വാണി വിശ്വനാഥും ബാബുരാജും/ ഫേയ്സ്ബുക്ക് 
Entertainment

'എന്റെ എക്കാലത്തേയും സൂപ്പർസ്റ്റാര്‌‍', വാണി വിശ്വനാഥിനൊപ്പം വർക്കൗട്ട് ചെയ്ത് ബാബുരാജ്; ചിത്രം വൈറൽ

വാണിക്കൊപ്പം വർക്കൗട്ട് ചെയ്യുന്നതിന്റെ ചിത്രമാണ് താരം പങ്കുവെച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ഒരു കാലത്ത് മലയാളികൾക്കിടയിൽ ആവേശമായിരുന്നു നടി വാണി വിശ്വനാഥ്. താരത്തിന്റെ ബോൾഡ് കഥാപാത്രങ്ങളും ആക്ഷനുമെല്ലാം പ്രേക്ഷകരുടെ മനം കവർന്നിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നത് വാണിയുടെ ഭർത്താവും നടനുമായ  ബാബുരാജ് പങ്കുവെച്ച ചിത്രമാണ്. വാണിക്കൊപ്പം വർക്കൗട്ട് ചെയ്യുന്നതിന്റെ ചിത്രമാണ് താരം പങ്കുവെച്ചത്. 

ജിം വെയർ അണിഞ്ഞ് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയാണ് ബാബുരാജും വാണി വിശ്വനാഥും. ‘എന്റെ എക്കാലത്തെയും സൂപ്പർസ്റ്റാർ’ എന്ന അടിക്കുറിപ്പിലാണ് ചിത്രം. ചെന്നൈയിലെ വീട്ടിൽ നിന്നാണ് ചിത്രം പകർത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വാണി സജീവമല്ലാത്തതിനാൽ തങ്ങളുടെ പ്രിയ താരത്തിന്റെ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ‘ആക്‌ഷന്‍ ക്വീന്‍ ഓഫ് മലയാളം ഫിലിം ഇന്‍ഡസ്ട്രി’യെന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. 

വിവാഹ ശേഷം സിനിമയിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും താരം വലിയ സജീവമല്ല. മക്കളായ ആര്‍ദ്രയുടെയും ആർച്ചയുടെയും പഠനാർത്ഥം ചെന്നൈയിലെ വീട്ടിലായിരിക്കും കൂടുതൽ സമയവും. 1998 ലാണ് വാണിയും ബാബുരാജും പരിചയപ്പെടുന്നത്. നാലു വര്‍ഷത്തിനുശേഷം ഇവർ വിവാഹിതരായി. നാലു മക്കളാണ് ദമ്പതികൾക്ക്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി