വിക്രത്തിനൊപ്പം ബാബു ആന്റണി/ ഫേയ്സ്ബുക്ക് 
Entertainment

'ഫോട്ടോ എടുക്കാനായി എന്റെ മുറിയിലേക്ക് വന്നു, ഇപ്പോഴും ആ പഴയ വിക്രം തന്നെ'; ബാബു ആന്റണി

വിനയവും മര്യാദയുമുള്ള ആ പഴയ വിക്രത്തിന് ഒരു മാറ്റവുമില്ലെന്നാണ് ബാബു ആന്റണി കുറിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ണി രത്നം സംവിധാനം ചെയ്യുന്ന പൊന്നിൻ സെൽവത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് നടൻ ബാബു ആന്റണി. ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങളും ഓർമകളുമെല്ലാം അദ്ദേഹം പങ്കുവെക്കാറുണ്ട്. ഇപ്പോൾ നടൻ വിക്രത്തിനൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം. 26 വർഷത്തിനുശേഷം വിക്രത്തിനൊപ്പം ഒന്നിക്കാൻ കഴിഞ്ഞതിലെ സന്തോഷവും പോസ്റ്റിലുണ്ട്.

വിനയവും മര്യാദയുമുള്ള ആ പഴയ വിക്രത്തിന് ഒരു മാറ്റവുമില്ലെന്നാണ് ബാബു ആന്റണി കുറിക്കുന്നത്. ‘വിക്രമിനൊപ്പം വീണ്ടും അഭിനയിക്കാൻ സാധിച്ചതിൽ ഏറെ സന്തോഷം. സ്ട്രീറ്റ് എന്ന സിനിമയിലാണ് ഞങ്ങൾ ഇതിന് മുൻപ് ഒരുമിച്ച് അഭിനയിച്ചത്. കഥാപാത്രങ്ങളുടെ കോസ്റ്റ്യൂമുകളിൽ ആയിരുന്നതിനാൽ ലൊക്കേഷനിൽ ഞങ്ങൾക്ക് ചിത്രങ്ങൾ എടുക്കാൻ കഴിയില്ല. പക്ഷേ ഒരുമിച്ച് ഒരു ചിത്രം എടുക്കേണ്ട കാര്യം പറഞ്ഞപ്പോൾ അദ്ദേഹം എന്റെ മുറിയിലേക്ക് വന്നു. ഒരുപാട് ഓർമ്മകൾ ഞങ്ങൾ പങ്കുവച്ചു. എന്റെ മക്കളെക്കുറിച്ചും ഭാര്യയെക്കുറിച്ചും അദ്ദേഹം അന്വേഷിച്ചു. അദ്ദേഹം വിനയവും മര്യാദയുമുള്ള ആ പഴയ വിക്രം തന്നെ.’- ബാബു ആന്റണി കുറിച്ചു. 

അനിൽ ബാബുവിന്റെ സംവിധാനത്തിൽ 1995ൽ പുറത്തിറങ്ങിയ മലയാള ചിത്രം സ്ട്രീറ്റിലാണ് ഇരുവരും ഇതിനുമുൻപ് ഒരുമിച്ച് അഭിനയിച്ചത്. വൻ ബജറ്റിൽ ഒരുങ്ങുന്ന പൊന്നിൽ സെൽവത്തിൽ വലിയ താരനിരയാണുള്ളത്. കൽകി കൃഷ്‍ണമൂർത്തിയുടെ അതേ പേരിലുള്ള നോവലിനെ ആസ്‍പദമാക്കിയാണ് ചിത്രമൊരുക്കുന്നത്. വിക്രത്തിനു പുറമേ ഐശ്വര്യ റായ്, ജയംരവി, കാർത്തി, തൃഷ, ഐശ്വര്യ ലക്ഷ്മി, അമല പോൾ, കീർത്തി സുരേഷ്, റാഷി ഖന്ന, സത്യരാജ്, പാർഥിപൻ, ശരത്കുമാർ, ലാൽ, ജയറാം, റഹ്മാൻ, റിയാസ് ഖാൻ, കിഷോർ, പ്രകാശ് രാജ്, പ്രഭു എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിലെത്തുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

'ട്വന്റി-20 സിനിമ ഞാന്‍ കണ്ടിട്ടില്ല, കാണുകയുമില്ല; ആ വിഷമം ഇന്നുമുണ്ട്'; കാരണം തുറന്നു പറഞ്ഞ് നന്ദു

ഓടിക്കൊണ്ടിരിക്കെ പ്രിയദർശിനി ബസിന്റെ ടയർ പൊട്ടിത്തെറിച്ച് പ്ലാറ്റ്‌ഫോം തകർന്നു: യാത്രക്കാരിയുടെ കാൽ കുടുങ്ങി; എല്ലിന് പൊട്ടൽ

മീൻ പിടിക്കുന്ന വിഡിയോകളിലൂടെ വൈറൽ; യൂട്യൂബർ തംബുരു മരിച്ച നിലയിൽ

തൃശൂരിലെ സർക്കാർ സ്ഥാപനങ്ങളിൽ അവസരം; വനിതാ സെക്യൂരിറ്റി മുതൽ നഴ്‌സ് വരെ ഒഴിവുകൾ, അഭിമുഖത്തിലൂടെ നിയമനം !