ഭാ​ഗ്യ സുരേഷ്/ ഇൻസ്റ്റ​ഗ്രാം 
Entertainment

'എന്റെ നീളവും വണ്ണവും നിങ്ങളുടെ പ്രശ്‌നമല്ല'; വിമർശകന് ചുട്ടമറുപടി നൽകി ഭാ​ഗ്യ സുരേഷ് 

ബോഡിഷേമിങ് നടത്തിയ വിമർശകന് മറുപടിയുമായി  ഭാ​ഗ്യ സുരേഷ്

സമകാലിക മലയാളം ഡെസ്ക്

മൂഹമാധ്യമങ്ങളിലൂടെ ബോഡിഷേമിങ് നടത്തിയ വിമർശകന് ചുട്ടമറുപടിയുമായി സുരേഷ് ​ഗോപിയുടെ മകൾ ഭാ​ഗ്യ സുരേഷ്.
ബ്രിട്ടിഷ് കൊളംബിയ സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ സന്തോഷം പങ്കുവച്ചുകൊണ്ട് ഭാഗ്യ ഇൻസ്റ്റ​ഗ്രമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെയായിരുന്നു വിമർശകന്റെ കമന്റ്.

നീളത്തെക്കാൾ കൂടുതൽ വണ്ണം ഉള്ളവർക്ക് ചേരുന്ന വസ്ത്രമല്ല സാരിയെന്നും പശ്ചാത്യ വസ്ത്രം ഉപയോ​ഗിക്കണെന്നുമായിരുന്നു വിമർശകന്റെ കമന്റ്. എന്നാൽ ചോദിക്കാതെ പറഞ്ഞ കമന്റിന് നന്ദിയെന്നും വിദേശത്ത് ബിരുദം സ്വീകരിക്കുമ്പോൾ താൻ തന്റെ സംസ്‌കാരത്തിന് ചേരുന്ന വസ്ത്രം ധരിക്കാനാണ് ആ​ഗ്രഹിച്ചതെന്നും ഭാ​ഗ്യം മറുപടി നൽകി.

'അഭിനന്ദനങ്ങൾ, നിങ്ങൾ സാരി ഒഴിവാക്കി പാശ്ചാത്യ വസ്ത്രങ്ങൾ ധരിക്കുന്നതാണ് നല്ലത്. നീളത്തെക്കാൾ വണ്ണം കൂടുതൽ ഉള്ളവർക്ക് ചേരുന്ന വസ്ത്രമല്ല സാരി. പാശ്ചാത്യ വസ്ത്രങ്ങളായ സ്കേർട്ടും ബ്ലൗസും ധരിക്കുന്നത് നിങ്ങളെ സ്മാർട്ടാക്കും'- എന്നായിരുന്നു വിമർശകന്റെ കമന്റ്.

'ആരും ചോദിക്കാതെ പറഞ്ഞ അഭിപ്രായത്തിന് നന്ദി. എന്റെ ശരീരത്തിന്റെ നീളവും വണ്ണവും നിങ്ങളുടെ പ്രശ്‌നമല്ല. എനിക്ക് അനുയോ​ഗ്യമെന്ന് തോന്നുന്ന വസ്ത്രങ്ങൾ ഞാൻ ഇനിയും ധരിക്കും.ഇന്ത്യയിൽ നിന്നുള്ള വിദ്യാർഥികൾ പാശ്ചാത്യ വസ്ത്രങ്ങൾ ധരിക്കാൻ നിർബന്ധിതരാകുന്ന ഒരു വിദേശ രാജ്യത്ത് ബിരുദദാന ചടങ്ങിൽ എന്റെ വേരുകളെ ബഹുമാനിക്കാൻ പരമ്പരാ​ഗത കേരള സാരി ധരിക്കാനാണ് ഞാൻ ആ​ഗ്രഹിച്ചത്. അത് ഞാൻ ചെയ്‌തു. മറ്റുങ്ങള്ളവരുടെ ശരീരത്തെയും വസ്ത്രത്തെയും കുറിച്ച് അഭിപ്രായം പറയാതെ സ്വന്തം കാര്യം നോക്കാൻ ശ്രദ്ധിക്കുമല്ലോ'- എന്നായിരുന്നു ഭാ​ഗ്യയുടെ മറുപടി. നിരവധി പേർ ഭാ​ഗ്യയെ പിന്തുണയ്‌ച്ച് രംഗത്തെത്തി. യുബിസി സൗഡെർ സ്കൂൾ ഓഫ് ബിസിനസിലാണ് ഭാ​ഗ്യ ബിരുദം ചെയ്‌തത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അബ്ദുറഹിമാൻ രണ്ടത്താണി ലീഗ് വിടുന്നു?; എൽഡിഎഫ് സ്ഥാനാർഥി ആയേക്കും

ഒറ്റ നോട്ടത്തിൽ കണ്ടാൽ ഓറഞ്ച് തന്നെ, എന്താണ് കിന്നോവ്

സീറ്റിനായി സണ്ണി എം കപിക്കാട് വന്നു കണ്ടു, വാക്കു കൊടുത്തിട്ടില്ല: വിഡി സതീശന്‍

ഇറാന്‍ ആക്രമണം: കൊല്ലപ്പെട്ടവരുടെ പേരുകള്‍ പുറത്തുവിട്ട് യുഎഇ; രാജ്യം നേരിട്ടത് 2000ത്തോളം ആക്രമണങ്ങള്‍

​ഗ്യാസ് തീരുമെന്ന ഭയം വേണ്ട.., 10 മിനിറ്റിൽ നല്ല മൊരിഞ്ഞ ചിക്കൻ ഫ്രൈ എയർഫ്രയറിൽ ഉണ്ടാക്കാം

SCROLL FOR NEXT