Bhagyashri Borse എക്സ്
Entertainment

'ദുൽഖറിനെ തല്ലാൻ ഞാൻ നന്നായി കഷ്ടപ്പെട്ടു; പക്ഷേ ശരിക്കും അടി കിട്ടണമെന്ന് അദ്ദേഹം ആ​ഗ്രഹിച്ചിരുന്നു'

കാന്തയിൽ ​ദുൽഖറിന്റെ മുഖത്ത് ഒന്നിലധികം തവണ ഭാ​ഗ്യശ്രീ അടിക്കുന്ന സീനുണ്ട്.

സമകാലിക മലയാളം ഡെസ്ക്

ദുൽഖർ സൽമാൻ നായകനായെത്തുന്ന കാന്ത മികച്ച അഭിപ്രായങ്ങൾ നേടി തിയറ്ററുകളിൽ മുന്നേറുകയാണ്. സെൽവമണി സെൽവരാജ് സംവിധാനം ചെയ്ത ചിത്രത്തിൽ ഭാഗ്യശ്രീ ബോർസെയാണ് നായികയായെത്തിയത്. ടി കെ മഹാദേവൻ എന്ന കഥാപാത്രമായി ദുൽഖറെത്തിയപ്പോൾ കുമാരിയായാണ് ഭാ​ഗ്യശ്രീ ചിത്രത്തിലെത്തിയത്.

കാന്തയിൽ ​ദുൽഖറിന്റെ മുഖത്ത് ഒന്നിലധികം തവണ ഭാ​ഗ്യശ്രീ അടിക്കുന്ന സീനുണ്ട്. ഈ സീൻ ചെയ്യാൻ താനൊരുപാട് പാടുപെട്ടുവെന്ന് പറയുകയാണ് ഭാ​ഗ്യശ്രീ ഇപ്പോൾ. എന്നാൽ ആ സീനിന്റെ പൂർണതയ്ക്ക് വേണ്ടിയും യഥാർഥ ഭാവങ്ങൾ വരാനായും അടി ദുൽഖർ ആഗ്രഹിച്ചിരുന്നുവെന്നും നടി പറഞ്ഞു.

'അത് ചെയ്യാൻ എനിക്ക് ഒരുപാട് സമയമെടുത്തു. ആ സീൻ ഫേക്കായി ചെയ്യാൻ കഴിയുമോ എന്ന് ഞാൻ ചിന്തിച്ചിരുന്നു. കാരണം എനിക്ക് ഇതുവരെ ആരെയും തല്ലേണ്ടി വന്നിട്ടില്ല. പക്ഷേ ദുൽഖർ സൽമാൻ അത് ശരിക്കും ആഗ്രഹിച്ചിരുന്നു എന്ന് ഞാൻ കരുതുന്നു. ആ യഥാർഥ ഭാവം തന്നിൽ നിന്ന് പുറത്തുവരണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. അതിനാൽ സഹനടൻ ആഗ്രഹിക്കുന്നത് പോലെ ഞാൻ ചെയ്യേണ്ടിവന്നു,' ഭാഗ്യശ്രീ ബോർസെ പറഞ്ഞു.

അതേസമയം, സിനിമയിലെ നടിയുടെ പ്രകടനത്തിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ്, റാണ ദ​ഗുബാട്ടിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. 1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് സിനിമയൊരുക്കിയിരിക്കുന്നത്.

Cinema News: Actress Bhagyashri Borse says she was not ready to slap Dulquer Salmaan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്തെ നടുക്കിയ 26 ആക്രമണങ്ങളുടെ സൂത്രധാരന്‍; കുപ്രസിദ്ധ മാവോയിസറ്റ് കമാന്‍ഡര്‍ മദ് വി ഹിദ്മയെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി

​​ഗിൽ ഇല്ലെങ്കിൽ പന്ത് നയിക്കും; ദേവ്ദത്തോ, സായ് സുദർശനോ... ആരെത്തും ടീമിൽ?

ചെന്നൈ എക്സ്പ്രസിൽ അഭിനയിക്കാനായില്ല, 'ജവാൻ ചെയ്തത് ഷാരുഖ് സാർ ഉള്ളത് കൊണ്ട് മാത്രം'; നയൻതാര

ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലത്തെച്ചൊല്ലി തര്‍ക്കം; യുവാവിനെ അമ്മാവന്മാര്‍ അടിച്ചു കൊന്നു, ചെളിയില്‍ പൂഴ്ത്തി

'നീയുമായി ഇനി സൗഹൃദമില്ലെന്ന് സുഹൃത്തുക്കള്‍; ഞാനൊരു വലിയ പരാജയമാണെന്ന് കരുതി; വാപ്പിച്ചിക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു'

SCROLL FOR NEXT