Basil Joseph, Tovino Thomas ഇൻസ്റ്റ​ഗ്രാം
Entertainment

'ഇങ്ങനെ ഒരു നൻപനെ ലോകത്ത് ആർക്കും കൊടുക്കല്ലേ'; ടൊവിനോയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് ബേസിൽ, കമന്റുമായി ആരാധകർ

'ഹാപ്പി ബർത്തേ ഡേ ബഡി' എന്നാണ് ബേസിൽ ടൊവിനോയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് കുറിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

നടൻ ടൊവിനോ തോമസിന്റെ 37-ാം പിറന്നാൾ ആണിന്ന്. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് ടൊവിനോയ്ക്ക് ജന്മദിനാശംസകൾ നേരുന്നത്. നടൻ ബേസിൽ ജോസഫിന്റെ പിറന്നാൾ ആശംസയ്ക്കായാണ് ആരാധകരും ഇന്ന് രാവിലെ മുതൽ കാത്തിരുന്നത്. ഇപ്പോഴിതാ ബേസിൽ തന്റെ പ്രിയ സുഹൃത്തിന് പിറന്നാൾ ആശംസകൾ നേർന്നിരിക്കുകയാണ്.

'ഹാപ്പി ബർത്തേ ഡേ ബഡി' എന്നാണ് ബേസിൽ ടൊവിനോയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് കുറിച്ചിരിക്കുന്നത്. മരണമാസ് എന്ന ചിത്രത്തിൽ ശവപ്പെട്ടിയിൽ കിടക്കുന്ന ടൊവിനോയുടെ ചിത്രമാണ് ബേസിൽ ആദ്യം പങ്കുവച്ചിരിക്കുന്നത്. ഒപ്പം ഇരുവരും തമ്മിലുള്ള സൗഹൃദത്തിന്റെ നിരവധി ചിത്രങ്ങളും ബേസിൽ പങ്കുവച്ചിട്ടുണ്ട്.

നിരവധി പേരാണ് ചിത്രങ്ങൾക്ക് കമന്റുമായെത്തുന്നത്. 'കടുത്ത ചങ്ങാതി ആയിപ്പോയില്ലേ ഇതിലും വലിയ ബർത്ഡേ ട്രീറ്റ് കിട്ടാനില്ല', 'ഇതിലും മികച്ച പിറന്നാൾ ആശംസകൾ സ്വപ്നങ്ങളിൽ മാത്രം', 'അപ്പൊ തിരിച്ചു വലിയ പണി മേടിക്കാന്‍ ഒരുങ്ങിക്കോ', 'ഇങ്ങനെ ഒരു നൻപനെ ലോകത്ത് ആർക്കും കൊടുക്കല്ലേ'- എന്നൊക്കെയാണ് പോസ്റ്റിന് താഴെ നിറയുന്ന കമന്റുകൾ.

അതേസമയം അതിരടി ആണ് ബേസിലും ടൊവിനോയും ഇനി ഒന്നിച്ചെത്തുന്ന ചിത്രം. ടൊവിനോ തോമസ്, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ എന്നിവരെ നായകന്മാരാക്കി നവാഗതനായ അരുൺ അനിരുദ്ധൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് അതിരടി.

ചിത്രത്തിലെ ടൊവിനോ തോമസിന്റെ കാരക്ടർ പോസ്റ്റർ രണ്ടു ദിവസം മുൻപ് പുറത്തുവന്നിരുന്നു. ശ്രീക്കുട്ടൻ വെള്ളായണി എന്ന് പേരുള്ള ​ഗായകനായാണ് ടൊവിനോ അതിരടിയിൽ എത്തുന്നത്.

Cinema News: Basil Joseph wishes to Tovino Thomas for his birthday.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദീപക്കിന്റെ ആത്മഹത്യ: ഷിംജിത റിമാന്‍ഡില്‍; മഞ്ചേരി ജയിലില്‍

ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ, അപകടം തളിപ്പറമ്പ് കുപ്പത്ത്

ഇന്ന് ഹഗ്ഗിങ് ഡേ

ശബരിമല: ഹൃദയാഘാതം വന്ന 79 ശതമാനം പേരുടെ ജീവന്‍ രക്ഷിച്ചു, ആരോഗ്യ സേവനങ്ങൾ ഉപയോഗിച്ചത് 2.56 ലക്ഷം തീര്‍ത്ഥാടകര്‍

'പിണറായി എന്‍ഡിഎയിലേക്ക് വരണം'; അത്തേവാലക്ക് എംവി ഗോവിന്ദന്‍റെ മറുപടി

SCROLL FOR NEXT