ബിജിബാല്‍ എ സനേഷ്
Entertainment

'യേശുദാസിന് താന്‍പോരിമയുണ്ട് എന്നാല്‍ പ്രൊഫഷണലുമാണ്; ജയചന്ദ്രന്‍ കുട്ടികളെപ്പോലെ'

'ജയചന്ദ്രന്‍ കുട്ടികളെപ്പോലെയാണ്. അദ്ദേഹത്തെ ലാളിക്കണം അല്ലെങ്കില്‍ പകപ്പും പേടിയും ദേഷ്യവുമൊക്കെയാണ്'

Author : സമകാലിക മലയാളം ഡെസ്ക്

യേശുദാസിന് ഹൈറാര്‍ക്കി പ്രശ്‌നങ്ങളുണ്ടെങ്കിലും അദ്ദേഹം വളരെ പ്രൊഫഷണലാണെന്ന് സംഗീത സംവിധായകന്‍ ബിജിബാല്‍. അദ്ദേഹം പാട്ടു പഠിക്കുന്ന രീതിയോട് പോലും ആരാധന തോന്നും. എന്നാല്‍ ജയചന്ദ്രന്‍ കുട്ടികളെപ്പോലെയാണ്. അദ്ദേഹത്തെ ലാളിക്കണം അല്ലെങ്കില്‍ പകപ്പും പേടിയും ദേഷ്യവുമൊക്കെയാണെന്നും ബിജിബാല്‍ കൂട്ടിച്ചേര്‍ത്തു. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന്‍റെ എക്സ്പ്രസ് ഡയലോഗ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'യേശുദാസ്, ജയചന്ദ്രന്‍, ചിത്ര എന്നിവര്‍ക്കെല്ലാം പ്രൊഫഷണലിസം വലുതാണ്. അവര്‍ പാട്ട് പഠിക്കുന്ന രീതിയോടു പോലും ആരാധന തോന്നും. യേശുദാസ് സാറിന് ഹൈറാര്‍ക്കി പ്രശ്‌നങ്ങളുണ്ട്. പക്ഷേ അദ്ദേഹം പഠിക്കുന്ന ഒരു രീതിയുണ്ട്. ഇടയില്‍ പഞ്ചൊന്നുമില്ലാതെ മുഴുവനായി അദ്ദേഹത്തിന് പാടണം. അത് നിര്‍ബന്ധമാണ്. അതൊക്കെ നമ്മളെ വല്ലാതെ ആവേശംകൊള്ളിക്കുന്ന കാര്യമാണ്. ചിത്രചേച്ചിയും അങ്ങനെ തന്നെയാണ്. ജയേട്ടന്‍ വേറെ ഒരു വിഭാഗത്തില്‍പ്പെടുന്ന ആളാണ്. കുട്ടികളുടെ പോലത്തെ സ്വഭാവമാണ് ചിലപ്പോള്‍. നമ്മള്‍ ഒന്ന് ലാളിച്ചാല്‍ അദ്ദേഹം നല്ലരീതിയില്‍ ചെയ്യുന്നത്. അല്ലെങ്കില്‍ അദ്ദേഹത്തിനും പകപ്പും പേടിയും ദേഷ്യവുമൊക്കെയാണ്. എന്നോട് വലിയ ഇഷ്ടമാണ്. ഞാന്‍ അദ്ദേഹം പാടുമ്പോള്‍ അദ്ദേഹത്തിനൊപ്പം പോയി ഇരുന്നാണ് പറഞ്ഞുകൊടുക്കുക. അപ്പോള്‍ അദ്ദേഹം കംഫര്‍ട്ടബിളാകും. ഓരോരുത്തര്‍ക്കും ഓരോ രീതിയാണ്.'- ബിജിബാല്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ചിത്രച്ചേച്ചി വളരെ സിംപിളാണ്. നമുക്ക് നിര്‍ദേശങ്ങളൊക്കെ പറയാം. യേശുദാസ് സാറിനെക്കൊണ്ട് ഒരു പാട്ടാണ് ഞാന്‍ നേരിട്ട് പാടിപ്പിച്ചിട്ടുള്ളത്. ബാക്കി പാട്ടുകളെല്ലാം അദ്ദേഹം പാടി അയക്കുകയായിരുന്നു. എന്റെ ആദ്യത്തെ പാട്ടായ തിരുകെ ഞാന്‍ വരുമെന്ന് ആയിരുന്നു അദ്ദേഹവുമായി ചെയ്തത്. അതിന്റേതായ ഒരു അധികാരം അദ്ദേഹത്തിനുണ്ടായിരുന്നു. അല്ലാതെ കുഴപ്പമൊന്നുമില്ലെന്നും ബിജിബാല്‍ കൂട്ടിച്ചേര്‍ത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'

മംഗലം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍

'കാഴ്ച പരിമിതി മുതലെടുത്തു, കോമാളിയാക്കി'; പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് വിദ്യാര്‍ഥിയെ തല്ലിയതെന്ന് അധ്യാപകന്‍