ഫോട്ടോ: ട്വിറ്റർ 
Entertainment

'എസ്ആർകെ പ്ലസ്'; സ്വന്തം ഓടിടി പ്ലാറ്റ്ഫോമുമായി ഷാരൂഖ് ഖാൻ 

ഒടിടി ലോകത്ത് ഇനി ചിലതൊക്കെ സംഭവിക്കും എന്ന് കുറിച്ചാണ് താരം ഇക്കാര്യം പുറത്തുവിട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

സ്വന്തമായി ഒടിടി പ്ലാറ്റ്ഫോം പ്രഖ്യാപിച്ച് ബോളിവുഡ് കിം​ഗ് ഖാൻ ഷാരൂഖ്. 'എസ്ആർകെ പ്ലസ്' എന്നാണ് താരത്തിന്റെ ഒടിടി പ്ലാറ്റ്ഫോമിന്റെ പേര്. ഷാരൂഖ് തന്നെയാണ് സോഷ്യൽമീഡിയയിലൂടെ ഇക്കാര്യം പുറത്തുവിട്ടത്.  ഒടിടി ലോകത്ത് ഇനി ചിലതൊക്കെ സംഭവിക്കും എന്ന് കുറിച്ചാണ് താരം ഇക്കാര്യം പുറത്തുവിട്ടത്. ഒടിടി പ്ലാറ്റ്ഫോമിന്റെ ലോഗോയും അദ്ദേഹം അവതരിപ്പിച്ചു. 

സൽമാൻ ഖാൻ അടക്കമുള്ളവർ ഷാരൂഖിന് ആശംസകൾ നേർന്നു. ഇന്നത്തെ പാർട്ടി ഷാരൂഖിന്റെ വകയാണെന്ന പറഞ്ഞായിരുന്നു സൽമാന്റെ ആശംസ. പുതിയ തുടക്കത്തിന് അദ്ദേഹം അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു. ബോളിവുഡിൽ പല പ്രമുഖ താരങ്ങളും ഒടിടി റിലീസ് ചെയ്തിട്ടുണ്ടെങ്കിലും ഷാരൂഖ് ഇതുവരെ അരങ്ങേറ്റം കുറിച്ചിരുന്നില്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും