Baiju Santhosh, Jayaram വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'മലയാളിക്ക് ഇത്രയും എളിമ കൊടുക്കരുത്; ജയറാം പണ്ടേ ഇത്തിരി പൊലിപ്പിച്ചേ പറയാറുള്ളൂ, അത് കേൾക്കാൻ നല്ല രസമാണ്'

എളിമ ഇത്തിരി കൂടിയപ്പോൾ അതിനെ ട്രോളി കൊല്ലുകയാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

ജയറാമിന്റെ കഥ പറച്ചിലിനെ കുറിച്ച് നടൻ ബൈജു സന്തോഷ് പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കഥ പറച്ചിലിൽ ജയറാം, മുകേഷ്, ജ​ഗദീഷ്, മണിയൻപിള്ള രാജു ഇവരൊക്കെ അവരവരുടെ ഏരിയയിൽ മിടുക്കൻമാരാണെന്ന് ബൈജു പറയുന്നു. പൊലിപ്പിച്ച് പറയുന്നത് ജയറാമിന്റെ ഒരു രീതിയാണെന്നും അദ്ദേഹം പറഞ്ഞു. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

"കഥ പറച്ചിലിൽ ജയറാം, മുകേഷ്, ജ​ഗദീഷ്, മണിയൻപിള്ള രാജു ഇവരൊക്കെ അവരവരുടെ ഏരിയയിൽ മിടുക്കൻമാരാണ്. ആരെയും മാറ്റി നിർത്താൻ പറ്റില്ല. ജയറാം പണ്ടേ അങ്ങനെയാ. അദ്ദേഹത്തിന്റെ സ്വഭാവം അങ്ങനെയാ. നമ്മളിപ്പോൾ ഒരു സ്ഥലത്ത് ചെല്ലുമ്പോൾ ആയിരം പേരുണ്ടെങ്കിൽ പുള്ളി പറയും പതിനായിരം പേരുണ്ടായിരുന്നുവെന്ന്. അങ്ങനെയേ പറയുകയുള്ളൂ.

പുള്ളി ഇത്തിരി പൊലിപ്പിച്ചേ പറയുകയുള്ളൂ. അത് അദ്ദേഹത്തിന്റെ ഒരു രീതിയാണ്. അത് നേരിട്ട് കേൾക്കാൻ നല്ല രസമാണ് കേട്ടോ ആ പറച്ചിലും, അവതരണവുമൊക്കെ. ഈയിടെ ആയിട്ട് പുള്ളിയെ കളിയാക്കുന്നുണ്ട് ആൾക്കാർ. എളിമ കൂടിപ്പോയെന്ന്. എളിമ കാണിച്ചാലും കുഴപ്പമാണോ ഇപ്പോൾ. മറ്റേത് പറയും, ഇവന് എളിമയില്ല, അഹങ്കാരിയാണെന്ന്.

എളിമ ഇത്തിരി കൂടിയപ്പോൾ അതിനെ ട്രോളി കൊല്ലുകയാണ്. കുറച്ച്, കുറച്ചാൽ നന്നായിരിക്കുമെന്ന് ഞാൻ പുള്ളിയോട് പറയാനിരിക്കുകയാണ്. മലയാളിക്ക് ഇത്രയും വേണ്ട. മലയാളിക്ക് ഇത്രയും എളിമ കൊടുക്കരുത്.

തമിഴിൽ ഓക്കെ. ജ​ഗദീഷ് സ്വന്തം കാര്യം നോക്കാൻ മിടുക്കനാ. സ്വന്തം കാര്യം. അവനവന്റെ കാര്യം അവനവൻ തന്നെയാണ് നോക്കേണ്ടത് പക്ഷേ, കൂടുതൽ നോക്കും. എന്നെ ഞാൻ നന്നായിട്ട് നോക്കും എന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും. അതുപോലെയാണ് ജ​ഗദീഷേട്ടൻ".- ബൈജു സന്തോഷ് പറഞ്ഞു.

Baiju Santhosh talks about Jayaram.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ചില്ലിക്കാശ് പോലും നഷ്ടമുണ്ടായിട്ടില്ല'; അര്‍ജന്റീന ടീമിനെ എത്തിക്കാന്‍ ശ്രമിച്ചത് നടപടിക്രമങ്ങള്‍ പാലിച്ചെന്ന് അബ്ദുറഹിമാന്‍

മന്ത്രിസ്ഥാനമില്ലാത്ത ഫുള്‍ടൈം അധ്യക്ഷന്‍ കെപിസിസിക്ക് വേണം ; രാഹുലിനെ കണ്ട് സണ്ണി ജോസഫ്

മുട്ടില്‍ മരം വില്‍പ്പന കേസ്: രണ്ടു പ്രതികള്‍ കീഴടങ്ങി

'സംഘടന 'ഇത്തിള്‍ക്കണ്ണികളുടെ' പിടിയില്‍'; എന്‍എസ്എസ് നേതൃത്വത്തിനെതിരെ തുറന്നടിച്ച് ഗണേഷ് കുമാര്‍

മെസി വിവാദം കൊഴുക്കുന്നു, എംപി പരമേശ്വരന്‍ വിടവാങ്ങി, എഫ്‌സിആര്‍എ ബില്ലില്‍ സമവായത്തിന് കേന്ദ്രം; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍