മോഹൻലാൽ രജനീകാന്തിനൊപ്പം/ എക്സ് 
Entertainment

'ഈ കറിസ്മ തലമുറകള്‍ക്ക് പ്രചോദനമായി തുടരട്ടെ'; സ്റ്റൈല്‍ മന്നന് ആശംസകളുമായി സിനിമാലോകം

ഹാപ്പി ബര്‍ത്ത്‌ഡേ തലൈവാ എന്നായിരുന്നു നടനും മകള്‍ ഐശ്വര്യയുടെ മുന്‍ ഭര്‍ത്താവുമായ ധനുഷ് ആശംസാ സന്ദേശത്തില്‍ കുറിച്ചത്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: സൂപ്പര്‍ മെഗാസ്റ്റാര്‍ രജനീകാന്തിന് പിറന്നാള്‍ ആശംസകളുമായി സിനിമാ ലോകം. മമ്മൂട്ടിയും മോഹന്‍ലാലും കമല്‍ഹാസനും അടക്കം നിരവധി പ്രമുഖരാണ്, 73-ാം പിറന്നാള്‍ വേളയില്‍ സ്‌റ്റൈല്‍ മന്നന് ജന്മദിനാശംകള്‍ നേര്‍ന്നത്. ഡിസംബര്‍ 12 നാണ് രജനിയുടെ ജന്മദിനം.  

പ്രിയപ്പെട്ട രജനീകാന്തിന് ജന്മദിനാശംസകള്‍, മികച്ച വിജയകരമായ ഒരു വര്‍ഷം ആശംസിക്കുന്നു. എല്ലായ്‌പ്പോഴും ആരോഗ്യവാനും അനുഗ്രഹീതനും ആയിരിക്കട്ടെ എന്നും മമ്മൂട്ടി എക്‌സില്‍ കുറിച്ചു. 


പ്രിയപ്പെട്ട രജനീകാന്ത് സാറിന് സന്തോഷകരമായ പിറന്നാള്‍ ആശംസിക്കുന്നു. ദയയുടെയും വിനയത്തിന്റെയും യഥാര്‍ത്ഥ പ്രതിരൂപമായ, ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുന്ന അങ്ങേയ്ക്ക്, ആരോഗ്യകരവും സന്തോഷകരവുമായ നിരവധി വര്‍ഷങ്ങള്‍ മുന്നിലുണ്ട്.  മോഹന്‍ലാല്‍ സന്ദേശത്തില്‍ കുറിച്ചു. 

പ്രിയ സുഹൃത്ത് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന് ജന്മദിനാശംസകള്‍. ഇന്നും എന്നേക്കും വിജയം കൊയ്തുകൊണ്ട് സന്തോഷകരമായ ജീവിതം നയിക്കാനാകട്ടെ എന്ന് കമല്‍ഹാസന്‍ എക്‌സില്‍ കുറിച്ച ആശംസാസന്ദേശത്തില്‍ പറഞ്ഞു. 


ഹാപ്പി ബര്‍ത്ത്‌ഡേ തലൈവാ എന്നായിരുന്നു നടനും മകള്‍ ഐശ്വര്യയുടെ മുന്‍ ഭര്‍ത്താവുമായ ധനുഷ് ആശംസാ സന്ദേശത്തില്‍ കുറിച്ചത്. തലൈവാ, അങ്ങയുടെ മികച്ച ആരോഗ്യത്തിനായി രാഘവേന്ദ്ര സ്വാമിയോട് പ്രാര്‍ത്ഥിക്കുന്നു. ദീര്‍ഘായുസ്സായിരിക്കട്ടെ. ഗുരുവേ ശരണം എന്നാണ് നടന്‍ രാഘവേന്ദ്ര ലോറന്‍സ് കുറിച്ചത്. 

'ചക്രവര്‍ത്തി തലൈവര്‍ രജനീകാന്തിന് ജന്മദിനാശംസകള്‍' എന്നാണ് സംഗീത സംവിധായകന്‍ അനിരുദ്ധ് എക്‌സില്‍ കുറിച്ചത്. ആര്‍ആര്‍ആര്‍ ഫെയിം ജൂനിയര്‍ എന്‍ടിആര്‍, ബോളിവുഡ് നടന്‍ ജാക്കി ഷെറോഫ് തുടങ്ങിയവരും രജനീകാന്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.  തലൈവര്‍, താങ്കളുടെ വ്യക്തിപ്രഭാവം തലമുറകള്‍ക്ക് പ്രചോദനമായി തുടരട്ടെ എന്നാണ് ജൂനിയര്‍ എന്‍ടിആര്‍ ആശംസിച്ചത്. 

രജനീകാന്തിന്റെ ജന്മദിനം ആഘോഷമാക്കുകയാണ് തമിഴകത്തെ ആരാധകര്‍. രജനീകാന്തിന്റെ വീടിന് പുറത്ത് നിരവധി പേരാണ് തടിച്ചു കൂടിയത്. തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനും രജനിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നിരുന്നു. അമിതാഭ് ബച്ചനൊപ്പം തലൈവര്‍ 170 എന്ന ചിത്രമാണ് രജനീകാന്തിന്റെ പുറത്തിറങ്ങാനുള്ള പുതിയ ചിത്രം. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT