'അദ്ദേഹത്തിന്റെ വിയോ​ഗം എനിക്ക് വിശ്വസിക്കാൻ പോലുമായില്ല, ഒരു ദിവസം നമ്മളും മരിക്കും'; ഭാ​ഗ്യരാജിനെ ഓർത്ത് വിജയ് സേതുപതി

'രാത്രിയിൽ ഒരു കുഴപ്പവുമില്ലാതിരുന്ന ഒരു മനുഷ്യൻ'
K. Bhagyaraj, Vijay Sethupathi
K. Bhagyaraj, Vijay Sethupathi വിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on: 
1 min read

നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ വിയോ​ഗം ഇന്നും അദ്ദേഹത്തിന്റെ സുഹൃത്തുക്കൾക്ക് ഉൾക്കൊള്ളാനായിട്ടില്ല. ഭാ​ഗ്യരാജുമായി അടുത്തബന്ധം പുലർത്തിയിരുന്ന നടൻമാരിലൊരാളാണ് വിജയ് സേതുപതി. ഇപ്പോഴിതാ അദ്ദേഹത്തിന്റെ മരണം തനിക്ക് ഇനിയും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് പറയുകയാണ് വിജയ് സേതുപതി. ​

ഗലാട്ട തമിഴ് പോ‍ഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. "ഭാ​ഗ്യരാജ് സാറിന്റെ വിയോ​ഗം വളരെ വിഷമകരമായ ഒന്നായിരുന്നു. എന്നെക്കൊണ്ട് അത് ഉൾക്കൊള്ളാൻ പോലും പറ്റുന്നില്ല. ഞാനദ്ദേഹത്തിന്റെ വീട്ടിൽ പോയിട്ടുണ്ട്. ഒരുപാട് തവണ ഞാൻ അദ്ദേഹവുമായി സംസാരിച്ചിട്ടുണ്ട്. നല്ല ആരോ​ഗ്യവാനുമായിരുന്നു അദ്ദേഹം.

രാത്രിയിൽ ഒരു കുഴപ്പവുമില്ലാതിരുന്ന ഒരു മനുഷ്യൻ, രാവിലെ മരിച്ചെന്ന്. എനിക്കതൊന്നും ആലോചിക്കാനേ വയ്യ. ഇത് സത്യമായിരിക്കല്ലേ എന്നാണ് മനസിലേക്ക് ആദ്യം വന്നത്. അത് ഒരുതരത്തിലും വിശ്വസിക്കാൻ പറ്റാത്ത ഒന്നായിരുന്നു. ഇനിയും ഒരു 10 വർഷം അദ്ദേഹം ജീവിക്കണമെന്ന ആ​ഗ്രഹമുണ്ടായിരുന്നു. അദ്ദേഹം മരിച്ചപ്പോൾ എനിക്കത് താങ്ങാൻ പറ്റിയില്ല.

കാലം പഴയ കെട്ടുകളൊക്കെ അഴിച്ച്, പുതിയത് എഴുതി തുടങ്ങുമ്പോൾ ഇത് നടക്കും. ഒരു ദിവസം നമ്മളും മരിക്കും. എസ് പി ബാലസുബ്രഹ്മണ്യം സാറിന്റെ മരണവും എന്നെക്കൊണ്ട് താങ്ങാൻ പറ്റാത്തതായിരുന്നു. ജാനകിയമ്മ വരുമ്പോഴും, നമ്മൾ 24 മണിക്കൂറും കാണുന്നൊന്നുമില്ലല്ലോ. പാട്ട് കേൾക്കുമ്പോൾ ഏതോ ഒരു സ്ഥലത്ത് അവരെവിടെയോ ഉണ്ടെന്നൊരു തോന്നലുണ്ട്.

പെട്ടെന്ന് അവരില്ല എന്ന് പറയുമ്പോൾ, നമുക്കത് ഉൾക്കൊള്ളാനാകില്ല. മരണം എന്ന് പറയുന്നത് അടുത്ത തലമുറയെ പാകപ്പെടുത്തുന്ന ഒന്നാണെന്നാണ് ഞാൻ കരുതുന്നത്. അവരുടെ മരണം നമ്മളെ പാകപ്പെടുത്തിയതുപോലെ നമ്മുടെ മരണം അടുത്ത തലമുറയെ പാകപ്പെടുത്തും. അതങ്ങനെയാണ്".- വിജയ് സേതുപതി പറഞ്ഞു.

K. Bhagyaraj, Vijay Sethupathi
'വേദനയുള്ള കാലും വച്ച് ട്രെയിനിനുള്ളിൽ 15 കിലോ മീറ്ററെങ്കിലും അദ്ദേഹം ഓടിയിട്ടുണ്ടാകും; വേൾഡ് ക്ലാസ് ആക്ടർ ആണ് വിജയ് സേതുപതി'
K. Bhagyaraj, Vijay Sethupathi
'ചില സമയം മോശമാണെന്ന് പറയാൻ കഴിയുന്നത് എങ്ങനെയാണ് ? എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച സമയമാണ് ഈ ആറ് വർഷം'; മിഷ്കിൻ
K. Bhagyaraj, Vijay Sethupathi
‘ഒരു റിലേഷൻഷിപ്പ് കൂടി നൽകുന്ന സമ്മർദം താങ്ങേണ്ടെന്ന് കരുതി’; പ്രണയത്തെക്കുറിച്ച് നിഖില വിമൽ
Summary

Vijay Sethupathi remembers Bhagyaraj.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

X

FOLLOW US

ON GOOGLE DISCOVER