ഫയല്‍ ചിത്രം 
Entertainment

ഇളയരാജയ്ക്ക് ഭാരതരത്‌നം നല്‍കണം; കേന്ദ്രത്തിന് കത്തയക്കുമെന്ന് ബിജെപി തമിഴ്‌നാട് ഘടകം

ഇളയരാജ ഒരു ബിജെപി അംഗമല്ലെന്നും തമിഴ്‌നാടിന്റെ മൊത്തം സ്വത്താണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: സംഗീത സംവിധായകന്‍ ഇളയരാജയ്ക്ക് ഭാരതരത്‌നം നല്‍കണമെന്ന ആവശ്യവുമായി ബിജെപി തമിഴ്‌നാട് ഘടകം. അദ്ദേഹത്തിന് രാജ്യത്തെ ഏറ്റവും വലിയ ബഹുമതി നല്‍കേണ്ടത് അത്യാവശ്യമാണെന്നും ഈ ആവശ്യവുമായി കേന്ദ്ര സര്‍ക്കാരിന് കത്തെഴുതുമെന്നും തമിഴ്‌നാട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ പറഞ്ഞു.

ഇളയരാജ ഒരു ബിജെപി അംഗമല്ലെന്നും തമിഴ്‌നാടിന്റെ മൊത്തം സ്വത്താണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തവണ രാജ്യസഭയിലേക്ക് തമിഴ്‌നാട്ടില്‍ നിന്നും നാമനിര്‍ദേശം ചെയ്യപ്പെടുന്ന 12 പേരുടെ കൂട്ടത്തില്‍ ഇളയരാജയെയും രാഷ്ട്രപതി ഉള്‍പ്പെടുത്തുകയാണെങ്കില്‍ അത് അദ്ദേഹത്തിന് നല്‍കുന്ന ആദരമാണെന്നും അണ്ണാമലൈ കൂട്ടിച്ചേര്‍ത്തു. 

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഭരണഘടനാ ശില്‍പി ബിആര്‍ അംബേദ്കറുമായി താരതമ്യപ്പെടുത്തുന്ന പരാമര്‍ശം വിവാദമായപ്പോഴും നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഇളരാജ. 'അംബേദ്കറും മോദിയും സമൂഹത്തിലെ അശക്തരായ വിഭാഗങ്ങളിലെ ആളുകള്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധികള്‍ക്കെതിരെ പടപൊരുതി. ഇരുവരും ദാരിദ്ര്യവും കഷ്ടപ്പാടും അനുഭവിച്ചവരാണ്. ഇന്ത്യയ്ക്കു വേണ്ടി വലിയ സ്വപ്‌നങ്ങള്‍ കണ്ടു. ചിന്തയില്‍ മാത്രമായി ഒതുങ്ങാതെ പ്രവര്‍ത്തനങ്ങളില്‍ വിശ്വസിക്കുന്ന പ്രായോഗിക മനുഷ്യര്‍ കൂടിയാണ്': ബ്ലൂ ഗ്രാഫ് ഡിജിറ്റല്‍ ഫൗണ്ടേഷന്‍ പ്രസിദ്ധീകരിച്ച 'അംബേദ്കര്‍ ആന്‍ഡ് മോദി' എന്ന പുസ്തകത്തിന്റെ ആമുഖത്തില്‍ ഇളയരാജ പറഞ്ഞു.

ഇളയരാജയുടെ പരാമര്‍ശങ്ങളെ വിമര്‍ശിച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തു വന്നിരുന്നു. 'സിനിമയില്‍ നല്‍കിയ ഈണം നല്ലതല്ലെന്ന് പറഞ്ഞാല്‍ തിരികെ വാങ്ങില്ല. അതു പോലെ എന്റെ മനസ്സില്‍ എന്തുതന്നെയായാലും സത്യം പറയാന്‍ മടിക്കില്ല. മറ്റുള്ളവരുടെ അഭിപ്രായം വ്യത്യസ്തമായിരിക്കാം. ഇതാണ് എന്റെ അഭിപ്രായം. മറ്റുള്ളവരുടെ അഭിപ്രായം ഇഷ്ടപ്പെട്ടില്ലെങ്കിലും ഇഷ്ടമല്ലെന്ന് ഞാന്‍ പറയില്ല. പരാമര്‍ശങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ആഗ്രഹിക്കുന്നില്ല' ഇളയരാജ പറഞ്ഞു.

ഈ വാര്‍ത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

'പ്രതിഷേധത്തിനു പിന്നിൽ വ്യക്തമായ അജണ്ട'; കേന്ദ്ര സർവകലാശാലയിലെ വിദ്യാർഥി സമരത്തെ വിമർശിച്ച് ഗവർണർ

ഡല്‍ഹി സീമാപുരിയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

'30 കോടിയുടെ ഓണം ബമ്പർ വിജയി താനാണ്, പക്ഷേ ഒരു പ്രശ്നമുണ്ട്...'; അവകാശ വാദവുമായി തമിഴ്നാട് സ്വദേശി

കള്ളാടി മണ്ണിടിച്ചിൽ: മൂന്ന് മാസം കഴിഞ്ഞിട്ടും വാടകസഹായമില്ലാതെ ഒമ്പത് കുടുംബങ്ങൾ