ജെന്നിഫര്‍ ലോപസും ബെന്‍ അഫ്‌ലെക്കും ഫെയ്സ്ബുക്ക്
Entertainment

ജെന്നിഫര്‍ ലോപസും ബെന്‍ അഫ്ലെക്കും വേര്‍പിരിയുന്നു: മാറി താമസിക്കാന്‍ പുതിയ വീട് അന്വേഷിച്ച് താരങ്ങള്‍

വേര്‍പിരിയല്‍ വാര്‍ത്തകള്‍ക്കിടയില്‍ ഇരുവരും താമസം മാറാനായി ലോസ് ആഞ്ചലസില്‍ വീട് നോക്കി തുടങ്ങിയിരിക്കുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

ഹോളിവുഡ് താരജോഡികളായ ജെന്നിഫര്‍ ലോപസും ബെന്‍ അഫ്ലെക്കും വേര്‍പിരിയുന്നതായി റിപ്പോര്‍ട്ടുകള്‍. കുറച്ചുകാലമായി ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമാണ് എന്നാണ് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വേര്‍പിരിയല്‍ വാര്‍ത്തകള്‍ക്കിടയില്‍ ഇരുവരും താമസം മാറാനായി ലോസ് ആഞ്ചലസില്‍ വീട് നോക്കി തുടങ്ങിയിരിക്കുകയാണ്.

പുതിയ വീടിനുള്ള തിരച്ചിലിലാണ് ബെന്‍ അഫ്ലെക് എന്നാണ്‌ പേജ് സിക്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മുന്‍ ഭാര്യയായ ജെന്നിഫര്‍ ഗാര്‍നറിന്റെ വീടിന് അടുത്തേക്കാണ് ബെന്‍ താമസം മാറുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതിനിടെ ജെന്നീഫര്‍ ലോപസ് വീട് നോക്കുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നു. എന്നാല്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രോപ്പര്‍ട്ടിയായാണ് താരം വീട് നോക്കുന്നതെന്നും താമസം മാറുന്നതിനു വേണ്ടിയല്ലെന്നുമാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ജെന്നിഫര്‍ ലോപ്പസ് തന്റെ സംഗീത രംഗത്ത് കൂടുതല്‍ സമയം ചിലവഴിക്കാന്‍ തുടങ്ങിയതോടെയാണ് ഇരുവര്‍ക്കും ഇടയില്‍ പ്രശ്‌നം ആരംഭിച്ചത് എന്നാണ് വിവരം. എന്നാല്‍ പിരിയുന്നതിനുള്ള നിയമപരമായ കാര്യങ്ങള്‍ ഇരുവരും ഇതുവരെ എടുത്തിട്ടില്ലെന്നും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തെറാപ്പി തേടുകയാണ് ദമ്പതികള്‍ എന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അടുത്തിടെയാണ് ഇരുവരും പുതിയ ഭവനം വാങ്ങിയത് വാര്‍ത്തയായത്. മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയുടെ 500 കോടിക്ക് അടുത്ത് വിലവരുന്ന ബംഗ്ലാവാണ് ഇവര്‍ വാങ്ങിയത്.

മെറ്റ് ഗാലയില്‍ ജെന്നിഫര്‍ ലോപസ് ഒറ്റയ്ക്ക് പങ്കെടുത്തതിന് പിന്നാലെയാണ് ദമ്പതികള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതായുള്ള വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. 2001 ല്‍ സിനിമാ സെറ്റില്‍ നിന്ന് തുടങ്ങിയ ഇരുവരുടെയും പ്രണയം വിവാഹത്തിന്റെ വക്കോളമെത്തിയിരുന്നുവെങ്കിലും 2004 ല്‍ ഇരുവരും പിരിഞ്ഞു. രണ്ടുപേരും വേറെ വിവാഹം കഴിച്ചു. ആ ബന്ധങ്ങളില്‍ കുട്ടികളുമുണ്ടായി. പിന്നീട് 2021 ലാണ് വീണ്ടും ജെന്നിഫറും അഫ്ലെകും ഒന്നിക്കുന്നത്. 2022ല്‍ ഇവര്‍ വിവാഹിതരായി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒമാന്‍ തീരത്തെ കപ്പലാക്രമണം; മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ടു, അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി പ്രതിഷേധം

പ്രശോഭ് വത്സന് കൗൺസിലർ സ്ഥാനം നഷ്ടമായേക്കും; അവധി അപേക്ഷ പാലക്കാട് നഗരസഭ തള്ളി

'സര്‍വകലാശാല കാവിവല്‍ക്കരണത്തിന് വഴി വെട്ടിയത് എല്‍ഡിഎഫ് ; യുഡിഎഫ് സര്‍ക്കാര്‍ അത് അനുവദിക്കില്ല'

'ഹോം റെമെഡി' പാളിയോ? ഉള്ളിനീര് പുരട്ടിയ ശേഷം മുടികൊഴിച്ചിൽ കൂടി, കാരണം ഇതാകാം

'ശ്യാമളയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വീഴ്ച' ; സിപിഎം സെക്രട്ടേറിയറ്റിന്റെ റിവ്യൂ റിപ്പോര്‍ട്ടില്‍ മൂന്ന് തിരുത്ത്

SCROLL FOR NEXT