Biju Narayanan  ഇന്‍സ്റ്റഗ്രാം
Entertainment

'ഇന്നും സിനിമ കാണുമ്പോള്‍ അവള്‍ക്കായി ഒരു സീറ്റ് ബുക്ക് ചെയ്തിടും; പ്രൊപ്പോസലുകള്‍ വന്നു, പക്ഷെ ശ്രീക്ക് പകരമൊരാളെ സങ്കല്‍പ്പിക്കാനാകില്ല'

2019 ലാണ് ബിജുവിന്റെ ഭാര്യ ശ്രീലത മരിക്കുന്നത്. ക്യാന്‍സര്‍ ബാധിതയായിരുന്നു.

സമകാലിക മലയാളം ഡെസ്ക്

മലയാളികള്‍ക്ക് പ്രിയപ്പെട്ട നിരവധി പാട്ടുകള്‍ പാടിയിട്ടുള്ള ഗായകന്‍ ആണ് ബിജു നാരായണന്‍. തന്റെ ഭാര്യയുടെ വിയോഗം ബിജുവിനെ ഇന്നും അലട്ടുന്ന നോവാണ്. 2019 ലാണ് ബിജുവിന്റെ ഭാര്യ ശ്രീലത മരിക്കുന്നത്. ക്യാന്‍സര്‍ ബാധിതയായിരുന്നു. ശ്രീലതയെ താന്‍ ഇന്നും മിസ് ചെയ്യുന്നുണ്ടെന്നാണ് ബിജു നാരായണന്‍ കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

''രോഗ വിവരം അറിയാന്‍ വൈകി. ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. നാലാമത്തെ സ്റ്റേജിലെത്തിയിരുന്നു. ആറ് മാസമാണ് രോഗം സ്ഥിരീകരിച്ച ഡോക്ടര്‍മാര്‍ പറഞ്ഞത്. പിന്നീട് ഗംഗാധരന്‍ ഡോക്ടറെ കണ്ടപ്പോള്‍ അദ്ദേഹം നാല് മാസം കൂടി കൂട്ടി തന്നു. 2018 ല്‍ ഒക്ടോബറിലാണ് രോഗം കണ്ടുപിടിക്കുന്നത്. 2019 ഒക്ടോബര്‍ 13-ാം തിയതി ഈ ലോകത്തു നിന്നും പോയി. ആ പത്ത് മാസം ഞാന്‍ പരിപാടികളൊന്നും ഏറ്റെടുത്തിരുന്നില്ല. റെക്കോര്‍ഡിങുകളും മാറ്റിവച്ചുവെന്നാണ് ബിജു നാരായണന്‍ പറയുന്നത്.'' ബജു നാരായണന്‍ പറയുന്നു.

''പാടാന്‍ പറ്റുന്ന മാനസികാവസ്ഥയിലായിരുന്നില്ല താന്‍ എന്നാണ് ബിജു നാരായണ്‍ പറയുന്നത്. അതിനാല്‍ വലിയൊരു ഗ്യാപ്പുണ്ടായി. പിന്നീട് തിരികെ വരുന്നതിനിടെയാണ് കൊവിഡും ലോക്ക്ഡൗണും സംഭവിക്കുന്നത്. ആ സമയം താന്‍ മാനസികമായ തകര്‍ന്നുപോയിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. 24 മണിക്കൂറും വീട്ടില്‍ തന്നെയിരിക്കേണ്ടി വന്നതോടെ ഭാര്യയുടെ ഓര്‍മകളിലായിരുന്നു താന്‍ കഴിഞ്ഞിരുന്നത്. ആ അഞ്ചാറുമാസം വളരെയധികം സ്ട്രഗിള്‍ ചെയ്തുവെന്നും അദ്ദേഹം പറയുന്നു''.

വീട്ടില്‍ എല്ലാ കാര്യങ്ങളും ചെയ്തിരുന്നത് ശ്രീയായിരുന്നു. ഞാന്‍ ഒന്നും അറിഞ്ഞിരുന്നില്ല. പരിപാടികളും റെക്കോര്‍ഡിംഗ്‌സുമായി നടക്കുകയായിരുന്നു ഞാന്‍. വീട്ടിലെ കാര്യങ്ങളും അച്ഛന്റേയും അമ്മയുടേയും കാര്യങ്ങളും ബാങ്കിംഗുമെല്ലാം അവളായിരുന്നു ചെയ്തിരുന്നത്. എല്ലാക്കാര്യങ്ങളും എഴുതിവച്ച്, എല്ലാം എന്നെ പഠിപ്പിച്ച ശേഷമാണ് ഈ ലോകം വിട്ടുപോയതെന്നും ബിജു നാരായണന്‍ പറയുന്നു.

വിവാഹാലോചനകള്‍ മാസങ്ങള് കഴിഞ്ഞപ്പോള്‍ തന്നെ വന്നിരുന്നു. ഇപ്പോഴും വരുന്നുണ്ട്. പക്ഷെ ശ്രീയ്ക്ക് പകരം മറ്റൊരാളെ സങ്കല്‍പ്പിക്കാന്‍ കഴിയുന്നില്ല. ആറ് വര്‍ഷം കഴിഞ്ഞുവെങ്കിലും എന്റെ വീട്ടില്‍ ശ്രീയുടെ സാന്നിധ്യമുണ്ട്. യാത്ര ചെയ്യുമ്പോഴും സിനിമ കാണാന്‍ പോകുമ്പോഴും ചിലപ്പോള്‍ തൊട്ടടുത്ത സീറ്റും കൂടെ ഞാന്‍ ചെയ്തിടും. കാരണം എനിക്ക് റെക്കോര്‍ഡിങൊന്നും ഇല്ലാതിരിക്കുമ്പോള്‍, മക്കള്‍ സ്‌കൂളില്‍ പോയിക്കഴിഞ്ഞാല്‍ ഞങ്ങള്‍ക്ക് ആകെയുള്ള വിനോദം സിനിമയായിരുന്നു. ഒരുമിച്ചേ സിനിമയ്ക്ക് പോകാറുള്ളൂ. യാത്ര ചെയ്യുമ്പോഴൊക്കെ ഞാന്‍ ഒരുപാട് മിസ് ചെയ്യാറുണ്ടെന്നും അദ്ദേഹം പറയുന്നു.

Biju Narayanan still misses his wife Sreelatha. Still he leaves a seat next to him empty while traveling and watching movies.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അറസ്റ്റ് തടയാതെ കോടതി, രണ്ടാമത്തെ ബലാത്സംഗക്കേസില്‍ രാഹുലിന് തിരിച്ചടി

ഫാക്ടിൽ ഡ്രാഫ്റ്റ്സ്മാൻ ആകാൻ അവസരം; 26,530 വരെ ശമ്പളം, ഇപ്പോൾ അപേക്ഷിക്കാം

നാളെ രാത്രി എട്ടുമണിക്ക് മുന്‍പ് മുഴുവന്‍ റീഫണ്ടും നല്‍കണം, പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടി; ഇന്‍ഡിഗോയ്‌ക്കെതിരെ കടുപ്പിച്ച് കേന്ദ്രം

ശുഭ്മാന്‍ ഗില്‍ പൂര്‍ണ ഫിറ്റ്; ടി20 പരമ്പര കളിക്കും

ചുമ്മാ കുടിച്ചിട്ടു കാര്യമില്ല, ​ഗുണമുണ്ടാകണമെങ്കിൽ ​ഗ്രീൻ ടീ ഇങ്ങനെ കുടിക്കണം

SCROLL FOR NEXT