ഗൗതം ഹല്‍ദര്‍/ചിത്രം: ട്വിറ്റര്‍ 
Entertainment

ബംഗാളി സംവിധായകന്‍ ഗൗതം ഹല്‍ദര്‍ അന്തരിച്ചു

കൊല്‍ക്കത്തയില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: പ്രമുഖ ബംഗാളി സിനിമാ സംവിധായകനും ചലച്ചിത്ര പ്രവര്‍ത്തകനുമായ ഗൗതം ഹല്‍ദര്‍ അന്തരിച്ചു. 67 വയസായിരുന്നു. കൊല്‍ക്കത്തയില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

പുലര്‍ച്ചെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു അന്ത്യം. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സംവിധായകന്റെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി. സാംസ്‌കാരിക രംഗത്ത് തീരാ നഷ്ടമാണ് ഗൗതത്തിന്റെ വിയോഗം എന്ന് മുഖ്യമന്ത്രി കുറിച്ചു. 

80ഓളം നാടകങ്ങളാണ് ഗൗതം ഹല്‍ദര്‍ സംവിധാനം ചെയ്തിരിക്കുന്നത്. 2003ല്‍ പുറത്തിറങ്ങിയ ബാലോ തേകോ എന്ന ചിത്രത്തിലൂടെ ബംഗാളി സിനിമയിലേക്ക് ചുവടുവയ്ക്കുന്നത്. വിദ്യാ ബാലനായിരുന്നു പ്രധാന വേഷത്തിലെത്തിയത്. 2019ല്‍ നിര്‍വാണ എന്ന ചിത്രവും സംവിധാനം ചെയ്തു.   

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

'വിഡി സതീശൻ മുഖ്യമന്ത്രി ആകണം; ജനവികാരം പറഞ്ഞതിന്റെ പേരിൽ നടപടിയെടുത്താൽ ഹൃദയപൂർവം സ്വീകരിക്കും' (വിഡിയോ)

ഭരണത്തുടർച്ച പ്രവചിച്ച് കനഗോലു റിപ്പോർട്ട്; നേമത്തും പാലക്കാട്ടും താമര വിരിയും

'കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേനില്‍' നായികയാകേണ്ടിയിരുന്നത് മഞ്ജു വാര്യര്‍; കഥ ഇഷ്ടപ്പെട്ടിട്ടും ചെയ്യാതിരുന്നത് ഇക്കാരണത്താല്‍!

'വൈഭവിന് പ്രൊഫഷണലിസം ഇല്ല; കുട്ടികൾക്ക് ഐസ്ക്രീം അല്ലാതെ പിന്നെന്ത് വേണം'; പറഞ്ഞ് കുടുങ്ങി ആര്‍സിബി താരം ജിതേഷ് ശര്‍മ

SCROLL FOR NEXT