായി തിയറ്ററുകളിലെത്തിയത്. പ്രഭാസ്, അനുഷ്ക ഷെട്ടി, റാണ ദ​ഗുബതി, തമന്ന, രമ്യ കൃഷ്ണൻ, സത്യരാജ്, നാസർ തുടങ്ങി വൻതാര നിരയാണ് ചിത്രത്തിനായി അണിനിരന്നത്.

Cinema News: Baahubali: The Epic becomes the highest grossing Indian Re Release ever.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ദേഷ്യം വന്നപ്പോള്‍ കുഞ്ഞിനെ കൊന്നു'; അങ്കമാലി കൊലപാതകത്തില്‍ കുറ്റം സമ്മതിച്ച് അമ്മൂമ്മ

ഗുണനിലവാരമില്ല, വിവിധ മരുന്നുകള്‍ നിരോധിച്ച് ഡ്രഗ്സ് കണ്‍ട്രോളര്‍

വീണ്ടും വിര്‍ച്വല്‍ അറസ്റ്റ്: സിബിഐ ചമഞ്ഞ് ഡോക്ടറില്‍ നിന്ന് 1.30 കോടി തട്ടി, ഭുരിഭാഗവും തിരിച്ചുപിടിച്ച് പൊലീസ്

'ദേഷ്യം വന്നപ്പോൾ കുഞ്ഞിനെ കൊന്നു', പ്രശാന്തിനെ മാറ്റും; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

പുനെ ഭൂമി ക്രമക്കേട്: അജിത് പവാറിന്റെ മകനെതിരായ ആരോപണം അന്വേഷിക്കാന്‍ ഫട്‌നാവിസിന്റെ നിര്‍ദേശം

SCROLL FOR NEXT