ചന്ദ്രമൗലി ബിശ്വാസ് ഫെയ്സ്ബുക്ക്
Entertainment

ബാസിസ്റ്റ് ചന്ദ്രമൗലി ബിശ്വാസ് വീടിനുള്ളില്‍ മരിച്ച നിലയില്‍

പ്രൊമുഖ ബ്രാന്‍ഡായ ഫോസില്‍സിലെ ബാസിസ്റ്റായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ബാസിസ്റ്റ് ചന്ദ്രമൗലി ബിശ്വാസിനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. 48 വയസായിരുന്നു. കൊല്‍ക്കത്ത മിറര്‍ സ്ട്രീറ്റിലെ വാടക വീടിനുള്ളിലാണ് ഞായറാഴ്ച ചന്ദ്രമൗലിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രൊമുഖ ബ്രാന്‍ഡായ ഫോസില്‍സിലെ ബാസിസ്റ്റായിരുന്നു.

മാതാപിതാക്കള്‍ക്കൊപ്പമാണ് ചന്ദ്രമൗലി കഴിഞ്ഞിരുന്നത്. സംഭവസമയം അദ്ദേഹം മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ എന്ന് പൊലീസ് പറഞ്ഞു. അദ്ദേഹത്തിന്റെ സുഹൃത്ത് മേഹുല്‍ ചക്രവര്‍ത്തിയാണ് ആദ്യം മൃതദേഹം കണ്ടത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

ചന്ദ്രമൗലിയെ രാവിലെ മുതല്‍ മേഹുല്‍ വിളിച്ചെങ്കിലും കിട്ടിയില്ല. സംശയം തോന്നി ഉച്ചയോടെ അന്വേഷിച്ച് എത്തിയപ്പോഴാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചത്. 18 വര്‍ഷത്തോളം ഫോസില്‍സിലെ ബാസിസ്റ്റായിരുന്നു ചന്ദ്രമൗലി. ഫോസില്‍സ് കൂടാതെ ഗോലക്, സോമ്പി കേജ് കണ്‍ട്രോള്‍ എന്നീ ബാന്‍ഡുകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബ്രിക്‌സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; സസ്‌പെന്‍സ് അവസാനിപ്പിച്ച് ചൈന

പ്രദീപ് കുമാർ നന്തിയുടെ നന്തി മൂവീസ് മലയാളത്തിലേക്ക്; ഒപ്പം എ2വി നെറ്റ്‌വർക്ക്സും, ഡ്രീം ബിഗ് ഫിലിംസും

കേന്ദ്ര സേനയിൽ 1,871 സബ് ഇൻസ്പെക്ടർ ഒഴിവുകൾ; ഡിഗ്രി മതി, വനിതകൾക്കും അവസരം !

വൃക്കയെ സംരക്ഷിക്കാൻ ദിവസവും പെരുംജീരകം, ​ഗുണങ്ങളറിയാം

ക്രെറ്റ, അല്‍കാസര്‍, ക്രെറ്റ ഇവി; പുതിയ പതിപ്പുകള്‍ അവതരിപ്പിച്ച് ഹ്യുണ്ടായി, വിലയും ഫീച്ചറുകളും അറിയാം