സോനം കപൂര്‍ ഫെയ്സ്ബുക്ക്
Entertainment

'പ്രസവിച്ച ശേഷം 32 കിലോ കൂടി, മകനോടുള്ള സ്‌നേഹത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ മറന്നു'; സോനം കപൂര്‍

തുടക്കത്തില്‍ ഇത് തന്നെ മാനസികമായി ഏറെ ബുദ്ധിമുട്ടിച്ചു എന്നാണ് താരം പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കന്‍ ജനിച്ചതിനു ശേഷം 32 കിലോ ഭാരം കൂടിയെന്ന് ബോളിവുഡ് നടി സോനം കപൂര്‍. തുടക്കത്തില്‍ ഇത് തന്നെ മാനസികമായി ഏറെ ബുദ്ധിമുട്ടിച്ചു എന്നാണ് താരം പറയുന്നത്. എന്നാല്‍ പിന്നീട് മകനോടുള്ള താല്‍പ്പര്യത്തില്‍ ഭാരം കുറയ്ക്കുന്നതിനെക്കുറിച്ച് ചിന്തിച്ചില്ലെന്നും സോനം കൂട്ടിച്ചേര്‍ത്തു.

എനിക്ക് 32 കിലോ കൂടി. സത്യം പറഞ്ഞാല്‍ തുടക്കത്തില്‍ അത് എന്നെ വല്ലാതെ ബുദ്ധിമുട്ടിച്ചു. എന്നാല്‍ പിന്നീട് കുഞ്ഞായി എല്ലാം. വര്‍ക്കൗട്ട് ചെയ്യുന്നതിനെക്കുറിച്ചും ശരിയായി ഭക്ഷണം കഴിക്കുന്നതിനെക്കുറിച്ചുമെല്ലാം ആലോചിക്കാതെയായി. ഒന്നര വര്‍ഷം എടുത്തു അതില്‍ നിന്ന് പുറത്തുവരാന്‍. അത് വളരെ പതിയെ ആയിരുന്നു. പതിയെ തന്നെയായിരിക്കണം. കാരണം പുതിയ നിങ്ങളുമായി നിങ്ങള്‍ അഡ്ജസ്റ്റ് ചെയ്യേണ്ടതുണ്ട്. - സോനം കപൂര്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ശാരീര ഭാരം കൂടുക എന്നതു മാത്രമല്ല പല മാറ്റങ്ങളും പ്രസവശേഷം ഉണ്ടാകും എന്നാണ് താരം പറയുന്നത്. നിങ്ങളുടെ ജീവിതത്തിലെ എല്ലാം മാറും. നിങ്ങള്‍ക്ക് നിങ്ങളോടുള്ള ബന്ധവും ഭര്‍ത്താവിനോടുള്ള ബന്ധവുമെല്ലാം മാറും. ശരീരത്തെക്കുറിച്ച് പഴയ പോലെ ചിന്തിക്കാനെ പോകുന്നില്ല. ഞാന്‍ എന്നും എന്നെ അംഗീകരിച്ചിരുന്നു. ഈ എന്നെയും അംഗീകരിക്കാന്‍ ഞാന്‍ തീരുമാനിച്ചു. - താരം കൂട്ടിച്ചേര്‍ത്തു.

2022ലാണ് സോനം കപൂറിനും ഭര്‍ത്താവ് ആനന്ദ് അഹൂജയ്ക്കും കുഞ്ഞ് ജനിക്കുന്നത്. വായു എന്നാണ് കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നത്. ഈ വര്‍ഷം ആദ്യ ശരീരഭാരം 20 കിലോ കുറച്ചെന്ന് സോനം വെളിപ്പെടുത്തിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്