Bhagyalakshmi 
Entertainment

'സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ്'; ആ ഡയലോഗ് പറയാന്‍ പറ്റില്ലെന്ന് പറഞ്ഞു: ഭാഗ്യലക്ഷ്മി

ഞാന്‍ എതിര്‍പ്പു പറഞ്ഞിട്ടുണ്ട്. പക്ഷെ ക്ലോസില്‍ ആയതിനാല്‍ ഒന്നും ചെയ്യാനും പറ്റില്ല.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

മലയാള സിനിമയിലെ മുന്‍നിര ഡബ്ബിങ് ആര്‍ട്ടിസ്റ്റാണ് ഭാഗ്യലക്ഷ്മി. ഡബ്ബിങ് രംഗത്ത് വര്‍ഷങ്ങളുടെ അനുഭവസമ്പത്തുണ്ട് ഭാഗ്യലക്ഷ്മിയ്ക്ക്. മലയാള സിനിമയിലെ നിരവധി ഐക്കോണിക് കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയത് ഭാഗ്യലക്ഷ്മിയായിരുന്നു. അതേസമയം ചില ഡയലോഗുകള്‍ പറയുമ്പോള്‍ താന്‍ കംഫര്‍ട്ടബിള്‍ ആയിരുന്നില്ലെന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്.

ആര്‍ജെ ഗദ്ദാഫിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഭാഗ്യലക്ഷ്മിയുടെ പ്രതികരണം. എപ്പോഴെങ്കിലും പണ്ട് ഡബ്ബ് ചെയ്ത സിനിമകള്‍ വീണ്ടും കണ്ടപ്പോള്‍ ക്രിഞ്ച് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ഭാഗ്യലക്ഷ്മി.

''കുറേ സിനിമകളുണ്ട്. ഭാവനയ്ക്ക് ഡബ്ബ് ചെയ്തത് കണ്ടപ്പോള്‍ തോന്നിയിട്ടുണ്ട്. ബാവൂട്ടിയുടെ നാമത്തില്‍ കണ്ടപ്പോള്‍ ക്രിഞ്ച് അടിച്ചു. എനിക്ക് തന്നെ എന്നോട് വെറുപ്പ് തോന്നിയിട്ടുണ്ട്. കാവ്യ മാധവന് മാടമ്പിയില്‍ ചെയ്തപ്പോള്‍, ശബ്ദം ചേരുക എന്നതിലുപരിയായി ഞാന്‍ ഒട്ടും കംഫര്‍ട്ടബിള്‍ അല്ലാത്തത് പോലെ തോന്നിയിട്ടുണ്ട്.'' എന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്. പിന്നാലെ ഹിറ്റ് ചിത്രത്തിലെ ഡയലോഗ് പറയേണ്ടി വന്നതിനെക്കുറിച്ചും ഭാഗ്യലക്ഷ്മി സംസാരിക്കുന്നുണ്ട്.

''പേരുകേട്ടൊരു സിനിമയാണ്. നമ്മള്‍ സ്ത്രീകള്‍ എന്തൊക്കെ പറഞ്ഞാലും പുരുഷന്റെ കാല്‍ക്കീഴിലാണ് സ്വര്‍ഗമെന്ന് പറയുന്നത്. പറയാന്‍ പറ്റൂല എന്ന് ഞാന്‍ പറഞ്ഞു. ഭാഗീ, മിണ്ടാതെ ഡബ്ബ് ചെയ്യൂവെന്ന് പറഞ്ഞു. സഹിക്കാന്‍ വയ്യാ, എന്താണിത് എന്ന് ഞാന്‍ ചോദിച്ചു. ആണാകുമ്പോള്‍ ചെളി കണ്ടിടത്ത് ചവിട്ടും, വെള്ളം കണ്ടിടത്ത് കഴുകയും ചെയ്യും. പക്ഷെ സ്ത്രീകള്‍ അങ്ങനെയല്ല എന്നൊക്കെ പറയേണ്ടി വന്നിട്ടുണ്ട്. ചെറുപ്പത്തില്‍ എന്തൊരു വൃത്തികെട്ട ഡയലോഗ് എന്ന് പറയുമായിരുന്നു. കുറച്ച് മുതിര്‍ന്നപ്പോള്‍ ഞാനും ചെളിയില്‍ ചവിട്ടും, എന്നിട്ട് നല്ല വൃത്തിയായി കഴുകി കാണിച്ചു തരാം എന്ന് പറയും.'' എന്നും താരം പറയുന്നു.

മമ്മൂട്ടി സിനിമയില്‍ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണെന്ന് പറഞ്ഞതിനെക്കുറിച്ചും ഭാഗ്യലക്ഷ്മി സംസാരിക്കുന്നുണ്ട്. ''ആ സമയത്തൊക്കെ ഞാന്‍ എതിര്‍പ്പു പറഞ്ഞിട്ടുണ്ട്. പക്ഷെ ക്ലോസില്‍ ആയതിനാല്‍ ഒന്നും ചെയ്യാനും പറ്റില്ല. അവിടെയൊന്നും ഫെമിനിസം പറഞ്ഞിട്ട് കാര്യമില്ല. ആ കഥാപാത്രം അങ്ങനെയായിരിക്കും. ചിത്ര പറയും, ചില വാക്കുകള്‍ വരുമ്പോള്‍ എനിക്ക് പാടാന്‍ പറ്റില്ലെന്ന്. നമുക്ക് അങ്ങനെ പറയാന്‍ പറ്റില്ല'' ഭാഗ്യലക്ഷ്മി പറയുന്നു.

Bhagyalakshmi recalls refusing to say sexist dialouge in a Mammootty movie.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കണം; ഒറ്റക്കെട്ടായി പ്രതിപക്ഷ പ്രതിഷേധം; മാര്‍ച്ച് തടഞ്ഞ് പൊലീസ്

'ഖുൽഅ്'യിൽ ഭർത്താവിന്റെ സമ്മതം ആവശ്യമില്ല; വിവാഹമോചനത്തിൽ മുസ്ലിം സ്ത്രീയുടെ അവകാശം പരമം: കേരള ഹൈക്കോടതി

ഇലോണ്‍ മസ്‌ക് വീണ്ടും 'ഒരു ലക്ഷം കോടി' പദവിയില്‍; സ്‌പേസ് എക്‌സ് എട്ടുശതമാനം കുതിച്ചു

'ഇന്ത്യ സോറി പറഞ്ഞാൽ കളിക്കാം'; നടക്കില്ലെന്ന് സംഘാടകർ; ലെജൻഡ്സ് ക്രിക്കറ്റിലും നാണംകെട്ട് പാകിസ്ഥാൻ

കൂട്ടലും കുറയ്ക്കലും കഴിഞ്ഞാൽ അടിപതറുന്നു; ആൽജിബ്രയും ഭിന്നസംഖ്യകളും കേരളത്തിലെ കുട്ടികൾക്ക് കീറാമുട്ടി