BhaBhaBa ഫെയ്സ്ബുക്ക്
Entertainment

മോഹന്‍ലാലിന് കൊടുത്ത കാശ് പോലും ലാഭിക്കാനായില്ല; 'ഭഭബ' ഒടിടിയില്‍ വിറ്റുപോയത് 10 കോടിയ്ക്കും താഴെ?

ജനുവരി പതിനാറിനാണ് ഭഭബയുടെ ഒടിടി റിലീസ്.

സമകാലിക മലയാളം ഡെസ്ക്

ദിലീപ് ആരാധകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയായിരുന്നു ഭഭബ. നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റവിമുക്തനായ ശേഷം പുറത്തിറങ്ങുന്ന ദിലീപ് ചിത്രം. മോഹന്‍ലാലിന്റെ അതിഥി വേഷം തുടങ്ങിയ ഹൈപ്പുകളുമായാണ് ഭഭബ തിയേറ്ററിലെത്തിയത്. എന്നാല്‍ ചിത്രത്തിന് പ്രതീക്ഷിച്ച വിജയം ബോക്‌സ് ഓഫീസില്‍ നേടാനായില്ല. പിന്നാലെ വന്ന സര്‍വ്വം മായ ക്രിസ്മസ് വിന്നര്‍ ആയതോടെ ഭഭബയ്ക്ക് കളം ഒഴിയേണ്ടി വന്നു.

നൂറ് കോടി നേടുമെന്ന് ദിലീപ് ആരാധകര്‍ തറപ്പിച്ചു പറഞ്ഞ സിനിമയായിരുന്നു ഭഭബ. ആദ്യ ദിവസം നല്ല കളക്ഷനും നേടാന്‍ സാധിച്ചിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ചിത്രം മൂക്കും കുത്തി വീണു. നാല്‍പ്പത് കോടിയിലേറെ മുടക്കിയൊരുക്കിയ സിനിമ ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത് 46 കോടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ലാഭമാകാന്‍ 70 കോടിയെങ്കിലും നേടേണ്ടിയടത്താണ് ചിത്രത്തിന്റെ കളക്ഷന്‍ 46 കോടിയുടെ അടുത്ത് അവസാനിക്കുന്നത്.

ഇപ്പോഴിതാ ഒടിടിയിലേക്ക് എത്തുകയാണ് ഭഭബ. സീ ഫൈവാണ് ഭഭബയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ജനുവരി പതിനാറിനാണ് ഭഭബയുടെ ഒടിടി റിലീസ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഭഭബയുടെ ഒടിടി അവകാശം വിറ്റുപോയത് പത്ത് കോടിയില്‍ താഴെ തുകയ്ക്കാണ്. അതിഥി വേഷത്തിലെത്തിയ മോഹന്‍ലാലിന് നല്‍കിയ പ്രതിഫലം പോലും ഒടിടിയിലൂടെ സിനിമയ്ക്ക് തിരികെ പിടിക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വാര്‍ത്തകളോട് അണിയറ പ്രവര്‍ത്തകര്‍ പ്രതികരിച്ചിട്ടില്ല.

ബോക്‌സ് ഓഫീസ് പരാജയം മാത്രമല്ല, കണ്ടന്റിന്റെ പേരില്‍ കടുത്ത വിമര്‍ശനങ്ങളും ഭഭബയ്ക്ക് നേരിടേണ്ടി വന്നിരുന്നു. ചിത്രത്തിലെ ഒരു രംഗം നടി ആക്രമിക്കപ്പെട്ട കേസിനെ പരോക്ഷമായി പരിഹസിക്കുന്നതാണെന്നായിരുന്നു വിമര്‍ശനം. ചിത്രത്തിലെ മറ്റൊരു രംഗം നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പൃഥ്വിരാജ് മാധ്യമങ്ങളോട് നടത്തിയ പ്രതികരണത്തെ കളിയാക്കുന്നതാണെന്നും വിമര്‍ശനം ഉയര്‍ന്നു വന്നിരുന്നു.

BhaBhaBa OTT Release: As per reports the Dileep starrer was sold to Zee5 less than 10 cr.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തന്ത്രി കണ്ഠരര് രാജീവര്‍ക്ക് ജയിലില്‍ വെച്ച് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിലേക്ക് മാറ്റി

'എനിക്ക് വേണ്ടി പിതാക്കന്മാര്‍ സംസാരിച്ചു'; മേയര്‍ പദവി കിട്ടിയത് ലത്തീന്‍ സഭയുടെ ശബ്ദം ഉയര്‍ന്നതിനാലെന്ന് വി കെ മിനിമോള്‍

പരാതിക്കാരിയെ വീണ്ടും അധിക്ഷേപിച്ചു; രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കണം, പൊലീസ് കോടതിയില്‍

നടത്തമോ യോ​ഗയോ? ഏതാണ് ആരോ​ഗ്യത്തിന് നല്ലത്?

ഈ ലക്ഷണങ്ങൾ ഉണ്ടോ? എങ്കിൽ നിങ്ങൾ ചിലപ്പോൾ നെഗറ്റീവ് എനർജിയുടെ പിടിയിലായിരിക്കാം

SCROLL FOR NEXT