സാറാ അലി ഖാനും വരുൺ ധവാനും/ ഫേയ്സ്ബുക്ക് 
Entertainment

സാറയെ സൂക്ഷിക്കണം, ബോളിവുഡിലെ മൂന്ന് യുവ നടന്മാര്‍ എനിക്ക് മുന്നറിയിപ്പു തന്നു; തുറന്നു പറഞ്ഞ് വരുണ്‍ ധവാന്‍ 

സാറയ്‌ക്കൊപ്പം അഭിനയിക്കുന്നത് അറിഞ്ഞ് മറ്റു താരങ്ങള്‍ തനിക്ക് മുന്നറിയിപ്പു നല്‍കിയെന്നാണ് നടന്‍ വരുണ്‍ ധവാന്‍ പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

അരങ്ങേറ്റം കുറിച്ച് കുറഞ്ഞു നാളുകള്‍ കൊണ്ട് ബോളിവുഡില്‍ ശ്രദ്ധേയയായ നടിയാണ് സാറാ അലി ഖാന്‍. എന്നാല്‍ ബോളിവുഡ് യുവതാരങ്ങള്‍ക്കിടയില്‍ സാറ ഒരു 'ഭീകരി'യാണ്. സാറയ്‌ക്കൊപ്പം അഭിനയിക്കുന്നത് അറിഞ്ഞ് മറ്റു താരങ്ങള്‍ തനിക്ക് മുന്നറിയിപ്പു നല്‍കിയെന്നാണ് നടന്‍ വരുണ്‍ ധവാന്‍ പറയുന്നത്. കൂലി നമ്പര്‍ വണ്‍ എന്ന ചിത്രത്തിലാണ് വരുണും സാറയും ഒന്നിച്ചത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കപില്‍ ശര്‍മ ഷോയില്‍ വന്നപ്പോഴാണ് വരുണിന്റെ വെളിപ്പെടുത്തല്‍. 

വരുണും സാറയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി നമ്പര്‍ വണ്‍. നടന്മാരായ ആയുഷ്മാന്‍ ഖുറാനയും കാര്‍ത്തിക് ആര്യനും വിക്കി കൗശാലുമാണ് വരുണിന് മുന്നറിയിപ്പുമായി എത്തിയത്. ഇവര്‍ മൂവരും ഒരേ കാര്യമാണ് പറഞ്ഞത് എന്നാണ് വരുണ്‍ പറയുന്നത്. ഇത് കേട്ടതോടെ അവര് എന്താണ് പറഞ്ഞത് എന്നായി സാറയുടെ ചോദ്യം. സാറയെ സൂക്ഷിക്കണം എന്നായിരുന്നു വരുണിന്റെ മറുപടി. ഷോയുടെ പ്രമോ വിഡിയോയിലാണ് ഇരുവരും തമ്മിലുള്ള രസകരമായ സംഭാഷണം ഉള്ളത്. 

സുശാന്ത് സിങ് രജ്പുത്തിന്റെ നായികയായി കേദാര്‍നാഥിലൂടെയാണ് സാറ ബോളിവുഡിലേക്ക് അരങ്ങേറുന്നത്. തുടര്‍ന്ന് രണ്‍വീര്‍ സിങ്ങിനൊപ്പം സിംബയിലും കാര്‍ത്തിക് ആര്യന്റെ നായികയായി ലവ് ആജ് കല്ലിലും അഭിനയിച്ചു. ഇപ്പോള്‍ അക്ഷയ് കുമാറിനും ധനുഷിനുമൊപ്പം അത്രംഗി രെയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് സാറ.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അവസാന ശ്വാസം വരെ ജനങ്ങളെ സേവിക്കും'; രാജ്യം പ്രതിസന്ധിയിലാകുമ്പോൾ പ്രതിപക്ഷം സന്തോഷിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

'വിവാഹമോചനം പുതിയ കാലത്തെ ഒരു പ്രശ്നമല്ല, സ്ത്രീകൾക്കിന്ന് കൂടുതൽ വഴികളുള്ളതുകൊണ്ട് അവർ അത് തുറന്നു പറയുന്നു'; ജയസുധ

ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ അപകടം: പൈലറ്റ് ഉള്‍പ്പെടെ മുഴുവന്‍ യാത്രക്കാരും മരിച്ചു, മരിച്ചരില്‍ പൊലീസ് ഉദ്യോഗസ്ഥനും

2 നോട്ടൗട്ട് ഫിഫ്റ്റികൾ; കരുത്തരായ വിദർഭയെ സമനിലയിൽ തളച്ച് കേരളം

ഗുജറാത്തിനെതിരായ രഞ്ജി; കേരള ടീമിനെ പ്രഖ്യാപിച്ചു, കെഎം ആസിഫ് തിരിച്ചെത്തി