പൃഥ്വിരാജ്, ബേസില്‍ ഫെയ്സ്ബുക്ക്
Entertainment

'രാജുവേട്ടന്റെ ഫേവറേറ്റ് സോങ് പാടാം': ബേസിലിന്റെ പാട്ട് കേട്ട് പൊട്ടിച്ചിരിച്ച് പൃഥ്വിരാജ്; വിഡിയോ വൈറല്‍

സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് ദുബായില്‍ നടന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിലെ ബേസില്‍ ജോസഫിന്റെ പാട്ടാണ്

സമകാലിക മലയാളം ഡെസ്ക്

പൃഥ്വിരാജും ബേസില്‍ ജോസഫും പ്രധാന വേഷത്തിലെത്തുന്ന ഗുരുവായൂര്‍ അമ്പല നടയില്‍ റിലീസിന് ഒരുങ്ങുകയാണ്. കോമഡി എന്റര്‍ടെയ്‌നറായിരിക്കും ചിത്രം എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് ദുബായില്‍ നടന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിലെ ബേസില്‍ ജോസഫിന്റെ പാട്ടാണ്.

പൃഥ്വിരാജ് വേദിയില്‍ വച്ച് ആടുജീവിതം സിനിമയിലെ പെരിയോനെ റഹ്മാനെ എന്ന ഗാനം പാടിയിരുന്നു. പിന്നാലെ ബേസിലിനോട് ഒരു ഗാനം ആലപിക്കാന്‍ പരിപാടിയുടെ അവതാരകനായ മിഥുന്‍ രമേശ് ബേസിലിനോട് ആവശ്യപ്പെടുകയായിരുന്നു. രാജുവേട്ടന്റെ ഫേവറേറ്റ് പാട്ട് പാടാം എന്ന് പറഞ്ഞുകൊണ്ട് ബേസില്‍ പുതിയ മുഖം എന്ന ഗാനത്തിന്റെ ട്രോള്‍ വേര്‍ഷന്‍ പാടുകയായിരുന്നു.

ഇതുകേട്ട് തൊട്ടടുത്ത് നിന്നിരുന്ന പൃഥ്വിരാജ് പൊട്ടിച്ചിരിക്കുകയായിരുന്നു. വേദിയിലുണ്ടായിരുന്ന മറ്റ് താരങ്ങളും സദസ്സിലുള്ളവരും ബേസിലിന്റെ പാട്ടുകേട്ട് ചിരിച്ചുമറിഞ്ഞു. അവസാനം താന്‍ നായകനായി എത്തിയ 'ജയ ജയ ജയ ജയ ഹേ'യിലെ പാട്ട് പാടിയ ശേഷമാണു വേദിവിട്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'തുളസി'യെപ്പോലെ ഒറ്റയ്ക്ക് ആണെന്ന് തോന്നിയിട്ടുണ്ടോ എപ്പോഴെങ്കിലും ?; സോഷ്യൽ മീഡിയയിൽ ചർച്ചയായി മ്യൂസിക് വിഡിയോ

മുഹമ്മദ് ഷിയാസിനെ എവിടെ നിര്‍ത്തും?, സതീശന്‍റെ വിശ്വസ്തന് സീറ്റായില്ല, എറണാകുളത്ത് നാലു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് തലവേദന

മുഖം തിളങ്ങാൻ ഈ 3 ആയുർവേദ എണ്ണകൾ മതി

'മതി ഇവിടെ വച്ച് നിർത്തിക്കോ, നടിമാർ നിങ്ങളുടെ സ്വത്തല്ല'; എഐഎഡിഎംകെ നേതാവിനെതിരെ ഖുശ്ബു

SCROLL FOR NEXT