പുവര്‍ തിങ്സ്, ബ്ല്യൂ സ്റ്റാര്‍ പോസ്റ്റര്‍ 
Entertainment

അശോക് സെല്‍വന്റെ 'ബ്ല്യൂ സ്റ്റാര്‍', എമ്മ സ്‌റ്റോണിന്റെ 'പുവര്‍ തിങ്‌സ്'; ഈ ആഴ്ചയിലെ ഒടിടി റിലീസുകള്‍

ഹിന്ദിയിലും തമിഴിലുമുള്‍പ്പടെ നിരവധി സിനിമകളും സീരീസുകളുമാണ് റിലീസിന് ഒരുങ്ങുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ലയാളം സിനിമകള്‍ക്കായി കാത്തിരിക്കുന്ന സിനിമപ്രേമികള്‍ ഈ ആഴ്ച നിരാശരാകേണ്ടിവരും. പുതിയ മലയാള സിനിമകളൊന്നും ഇതുവരെ റിലീസ് പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ഹിന്ദിയിലും തമിഴിലുമുള്‍പ്പടെ നിരവധി സിനിമകളും സീരീസുകളുമാണ് റിലീസിന് ഒരുങ്ങുന്നത്. ഈ ആഴ്ചയിലെ ഒടിടി റിലീസുകള്‍.

ബ്ല്യൂ സ്റ്റാര്‍

അശോക് സെല്‍വന്‍ പ്രധാന വേഷത്തിലെത്തുന്ന തമിഴ് ചിത്രം ബ്ല്യൂ സ്റ്റാര്‍ ഒടിടിയില്‍ എത്തുകയാണ്. എസ് ജയകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശാന്തനുവും കീര്‍ത്തി പാണ്ഡ്യനും പ്രധാന കഥാപാത്രമായെത്തും. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെ ഫെബ്രുവരി 9ന് സ്ട്രീമിങ് ആരംഭിക്കും.

മാംല ലീഗല്‍ ഹെ

നെറ്റ്ഫ്‌ളിക്‌സ് സീരീസാണ് മാംല ലീഗല്‍ ഹെ. മാര്‍ച്ച് 1 മുതല്‍ പ്രദര്‍ശനം ആരംഭിക്കും. രവി കിഷനാണ് മുഖ്യ വേഷത്തിലെത്തുന്നത്. കൂടാതെ നിധി ബിഷ്ട്, നൈല ഗ്രെവല്‍, അന്‍ജും ബദ്ര, വിജയ് രജോറിയ എന്നിവരും അഭിനയിക്കുന്നുണ്ട്.

ദി ഇംപോസ്സിബിള്‍ ഹെയര്‍

കെ ഡ്രാമ ആരാധകരെ ആവേശത്തിലാക്കിക്കൊണ്ട് ദി ഇംപോസ്സിബിള്‍ ഹെയര്‍ എത്തുകയാണ്. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെ ഫെബ്രുവരി 28നാണ് സീരീസ് സ്ട്രീമിങ് ആരംഭിക്കുക. ലീ ജായ് വൂക്, ലീ ജുന്‍ യങ് എന്നിവരാണ് അഭിനയിക്കുന്നത്.

എനിവണ്‍ ബട്ട് യു

റൊമാന്റിക് കോമഡി വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ സിഡ്‌നി സ്വീനെ, ഗ്ലെന്‍ പോവെല്‍ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. പ്രൈം വിഡിയോയിലൂടെ ഫെബ്രുവരി 27ന് ചിത്രം എത്തും.

പുവര്‍ തിങ്‌സ്

എമ്മ സ്റ്റോണ്‍ പ്രധാന വേഷത്തില്‍ എത്തിയ സയന്‍സ് ഫിക്ഷന്‍ കോമഡി ചിത്രം. തിയറ്ററില്‍ എത്തിയ ചിത്രം ബോക്‌സ് ഓഫിസില്‍ വന്‍ വിജയമായിരുന്നു. കൂടാതെ നിരവധി പുരസ്‌കാരങ്ങളും വാരിക്കൂട്ടി. മികച്ച സിനിമയ്ക്കുള്‍പ്പടെ ഏഴ് ഓസ്‌കര്‍ നോമിനേഷനാണ് ചിത്രത്തിനുള്ളത്. ആമസോണ്‍ പ്രൈം വിഡിയോയിലൂടെ ഫെബ്രുവരി 27ന് ചിത്രം സ്ട്രീമിങ് ആരംഭിക്കും.

സണ്‍ ഫ്‌ളവര്‍ സീസണ്‍ 2

സുനില്‍ ഗ്രോവര്‍ നായകനായി എത്തുന്ന സീരീസ് മര്‍ഡര്‍ മിസ്റ്ററി ആണ്. സീ 5ലൂടെ മാര്‍ച്ച് ഒന്നിന് ചിത്രം എത്തും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മൈ നെയിം ഇസ് ലോഹ് കിവന്‍

കൊറിയന്‍ ചിത്രം നെറ്റ്ഫ്‌ളിക്‌സിലൂടെ മാര്‍ച്ച് 1നാണ് പ്രദര്‍ശനത്തിന് എത്തുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

'ഞാൻ ചെയ്തതിൽ ഏറ്റവും എക്സൈറ്റിങ് ആയ പ്രൊജക്ട്'; ആസിഫ് അലി ചിത്രത്തെക്കുറിച്ച് വാമിഖ ​ഗബ്ബി

'അന്ന് ബോഡിഷെയ്മിങ് നേരിട്ടു, ഇന്ന് നാഷണല്‍ അവാര്‍ഡ് നേടിയ ഹീറോ'; ഇന്ദ്രന്‍സ് തനിക്ക് പ്രചോദനമെന്ന് സൂര്യ

പിണറായി അറിയപ്പെടുക ഒറ്റുകാരനായി, റിയാസിനെ ഞാന്‍ ബേപ്പൂരില്‍ തളച്ചിട്ടു; പിവി അന്‍വര്‍

വെറുതേ ഇടുന്നതല്ല റോഡിലെ വരകൾ,അറിയാം

SCROLL FOR NEXT