bachelor party 2 
Entertainment

വരുന്നു ബാച്ച്‌ലര്‍ പാര്‍ട്ടി രണ്ടാം ഭാഗം; അരങ്ങില്‍ വമ്പന്‍ താരനിര; ആവേശമായി അമലിന്റെ പ്രഖ്യാപനം

ഫഹദും ചിത്രത്തിന്റെ ഭാഗമാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്

സമകാലിക മലയാളം ഡെസ്ക്

അമല്‍ നീരദ് സിനിമകളില്‍ ഒരുപാട് ആരാധകരുള്ളൊരു ചിത്രമാണ് ബാച്ച്‌ലര്‍ പാര്‍ട്ടി. ആസിഫ് അലി, ഇന്ദ്രജിത്ത്, റഹ്മാന്‍, കലാഭവന്‍ മണി, വിനായകന്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം രൂപത്തിലും ഭാവത്തിലുമെല്ലാം അതുവരെ കണ്ട് ശീലിച്ച ചിത്രമായിരുന്നില്ല. തീപ്പൊരി ആക്ഷനൊപ്പം പൊട്ടിച്ചിരിയും സമ്മാനിച്ച ചിത്രത്തിലെ രംഗങ്ങള്‍ ഇപ്പോഴും ചര്‍ച്ചയാകാറുണ്ട്.

വര്‍ഷങ്ങള്‍ക്ക് ശേഷം ബാച്ച്‌ലര്‍ പാര്‍ട്ടിയ്‌ക്കൊരു തുടര്‍ച്ചയുണ്ടാവുകയാണ്. ബാച്ച്‌ലര്‍ പാര്‍ട്ടി ഡൂ (ബാച്ച്‌ലര്‍ പാര്‍ട്ടി D'EUX) എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. സംവിധായകന്‍ അമല്‍ നീരദ് തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഫ്രഞ്ച് ഭാഷയില്‍ രണ്ട് എന്ന് അര്‍ത്ഥമാകുന്ന വാക്കാണ് D'EUX. അവരുടെ, അവരെക്കുറിച്ച് എന്ന അര്‍ത്ഥങ്ങളും ഈ വാക്കിനുണ്ടെന്നാണ് അമല്‍ നീരദ് പറയുന്നത്.

അമല്‍ നീരദ് പ്രൊഡക്ഷന്‍സും ഫഹദ് ഫാസില്‍ പ്രൊഡക്ഷന്‍സും അന്‍വര്‍ റഷീദും ചേര്‍ന്നാണ് സിനിമയുടെ നിര്‍ണം. ഉടനെ തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. അതേസമയം ചിത്രത്തിലെ താരങ്ങള്‍ ആരൊക്കെയായിരിക്കും എന്ന വിവരങ്ങളൊന്നും പങ്കുവച്ചിട്ടില്ല. പക്ഷെ സോഷ്യല്‍ മീഡിയയില്‍ ചില റിപ്പോര്‍ട്ടുകള്‍ സജീവമാകുന്നുണ്ട്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം നസ്ലന്‍, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം, എസ്‌ജെ സൂര്യ എന്നിവരുടെ പേരുകളാണ് സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ ഉയര്‍ന്നു വരുന്നത്. ഫഹദും ചിത്രത്തിന്റെ ഭാഗമാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ബാച്ച്‌ലര്‍ പാര്‍ട്ടിയുടെ കഥയുടെ തുടര്‍ച്ചയാകില്ലെന്നും പുതിയൊരു കഥ തന്നെയായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Amal Neerad announces bachelor party sequel. Fahadh Faasil and Anwar Rasheed to co produce. Reported cast includes Naslen, Tovino Thomas, Kunchacko Boban and SJ Surya.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സുഹൃത്ത് രാഹുലിന് അയച്ച സന്ദേശം ആളുമാറി മാങ്കൂട്ടത്തിലിന്, ഭര്‍ത്താവിനെ ഉപേക്ഷിച്ച് ഇറങ്ങിവരാൻ നിര്‍ബന്ധിച്ചു; മൂന്നുകുട്ടികൾ വേണം'

പ്രക്ഷോഭകാരികള്‍ 'ട്രംപിന് വഴിയൊരുക്കുന്നു'; പ്രതിഷേധക്കാര്‍ക്ക് വിദേശ സഹായം കിട്ടുന്നുണ്ടെന്ന് ഇറാന്‍

തൈപ്പൊങ്കല്‍: സംസ്ഥാനത്ത് വ്യാഴാഴ്ച ആറ് ജില്ലകളില്‍ അവധി

പട്നാ യൂണിവേഴ്സിറ്റിയിൽ പി എച്ച് ഡി പ്രവേശനം; അവസാന തീയതി ജനുവരി 21

പോക്‌സോ നിയമത്തില്‍ മാറ്റം വരുത്താന്‍ കേന്ദ്രത്തോട് സുപ്രീംകോടതി; എന്താണ് 'റോമിയോ-ജൂലിയറ്റ് വകുപ്പ്'?

SCROLL FOR NEXT