Baiju Santhosh വിഡിയോ സ്ക്രീൻഷോട്ട്‌‌‌
Entertainment

'ഞാൻ പൂക്കിയാണോ ? ഏത് പ്രായം വരെയാണ് ഈ ജെൻ സി'; വൈറലായി ബൈജുവിന്റെ വാക്കുകൾ

ജെൻ സി എത്ര പ്രായം വരെയാണ്, എനിക്കറിയില്ല.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

മലയാളികളുടെ പ്രിയപ്പെട്ട നടൻമാരിലൊരാളാണ് ബൈജു സന്തോഷ്. പലപ്പോഴും നടന്റെ അഭിമുഖങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. എം പത്മകുമാർ സംവിധാനം ചെയ്ത ഉയിർ ആണ് ബൈജുവിന്റേതായി ഇപ്പോൾ തിയറ്ററുകളിലെത്തിയിരിക്കുന്നത്. ഇപ്പോഴിതാ ഒരഭിമുഖത്തിനിടെ ജെൻ സിയെക്കുറിച്ച് ബൈജു പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീ‍ഡിയ ഏറ്റെടുത്തിരിക്കുന്നത്.

ജെൻ സി ഏത് പ്രായം വരെയാണെന്ന് തനിക്ക് അറിയില്ലെന്നാണ് ബൈജു പറയുന്നത്. അതോടൊപ്പം പൂക്കി മോശം വാക്കാണോ എന്നും ബൈജു ചോ​ദിക്കുന്നുണ്ട്. ബൈജുവിനൊപ്പം അഭിമുഖത്തിൽ ഉയിരിൽ മറ്റൊരു പ്രധാനവേഷത്തിലെത്തിയ ശ്രുതി മേനോനും ഉണ്ടായിരുന്നു. റെഡ് എഫ്എം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരങ്ങൾ.

"ഏത് പ്രായം വരെയാണ് ഈ ജെൻ സി. ജെൻ സി എത്ര പ്രായം വരെയാണ്, എനിക്കറിയില്ല. പുതിയ വാക്കാണ് ജെൻ സി. എത്ര വയസ് മുതൽ എത്ര വയസു വരെയാണ് ?".- ബൈജു ചോദിച്ചു. ജെൻ ആൽഫ ചെറിയ കുട്ടികളാണ് എന്ന് ശ്രുതി പറഞ്ഞു. ഉടനെ തന്നെ പൂക്കി എന്താണെന്ന് ബൈജു ചോദിക്കുന്നു.

ഞാൻ പൂക്കിയാണോ എന്നും ബൈജു ചോദിക്കുന്നുണ്ട്. "നമ്മുടെ മുഖ്യമന്ത്രിയെ പൂക്കി എന്നാണല്ലോ വിളിക്കുന്നത്". - ബൈജു വീണ്ടും ചോദിച്ചു. "ചേട്ടൻ എന്തിനാണ് പൂക്കിയാകുന്നത്. മലയാള സിനിമയിൽ ഇങ്ങനെ തിളങ്ങി നിൽക്കുന്ന ആൾ എന്തിനാണിപ്പോൾ പൂക്കിയാകുന്നതെന്ന്" ശ്രുതി തിരിച്ചു ചോ​ദിച്ചു. "പൂക്കി മോശം ആണോ ?." എന്നായി ബൈജുവിന്റെ അടുത്ത ചോദ്യം. - എന്തായാലും അഭിമുഖത്തിലെ ബൈജുവിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.

Baiju Santhosh talks about Gen Z.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിരമിക്കുന്നു? ''അച്ഛന്റെ വിയോഗത്തിൽ തകർന്നു, ഫുട്ബോളിൽ തുടരുമോ എന്നതിൽ സംശയം''

ധന- നിയമ വകുപ്പുകള്‍ മുഖ്യമന്ത്രി ഡി കെ ശിവകുമാറിന്; കര്‍ണാടകയിലെ പുതിയ മന്ത്രിമാരുടെ വകുപ്പുകള്‍ പ്രഖ്യാപിച്ചു

സിംബാബ് വെയില്‍ വൻ ബോട്ടപകടം; 44 മരണം

‘പൂജ ചെയ്താൽ ജീവിതപ്രശ്നങ്ങൾ മാറും’; ഫെയ്സ്ബുക്ക് സൗഹൃദത്തിലൂടെ വീട്ടമ്മയെ കബളിപ്പിച്ച് 13.16 ലക്ഷം തട്ടി

'കേരളം' ബില്‍ രാജ്യസഭയും പാസ്സാക്കി; അംഗീകാരത്തിനായി രാഷ്ട്രപതിയുടെ മുന്നിലേക്ക്