Bachelor Party D'eux ഫെയ്സ്ബുക്ക്
Entertainment

ഇത് കത്തും! പൗളിയായി ജ്യോതിർമയി; 'ബാച്ച്‌ലർ പാർട്ടി D'EUX' കാരക്ടർ പോസ്റ്റർ

അടുത്തിടെ ചിത്രത്തിലെ മറ്റു താരങ്ങളുടെയും പോസ്റ്റർ അണിയറപ്രവർത്തകർ‌ പുറത്തുവിട്ടിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

അമൽ നീരദ് സംവിധാനം ചെയ്യുന്ന 'ബാച്ച്‌ലർ പാർട്ടി Deux' ലെ ജ്യോതിർമയിയുടെ പോസ്റ്റർ പുറത്ത്. ജ്യോതിർമയി അവതരിപ്പിക്കുന്ന പൗളി എന്ന കഥാപാത്രത്തിന്റെ ലുക്കാണ് പുറത്തുവന്നിരിക്കുന്നത്. നവംബർ 19 നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. അടുത്തിടെ ചിത്രത്തിലെ മറ്റു താരങ്ങളുടെയും പോസ്റ്റർ അണിയറപ്രവർത്തകർ‌ പുറത്തുവിട്ടിരുന്നു.

14 വർഷങ്ങൾക്ക് ശേഷം ജെൻ സി വൈബിലാണ്, 2012-ൽ പുറത്തിറങ്ങി തരംഗമായി മാറിയ ആക്ഷൻ ചിത്രം 'ബാച്ച്‌ലർ പാർട്ടി'യുടെ രണ്ടാം ഭാഗം എത്തുന്നത്. റെഡ്-ഗോൾഡൻ റെട്രോ പശ്ചാത്തലത്തിലുള്ള ഫസ്റ്റ് ലുക്ക് തരംഗമായിരുന്നു. സിനിമാ പ്രേമികൾക്കിടയിൽ കൾട്ട് ക്ലാസിക് ആയി മാറിയ ചിത്രത്തിൻ്റെ രണ്ടാം ഭാഗം എന്നതിനാൽ തന്നെ ഏറെ പ്രതീക്ഷയാണ് പ്രേക്ഷകർക്കുള്ളത്.

ഡുഎക്സ് (D'EUX) എന്നത് ഫ്രഞ്ച് ഭാഷയിലുള്ള വാക്കാണ്. ഫ്രഞ്ചിൽ D'EUX എന്നാൽ രണ്ട് എന്നും ‘അവരുടെ’ അല്ലെങ്കിൽ 'അവരെ കുറിച്ച്' എന്നുമാണ് അർത്ഥമാക്കുന്നത്. യങ് ജനറേഷൻ താരങ്ങളെയും മലയാളത്തിലെ മുൻനിര അഭിനേതാക്കളെയും അണിനിരത്തിക്കൊണ്ടാണ് അമൽ നീരദ് ഇത്തവണ വരുന്നത്.

നസ്‌ലിൻ, കുഞ്ചാക്കോ ബോബൻ, സൗബിൻ ഷാഹിർ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ചന്തു സലിംകുമാർ, ടൊവിനോ തോമസ്, ഷൈൻ ടോം ചാക്കോ, പാരിസ് ലക്ഷ്മി, നാദിയ മൊയ്തു, രജിഷ വിജയൻ, ജ്യോതിർമയി, ഹൻസിക കൃഷ്ണകുമാർ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിലുള്ളത്.

അമൽ നീരദ് പ്രൊഡക്ഷൻസ്, അൻവർ റഷീദ് എന്‍റർടെയ്ൻമെന്‍റ്സ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്നീ ബാനറുകൾ ചേർന്നാണ് സിനിമ നിർമിക്കുന്നത്. ഛായാഗ്രഹണം: അപ്പു പ്രഭാകർ, എ‍ഡിറ്റർ: വിവേക് ഹർഷൻ, സംഗീതം: ക്രിസ്റ്റോ സേവ്യർ, സംഭാഷണം: ഉണ്ണി ആർ, സൗണ്ട് ഡിസൈൻ: തപസ് നായക്, പ്രൊഡക്ഷൻ ഡിസൈൻ: ജോസഫ് നെല്ലിക്കൽ, ഗാനരചന: റഫീഖ് അഹമ്മദ്, വിനായക് ശശികുമാർ, കോസ്റ്റ്യൂം: മഷർ ഹംസ, മേക്കപ്പ്: റോണക്സ് സേവ്യർ. പിആർഒ: ആതിര ദിൽജിത്ത്.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

Bachelor Party D'eux movie's Jyothirmayi character poster out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പിഎസ് സി ചെയര്‍മാനെ പുറത്താക്കണം'; രാഷ്ട്രപതിക്ക് ആര്‍ലേക്കറുടെ ശുപാര്‍ശ

ഇക്കയുടെ കുറിപ്പ് കണ്ട് ഞങ്ങള്‍ തെറ്റിപ്പിരിഞ്ഞോ എന്ന് പലരും ചോദിച്ചു; ഒരുമിച്ചുള്ള ചിത്രങ്ങള്‍ക്ക് നെഗറ്റീവ് കമന്റുകള്‍ വരാറുണ്ട്; ഷംന കാസിം

ടെലികണ്‍വെര്‍ട്ടര്‍ സപ്പോര്‍ട്ട്; വിവോ എസ്70 ലോഞ്ച് ഉടന്‍

'പിഎസ് സി പ്രശംസനീയമായ രീതിയിൽ പ്രവർത്തിക്കുന്ന സ്ഥാപനം; ഗവര്‍ണറുടെ ഭരണഘടനാവിരുദ്ധ നിലപാടിനെ യുഡിഎഫ് സര്‍ക്കാര്‍ പിന്തുണയ്ക്കുന്നുണ്ടോ?'

മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് മൂന്ന് ജില്ലകളില്‍ അതിതീവ്രമഴ; 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, നാളെ ചുഴലിക്കാറ്റ്?