ഭ്രമയുഗം മര്‍ഡര്‍ മുബാറക് പോസ്റ്റര്‍ 
Entertainment

'പുതിയ അതിഥികള്‍ എത്തുന്ന ആഴ്ച'; മമ്മൂട്ടിയുടെ ഭ്രമയുഗം ഒടിടിയിലേക്ക്; ഈ ആഴ്ചയിലെ റിലീസുകള്‍

ഹിന്ദി ചിത്രം മര്‍ഡര്‍ മുബാരക് ഉള്‍പ്പടെ നിരവധി പുതിയ ചിത്രങ്ങളാണ് ഈ ആഴ്ച ഒടിടിയില്‍ എത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

സിനിമാപ്രേമികള്‍ ആഘോഷമാക്കിയ ചിത്രമാണ് മമ്മൂട്ടിയുടെ ഭ്രമയുഗം. തിയറ്ററില്‍ മികച്ച സ്വീകരണം ലഭിച്ച ചിത്രം ഒടിടിയിലേക്ക് എത്തുകയാണ്. ഹിന്ദി ചിത്രം മര്‍ഡര്‍ മുബാരക് ഉള്‍പ്പടെ നിരവധി പുതിയ ചിത്രങ്ങളാണ് ഈ ആഴ്ച ഒടിടിയില്‍ എത്തുന്നത്.

ഭ്രമയുഗം

മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ ചിത്രം രാഹുല്‍ സദാശിവനാണ് സംവിധാനം ചെയ്തത്. ഹൊറര്‍ മിസ്റ്ററി ത്രില്ലറില്‍ അര്‍ജുന്‍ അശോകനും സിദ്ധാര്‍ത്ഥുമാണ് പ്രധാന വേഷത്തിലെത്തിയത്. മാര്‍ച്ച് 15ന് സോണി ലിവിലൂടെയാണ് ചിത്രം റിലീസ് ചെയ്യുക.

മര്‍ഡര്‍ മുബാരക്ക്

വന്‍ താരനിരയില്‍ ഒരുങ്ങുന്ന ചിത്രമാണ് മര്‍ഡര്‍ മുബാരക്. സാറ അലി ഖാന്‍, പങ്കജ് ത്രിപാഠി, വിജയ് വര്‍മ, കരിഷ്മ കപൂര്‍ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. നെറ്റ്ഫ്‌ളിക്‌സിലൂടെ മാര്‍ച്ച് 15ന് ചിത്രം എത്തും.

ബിഗ് ഗേള്‍സ് ഡോണ്ട് ക്രൈ

ബോര്‍ഡിങ് സ്‌കൂളിലെ പെണ്‍കുട്ടികളുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ സീരീസ്. നിത്യ മെഹ്‌റയാണ് സംവിധാനം. പൂജ ഭട്ട്, റീമ സെന്‍, അവനന്ദിക വന്ദനപു തുടങ്ങിയവരാണ് പ്രധാന വേഷം ചെയ്യുന്നത്. പ്രൈം വിഡിയോയിലൂടെ മാര്‍ച്ച് 14ന് സ്ട്രീമിങ് ആരംഭിക്കും.

മേം അടല്‍ ഹൂം

മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പെയീയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രം. പങ്കജ് ത്രിപാഠിയാണ് വാജ്‌പെയീയുടെ വേഷത്തിലെത്തിയത്. സീ5 ലൂടെ മാര്‍ച്ച് 14ന് ചിത്രം എത്തും.

ചിക്കന്‍ നഗ്ഗറ്റ്

കൊറിയന്‍ സീരീസാണ് ചിക്കന്‍ നഗ്ഗെറ്റ്. കോമഡി മിസ്റ്ററി സീരീസ് നെറ്റ്ഫ്‌ളിക്‌സിലൂടെ മാര്‍ച്ച് 15ന് എത്തും.

നോ വേ അപ്

കടലില്‍ തകര്‍ന്ന് വീഴുന്ന പ്ലെയ്‌നില്‍ അകപ്പെടുന്നവരുടെ കഥ പറയുന്ന ചിത്രം. സര്‍വൈവര്‍ ത്രില്ലര്‍ ലയണ്‍സ്‌ഗേറ്റ് പ്ലേയിലൂടെ മാര്‍ച്ച് 15ന് എത്തും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി