Vikram Bhatt x
Entertainment

'ഭാര്യയുടെ ജീവചരിത്രം സിനിമയാക്കാം'; 30 കോടി രൂപ തട്ടിയെന്നു പരാതി; സംവിധായകൻ വിക്രം ഭട്ട് അറസ്റ്റിൽ

വിക്രം ഭട്ട്, ഭാര്യ ശ്വേതാംബരി ഭട്ട്, ഇവരുടെ മകൾ കൃഷ്ണ ഉൾപ്പെടെ ആറ് പേർക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: സിനിമ സംവിധാനം ചെയ്യാമെന്നു പറഞ്ഞ് 30 കോടി രൂപ തട്ടിയെന്ന പരാതിയിൽ ബോളിവുഡ് സംവിധായകൻ വിക്രം ഭട്ട് അറസ്റ്റിൽ. മരിച്ചു പോയ ഭാര്യയുടെ ജീവിതത്തെ ആസ്പദമാക്കി സിനിമ ചെയ്യാമെന്നു വാ​ഗ്ദാനം ചെയ്തു 30 കോടി രൂപ തട്ടിയെടുത്തുവെന്ന ഡോ. അജയ് മുർദിയ നൽകിയ പരാതിയിലാണ് നടപടി. നേരത്തെ പരാതിയുമായി ബന്ധപ്പെട്ട് വിക്രം ഭട്ട്, ഭാര്യ ശ്വേതാംബരി ഭട്ട്, ഇവരുടെ മകൾ കൃഷ്ണ ഉൾപ്പെടെ ആറ് പേർക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

രാജസ്ഥാൻ പൊലീസും മുംബൈ പൊലീസും സംയുക്തമായി സംയുക്തമായി നടത്തിയ ദൗത്യത്തിൽ ഭാര്യാ സഹോദരിയുടെ വീട്ടിൽ നിന്നാണ് വിക്രം ഭട്ടിനെ അറസ്റ്റ് ചെയ്തത്. ഇന്ദിരാ ​ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സ്ഥാപകൻ ഡോ. അജയ് മുർദിയയുടെ പരാതിയിൽ വിക്രം ഭട്ട് അടക്കമുള്ളവർക്കെതിരെ ഒരാഴ്ച മുൻപാണ് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. പിന്നാലെയാണ് അറസ്റ്റ്.

മരിച്ചു പോയ ഭാര്യയുടെ ജീവചരിത്രം സിനിമയാക്കാമെന്നു പറഞ്ഞ് 30 കോടി തട്ടിയെടുക്കുകയായിരുന്നു എന്നാണ് മുർദിയയുടെ പരാതി. 200 കോടി രൂപ ലാഭം വാ​ഗ്ദാനം ചെയ്തണ് പണം വാങ്ങിയതെന്നും പരാതിയിൽ പറഞ്ഞിരുന്നു. വിക്രം ഭട്ടിനെ ഉദയ്പുരിലേക്ക് കൊണ്ടു പോകാനായി രാജസ്ഥാൻ പൊലീസ് ബാന്ദ്ര കോടതിയിൽ ട്രാൻസിറ്റ് റിമാൻഡ് അപേക്ഷ സമർപ്പിക്കും.

Bollywood director Vikram Bhatt has been arrested by a joint Rajasthan–Mumbai Police team in an alleged Rs. 30 crore IVF-fraud case.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഏഴ് ജില്ലകള്‍ ബൂത്തിലേക്ക്; ഒന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; 1,32,83,789 വോട്ടര്‍മാര്‍; 36,630 സ്ഥാനാര്‍ഥികള്‍

വടക്കന്‍ കേരളത്തില്‍ ഇന്ന് കൊട്ടിക്കലാശം; ആറ് മണിവരെ പരസ്യപ്രചാരണം; രണ്ടാംഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍

സ്ഥാനാര്‍ഥി കുഴഞ്ഞു വീണു മരിച്ചു; എറണാകുളത്ത് വോട്ടെടുപ്പ് മാറ്റി വച്ചു

'തിരുവനന്തപുരത്ത് പ്രതീക്ഷ മാത്രമല്ല...';വോട്ട് ചെയ്യാന്‍ അതിരാവിലെ കുടുംബസമേതം ബൂത്തിലെത്തി സുരേഷ് ഗോപിയും കുടുംബവും

'അതിജീവിതയുമായി ഉണ്ടായിരുന്നത് നല്ല ബന്ധം, അന്വേഷണ സംഘം മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു'; ദിലീപ് നിയമ നടപടിക്ക്

SCROLL FOR NEXT