Bhagyalakshmi about dubbing for Bhavana ഫെയ്സ്ബുക്ക്
Entertainment

ഭാവനയ്ക്ക് ഡബ്ബ് ചെയ്തത് വേണ്ടായിരുന്നുവെന്ന് തോന്നി; ഡബ്ബിങ് നിര്‍ത്തിയാലോ എന്ന ആലോചനയുണ്ട്: ഭാഗ്യലക്ഷ്മി

എനിക്ക് ഡബ്ബിങ് പേടിയായി തുടങ്ങി

സമകാലിക മലയാളം ഡെസ്ക്

മലയാള സിനിമയിലെ നിരവധി നടിമാര്‍ക്ക് ശബ്ദമായി മാറിയിട്ടുണ്ട് ഭാഗ്യലക്ഷ്മി. ശോഭനയും ഉര്‍വ്വശിയുമടക്കം മലയാള സിനിമയിലെ മിക്ക മുന്‍നിര നടിമാരുടേയും ശബ്ദമായി മാറിയത് ഭാഗ്യലക്ഷ്മിയായിരുന്നു. എന്നാല്‍ ഇന്ന് തനിക്ക് ഡബ്ബ് ചെയ്യാന്‍ പേടിയാണെന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്. പൊതുവിഷയങ്ങളില്‍ ഇടപെട്ട് ആളുകള്‍ക്ക് തന്റെ ശബ്ദം പരിചിതയമായി മാറിയെന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്.

താന്‍ ഡബ്ബ് ചെയ്ത് മോശമായ സിനിമകളുണ്ടെന്നും ഭാഗ്യലക്ഷ്മി പറയുന്നു. ഭാവനയ്ക്ക് ഡബ്ബ് ചെയ്തത് കണ്ടിട്ട് താന്‍ എന്തിനിത് ചെയ്തുവെന്ന് തോന്നിയിട്ടുണ്ടെന്നും ഭാഗ്യലക്ഷ്മി പറയുന്നു. സൈന സൗത്ത് പ്ലസിനോടായിരുന്നു ഭാഗ്യലക്ഷ്മിയുടെ പ്രതികരണം.

''എനിക്ക് ഇപ്പോള്‍ ഡബ്ബ് ചെയ്യാന്‍ പേടിയാണ്. ഞാനിത് എവിടേയും പറഞ്ഞിട്ടില്ല. എനിക്ക് ഡബ്ബ് ചെയ്യാന്‍ പേടിയാണ്, കാരണം മലയാള സിനിമയില്‍ കഴിവുള്ള ഒരുപാട് ഡബ്ബിങ് ആര്‍ട്ടിസ്റ്റുകള്‍ എന്റെ കാലത്തും മുമ്പും ഇന്നും ഉണ്ട്. പക്ഷെ അവരാരും എന്നെപ്പോലെ പൊതുവിഷയങ്ങളില്‍ ഇടപെടുകയോ പുറത്ത് വന്ന് സംസാരിക്കുകയോ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കയോ ചെയ്യാറില്ല. പക്ഷെ ഞാന്‍ ഇതെല്ലാം ചെയ്ത് ചെയ്ത് എന്റെ ശബ്ദം കേട്ട് മനുഷ്യര്‍ക്ക് മടുത്തു തുടങ്ങി'' ഭാഗ്യലക്ഷ്മി പറയുന്നു.

ഇപ്പോള്‍ ഒരു കഥാപാത്രത്തിന് ഡബ്ബ് ചെയ്താലും ആ കഥാപാത്രമായി ആളുകള്‍ക്ക് അതിനെ കാണാന്‍ പറ്റുന്നില്ല. എന്നെ ഏറ്റവുമധികം വിമര്‍ശിക്കുന്നത് ഞാനാണ്. ഞാന്‍ ചെയ്തു വൃത്തികേടാക്കിയ സിനിമ ഏതെന്ന് ചോദിച്ചാല്‍ ഞാന്‍ എണ്ണിയെണ്ണി പറഞ്ഞു തരാം. എന്റെ ശബ്ദം ഒരിക്കലും ചേരാത്ത ഒരാളാണ് ഭാവന. ഭാവനയ്ക്ക് ഡബ്ബ് ചെയ്ത ഈയ്യടുത്ത് കണ്ടപ്പോള്‍ എന്തിന് ഞാനത് ചെയ്തുവെന്ന് തോന്നി. എന്ത് വലിയ തെറ്റാണ് ഞാന്‍ ചെയ്തത്? ഭാവനയോട് പറഞ്ഞാല്‍ അവര്‍ ചിരിക്കും. അത് ഞാന്‍ ചെയ്യരുതായിരുന്നുവെന്ന് തോന്നിയെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

നിത്യ മേനോന് ഒരു സിനിമയില്‍ ഡബ്ബ് ചെയ്തിട്ടുണ്ട്. അയ്യേ! നിത്യയ്ക്ക് എന്റെ ശബ്ദം ചേരുന്നതേയില്ല. എന്നിട്ടും ഞാന്‍ എന്തിന് അത് ചെയ്തു? ഇപ്പോള്‍ ആരെങ്കിലും വിളിക്കുമ്പോള്‍ ഞാന്‍ വേണോ? നിങ്ങള്‍ വേറെ ആരെയെങ്കിലും നോക്കൂവെന്ന് പറയും. ഭയങ്കര വലിയ പ്രതിഫലം പറയുമ്പോള്‍ അവര്‍ പേടിച്ചോടും. ഇപ്പോള്‍ എനിക്ക് ഡബ്ബിങ് പേടിയായി തുടങ്ങി. ഇനി ഡബ്ബ് ചെയ്യണ്ട എന്ന് തോന്നി തുടങ്ങിയിട്ടുണ്ടെന്നും അവര്‍ പറയുന്നു.

Bhagyalakshmi talks about dubbing for Bhavana. She feels its the time to stop dubbing.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

നിരാശ തീർത്തു, റൊമാരിയോ ഷെഫേർഡിന്റെ ഹാട്രിക്ക്! ടി20 പരമ്പര തൂത്തുവാരി വെസ്റ്റ് ഇന്‍ഡീസ്

SCROLL FOR NEXT