വീഡിയോ ദൃശ്യം 
Entertainment

ശില്‍പ ഷെട്ടിക്കൊപ്പം യോഗ പോസുമായി ബാബ രാംദേവ്; രസികന്‍ കുറിപ്പുമായി വിഡിയോ

ഒറ്റക്കാലിലില്‍ നിന്നു നമസ്‌കരിക്കുന്ന ബൂമറാങ്ങാണ് ശില്‍പ പങ്കുവെച്ചത്

സമകാലിക മലയാളം ഡെസ്ക്

രീരസൗന്ദര്യത്തില്‍ ബോളിവുഡ് നടി ശില്‍പ ഷെട്ടിക്ക് സ്‌പെഷ്യല്‍ കെയറാണ്. വര്‍ക്കൗട്ടിനൊപ്പം താരം യോഗയും അഭ്യസിക്കാറുണ്ട്. യോഗ ചെയ്യുന്നതിന്റെ നിരവധി വിഡിയോകളും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. താരത്തിന്റെ ഏറ്റവും പുതിയ യോഗ വിഡിയോ യോഗ ഗുരു ബാബ രാംദേവിനൊപ്പമാണ്. 

ഡാന്‍സ് റിയാലിറ്റി ഷോ ആയ സൂപ്പര്‍ ഡാന്‍സറില്‍ അതിഥിയായി രാംദേവ് എത്തിയപ്പോഴായിരുന്നു ഇരുവരുടേയും യോഗാഭ്യാസം. ഒറ്റക്കാലിലില്‍ നിന്നു നമസ്‌കരിക്കുന്ന ബൂമറാങ്ങാണ് ശില്‍പ പങ്കുവെച്ചത്. രസകരമായ അടിക്കുറിപ്പിനൊപ്പമാണ് വിഡിയോ. ഫ്രെയ്മില്‍;  പതഞ്ജലിയുടെ രാജാവിനൊപ്പം അഞ്ജലി.- ശില്‍പ കുറിച്ചു. സൂപ്പര്‍ ഡാന്‍സറിന്റെ വിധികര്‍ത്താവാണ് താരം. 

നീലച്ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് രാജ് കുന്ദ്ര അറസ്റ്റിലായതോടെ താരം കുറച്ചുനാള്‍ റിയാലിറ്റി ഷോയില്‍ നിന്ന് അവധി എടുത്തിരുന്നു. ഇപ്പോള്‍ വീണ്ടും സജീവമാവുകയാണ് താരം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

SCROLL FOR NEXT