വീഡിയോ ദൃശ്യം 
Entertainment

'അറേഞ്ച്ഡ് മാരേജിന് ശേഷമുള്ള ആദ്യത്തെ റീൽ'; വൈറലായി ബേസിലിന്റേയും ദർശനയുടേയും വിഡിയോ

അറേഞ്ച്ഡ് മാര്യേജ് ചെയ്ത ദമ്പതികളായാണ് ഇരുവരും ചിത്രത്തിൽ എത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ബേസിൽ ജോസഫും ദർശന രാജേന്ദ്രനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ജയ ജയ ജയഹേയിലെ റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ബേസിലും ദർശനയും തമ്മിലുള്ള വിഡിയോ ആണ്. ചിത്രത്തിലെ 'ജയ ജയ' എന്നു തുടങ്ങുന്ന പാട്ടിനാണ് ഇവരുടെ ഡാൻസ്.

അറേഞ്ച്ഡ് മാര്യേജ് ചെയ്ത ദമ്പതികളായാണ് ഇരുവരും ചിത്രത്തിൽ എത്തുന്നത്. അറേഞ്ച്ഡ് മാരേജിന് ശേഷമുള്ള ആദ്യത്തെ റീൽ എന്ന അടിക്കുറിപ്പിലാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. പാട്ടിനൊപ്പം ഡാൻസ് കളിക്കുന്ന ബേസിലിനെയാണ് വിഡിയോയിൽ കാണുന്നത്. അതൃപ്തിയോടെ അടുത്തു നിൽക്കുന്ന ദർശനയോട് ഡാൻസ് കളിക്കാൻ ബേസിൽ പറയുന്നുണ്ട്. കുറച്ചു ചെയ്തെങ്കിലും പിണങ്ങിപ്പോകുന്ന ദർശനയെയാണ് വിഡിയോയിൽ കാണുന്നത്. 

വിഡിയോ സോഷ്യൽ മീഡിയയിൽ ഹിറ്റാവുകയാണ്. ഇരുവരേയും പ്രശംസിച്ചുകൊണ്ട് നിരവധി കമന്റുകളാണ് വരുന്നത്. വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ചിത്രം ഈ മാസം 28നാണ് റിലീസ് ചെയ്യുന്നത്. ജാനേമൻ എന്ന സിനിമക്ക് ശേഷം ചിയേഴ്‌സ് എന്റർടൈൻമെന്റസ് നിർമ്മിക്കുന്ന ചിത്രമാണ് 'ജയ ജയ ജയ ജയ ഹേ'. വിപിൻ ദാസും നാഷിദ് മുഹമ്മദ്‌ ഫാമിയും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പറഞ്ഞത് സംശയം ഉള്ളവരുടെ ഐഡി കാര്‍ഡ് നോക്കാന്‍; ബാറില്‍ വരുന്നവരുടെ ആധാര്‍ കാര്‍ഡ് പരിശോധിക്കണമെന്ന് പറഞ്ഞിട്ടില്ല'

ടാറ്റയുടെ സെവന്‍ സീറ്റര്‍ ഇവി വരുന്നു; സഫാരിയുടെ ഇവി വേര്‍ഷന്‍ ജനുവരിയില്‍

'അവൾ കൊല്ലപ്പെടുന്നതും മുറിവേൽക്കുന്നതുമായ രംഗം ഞാൻ ചിത്രീകരിച്ചിട്ടില്ല'; 'ഡൊറോത്തി'യെക്കുറിച്ച് കാർത്തിക് സുബ്ബരാജ്

തമിഴ്‌നാട്ടിൽ സർക്കാർ ജോലിക്ക് 5 വർഷത്തെ പ്രായപരിധി ഇളവ്

യുഎഇയില്‍ ഇനി എല്ലാം ഈസി, എല്ലാം ഒറ്റ ആപ്പില്‍, യാത്ര പ്ലാന്‍ ചെയ്യാന്‍ സിറ്റി മാപ്പര്‍