വില്‍ സ്മിത്ത്, ജെസിക്ക ചസ്റ്റന്‍/എഎഫ്പി 
Entertainment

മികച്ച നടൻ വിൽ സ്മിത്ത്, നടി ജെസിക്ക; ‘കോ‍​ഡ’ മികച്ച ചിത്രം 

ജയിൻ കാമ്പയിനാണ് മികച്ച സംവിധായക

Author : സമകാലിക മലയാളം ഡെസ്ക്

മികച്ച നടനുള്ള ഓസ്കർ പുരസ്‌കാരം വിൽ സ്മിത്തിന്. 'കിംഗ് റിച്ചാർഡി'ലെ അഭിനയത്തിനാണ് പുരസ്‍കാരം. മികച്ച നടിയായി 'ദ ഐയ്‌സ് ഓഫ് ടമ്മി ഫായെ' എന്ന ചിത്രത്തിലെ അഭിനയത്തിന് ജസീക്ക ചസ്റ്റൻ തെരഞ്ഞെടുക്കപ്പെട്ടു. 'കോഡ'യാണ് മികച്ച ചിത്രം. ജയിൻ കാമ്പയിനാണ് മികച്ച സംവിധായക. 'ദ പവർ ഓഫ് ദ ഡോഗ്' എന്ന ചിത്രത്തിനാണ് പുരസ്‌കാരം ലഭിച്ചത്. 

മികച്ച സഹനടനായി ട്രോയ് കോട്സൂർ തെരഞ്ഞെടുക്കപ്പെട്ടു. 'കോ‍​ഡ'യിലെ പ്രകടനത്തിനാണ് താരം അവാർഡ് നേടിയത്. മികച്ച സഹനടിയായി അരിയാന ഡെബോസ് തെരഞ്ഞെടുക്കപ്പെട്ടു. സ്റ്റീഫൻ സ്പിൽബെർഗ് ഒരുക്കിയ 'വെസ്റ്റ് സൈഡ് സ്‌റ്റോറി' എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്‌കാരം. 

അമേരിക്കൻ സയൻസ് ഫിക്ഷൻ ചിത്രമായ 'ഡ്യൂൺ' ആറ് അവാർഡുകൾ കരസ്ഥമാക്കി. എഡിറ്റിങ് , പ്രൊഡക്ഷൻ ഡിസൈൻ, ശബ്ദലേഖനം, ഒർജിനൽ സ്‌കോർ, ഛായാഗ്രഹണം, മികച്ച വിഷ്വൽ ഇഫക്ട്‌സ് എന്നീ പുരസ്‌കാരങ്ങളാണ് ഡ്യൂൺ നേടിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കണം; ഒറ്റക്കെട്ടായി പ്രതിപക്ഷ പ്രതിഷേധം; മാര്‍ച്ച് തടഞ്ഞ് പൊലീസ്

'ഖുൽഅ്'യിൽ ഭർത്താവിന്റെ സമ്മതം ആവശ്യമില്ല; വിവാഹമോചനത്തിൽ മുസ്ലിം സ്ത്രീയുടെ അവകാശം പരമം: കേരള ഹൈക്കോടതി

ഇലോണ്‍ മസ്‌ക് വീണ്ടും 'ഒരു ലക്ഷം കോടി' പദവിയില്‍; സ്‌പേസ് എക്‌സ് എട്ടുശതമാനം കുതിച്ചു

'ഇന്ത്യ സോറി പറഞ്ഞാൽ കളിക്കാം'; നടക്കില്ലെന്ന് സംഘാടകർ; ലെജൻഡ്സ് ക്രിക്കറ്റിലും നാണംകെട്ട് പാകിസ്ഥാൻ

കൂട്ടലും കുറയ്ക്കലും കഴിഞ്ഞാൽ അടിപതറുന്നു; ആൽജിബ്രയും ഭിന്നസംഖ്യകളും കേരളത്തിലെ കുട്ടികൾക്ക് കീറാമുട്ടി