രാജ്പാൽ യാദവ്  ഫെയ്സ്ബുക്ക്
Entertainment

11 കോടിയുടെ ലോണ്‍ തിരിച്ചടച്ചില്ല: നടന്‍ രാജ്പാല്‍ യാദവിന്റെ വീടും സ്ഥലവും കണ്ടുകെട്ടി

മുംബൈയിലെ ഒരു ബാങ്കില്‍ നിന്ന് 2005 ല്‍ അഞ്ച് കോടി രൂപ വായ്പ എടുക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ബോളിവുഡ് നടന്‍ രാജ്പാല്‍ യാദവിന്റെ കോടികളുടെ സ്വത്ത് കണ്ടുകെട്ടി ബാങ്ക്. ലോണ് തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്നാണ് ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിലുള്ള താരത്തിന്റെ വീടും സ്ഥലവും ബാങ്ക് പിടിച്ചെടുത്തത്.

സ്വന്തം മാതാപിതാക്കളുടെ പേരില്‍ നിര്‍മാണ കമ്പനി ആരംഭിക്കാനാണ് താരം മുംബൈയിലെ ഒരു ബാങ്കില്‍ നിന്ന് 2005 ല്‍ അഞ്ച് കോടി രൂപ വായ്പ എടുക്കുന്നത്. ഷാജഹാന്‍പൂരിലെ സ്ഥലം ഈടുവെച്ചാണ് വായ് എടുത്തത്. എന്നാല്‍ ഇത് തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്ന് പലിശ കൂടി 11 കോടി ആവുകയായിരുന്നു. ഇതോടെയാണ് സ്ഥലം കണ്ടുകെട്ടിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വര്‍ഷത്തില്‍ ഒരിക്കലെങ്കിലും താരം വന്ന് താമസിക്കുന്ന സ്ഥലമാണ് ഇത് എന്നാണ് സമീപവാസികള്‍ പറയുന്നച്യ ബാങ്ക് ഉദ്യോഗസ്ഥര്‍ അപ്രതീക്ഷിതമായി എത്തിയതിനാല്‍ വീട്ടിലെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഓഫാക്കാന്‍ പോലും കഴിഞ്ഞില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നിരവധി ഹാസ്യ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് രാജ്പാല്‍ യാദവ്. ഭൂല്‍ ഭുലയ്യ 3 ആണ് താരത്തിന്റെ പുതിയ ചിത്രം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

സൺസ്ക്രീൻ മാത്രം പോര, വേനൽക്കാലത്ത് ചർമ്മത്തെ അകത്തുനിന്നും സംരക്ഷിക്കാം

'അവനെപ്പോഴും അമ്മയുടെ നെഞ്ചത്തുതന്നെ'; ജബല്‍പൂര്‍ ബോട്ടപകടത്തില്‍ മരിച്ച അമ്മയുടെയും മകന്റെയും ദൃശ്യങ്ങള്‍

എഐ താരങ്ങൾക്ക് നിരോധനം, തിരക്കഥ മനുഷ്യർ തന്നെ രചിച്ചതാണെന്ന തെളിവ് വേണം; ഓസ്കർ നിയമങ്ങളിൽ മാറ്റം

വാൽപ്പാറ ദുരന്തം: ഇൻഷുറൻസ് പരിരക്ഷയില്ലാത്ത അഞ്ച് പേരുടെ കുടുംബത്തിന് 10 ലക്ഷം രൂപ, സഹായധനം പ്രഖ്യാപിച്ച് സര്‍ക്കാര്‍

SCROLL FOR NEXT