Basil Jospeh, Sanju Samson ഇന്‍സ്റ്റഗ്രാം
Entertainment

'നോക്കിക്കോ, ഇത് സിക്‌സാ'; അടുത്ത പന്ത് അതിര്‍ത്തി കടത്തി സഞ്ജു; കിളി പാറിച്ച് ബേസിലിന്റെ പ്രവചനം!

വിഡിയോ കണ്ടത് മൂന്ന് മില്യണിലധികം ആളുകളാണ്.

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ടി20 ലോകകപ്പ് വിജയവും സഞ്ജു സാംസണ്‍ കാഴ്ചവച്ച മിന്നും പ്രകടനവും ഒരിക്കലും മലയാളി മറക്കില്ല. സഞ്ജുവിന്റെ പ്രകടനത്തേയും സ്വപ്‌നതുല്യമായ തിരിച്ചുവരവിനേയും കുറിച്ചുള്ള വീഡിയോകളാലും കുറിപ്പുകളാലും സോഷ്യല്‍ മീഡിയ നിറഞ്ഞിരിക്കുകയാണ്. എല്ലാ നാവുകളിലും ഒരേയൊരു പേര്, സഞ്ജു സാംസണ്‍.

സഞ്ജുവിന്റെ വിജയത്തിന് സാക്ഷ്യം വഹിക്കാന്‍ ഗ്യാലറിയില്‍ നടന്‍ ബേസില്‍ ജോസഫുമുണ്ടായിരുന്നു. സഞ്ജുവിന്റെ വളരെ അടുത്ത സുഹൃത്താണ് ബേസില്‍. സലൈം സ്ഥാപകന്‍ അനന്തുവിനും സോഷ്യല്‍ മീഡിയ താരം നിഹാലിനുമൊപ്പമാണ് ബേസില്‍ കളികാണാനെത്തിയത്. സ്റ്റേഡിയത്തില്‍ നിന്നുള്ള ബേസിലിന്റെ ചിത്രങ്ങളും വിഡിയോകളുമെല്ലാം വൈറലായി മാറിയിരുന്നു.

ഇതിന് പിന്നാലെ സഞ്ജുവിന്റെ സിക്‌സ് പ്രവചിക്കുന്ന ബേസിലിന്റെ വിഡിയോയും വൈറലാവുകയാണ്. നിഹാലാണ് ഈ വിഡിയോയും പങ്കുവച്ചിരിക്കുന്നത്. സഞ്ജു ബാറ്റ് ചെയ്തു കൊണ്ടിരിക്കുമ്പോള്‍ ഇത് സിക്‌സായിരിക്കും എന്ന് ബേസില്‍ പറയുന്നതും, തൊട്ടടുത്ത പന്ത് സഞ്ജു സിക്‌സ് പറത്തുന്നതുമാണ് വിഡിയോ. പ്രവചനം ഫലിച്ചത് കണ്ട് കൂടെയുള്ളവരെല്ലാം ഞെട്ടുന്നതാണ് വിഡിയോ. ഇതിനോടകം തന്നെ വിഡിയോ കണ്ടത് മൂന്ന് മില്യണിലധികം ആളുകളാണ്.

സഞ്ജുവിന്റെ അടുത്ത സുഹൃത്താണ് ബേസില്‍. മുമ്പും സഞ്ജുവിന്റെ കളി കാണാന്‍ നടനെത്തിയിട്ടുണ്ട്. ലോകകപ്പിലെ സഞ്ജുവിന്റെ തിരിച്ചുവരവിനെക്കുറിച്ച് ബേസില്‍ നേരത്തെ പറഞ്ഞത് പീക്ക് സിനിമാറ്റിക് എക്‌സ്പീരിയന്‍സ് എന്നായിരുന്നു. സഞ്ജുവിന്റെ സങ്കടങ്ങളും വേദനകളും അടുത്ത് നിന്ന് കണ്ടയാളാണ് താനെന്നും ബേസില്‍ പറഞ്ഞിരുന്നു.

Basil Joseph predicts Sanju Samson's sixer. Video geos viral.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എന്തുകൊണ്ട് കെഎസ്ആര്‍ടിസി മാത്രം നഷ്ടത്തില്‍ ഓടുന്നു?; ചോദ്യവുമായി സുപ്രീംകോടതി

രക്തത്തില്‍ കുളിച്ച് കിടപ്പുമുറിയില്‍ മൃതദേഹങ്ങള്‍; കോട്ടയത്ത് ദമ്പതികള്‍ വാടകവീട്ടില്‍ മരിച്ച നിലയില്‍

'അവൻ ആകെ തകർന്നിരുന്നു'; ഉറ്റവരെ നഷ്ടപ്പട്ടതിന്റെ വേദന ഉള്ളിലൊതുക്കി ഇഷാൻ ഇന്ത്യക്കായി പൊരുതി

പ്രധാനമന്ത്രി ബുധനാഴ്ച കൊച്ചിയില്‍, കലൂരിലേക്ക് റോഡ് ഷോ

എസ്‌ഐപി vs സുകന്യ സമൃദ്ധി യോജന; വര്‍ഷം ഒരു ലക്ഷം രൂപ വീതം നിക്ഷേപിച്ചാല്‍ ഏതിനാണ് കൂടുതല്‍ നേട്ടം?

SCROLL FOR NEXT