ബ്രിട്ട്നി സ്പിയേഴ്സ്/ചിത്രം: ഇൻസ്റ്റാ​ഗ്രാം 
Entertainment

'14 വർഷത്തിനുശേഷം അമ്മയ്ക്കൊപ്പം കാപ്പി കുടിച്ചു, കാലം എല്ലാ മുറിവുകളും ഉണക്കും'; ബ്രിട്ട്നി സ്പിയേഴ്സ്

14 വർഷത്തിനുശേഷം ഒന്നിച്ച് കാപ്പി കുടിച്ചെന്നും കാലം എല്ലാ മുറിവുകളും ഉണക്കുമെന്നുമാണ് ബ്രിട്ട്നി സോഷ്യൽ മീഡിയയിൽ കുറിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

അച്ഛനുമായുള്ള നിയമനടപടിയുടെ പേരിൽ വാർത്തകളിൽ നിറഞ്ഞ താരമാണ് പ്രശസ്ത പോപ്പ് താരം ബ്രിട്ട്നി സ്പിയേഴ്സ്. ഇപ്പോൾ അമ്മയുമായുള്ള പ്രശ്നം പരിഹരിച്ച വിവരം ആരാധകരെ അറിയിച്ചിരിക്കുകയാണ് താരം. മൂന്നു വർഷത്തിനുശേഷം അമ്മ തന്റെ വീട്ടിൽ എത്തിയ വിവരമാണ് താരം പങ്കുവച്ചത്. 14 വർഷത്തിനുശേഷം ഒന്നിച്ച് കാപ്പി കുടിച്ചെന്നും കാലം എല്ലാ മുറിവുകളും ഉണക്കുമെന്നുമാണ് ബ്രിട്ട്നി സോഷ്യൽ മീഡിയയിൽ കുറിച്ചത്. 

എന്റെ പ്രിയപ്പെട്ട അമ്മ മൂന്നു വര്‍ഷത്തിനുശേഷം എന്റെ വീട്ടിലെത്തി. എത്ര നീണ്ട കാലഘട്ടമാണിത്. കുടുംബവുമായി എപ്പോഴും പ്രശ്‌നങ്ങളുണ്ടാകും. പക്ഷേ കാലം എല്ലാ മുറിവുകളും ഉണക്കും. പരസ്പരം തുറന്നു സംസാരിച്ചതിലൂടെ പ്രശ്‌നങ്ങളെല്ലാം അവസാനിപ്പിക്കാന്‍ സാധിച്ചതില്‍ ഞാന്‍ അനുഗ്രഹീതയാണ്. 14വര്‍ഷങ്ങള്‍ക്കു ശേഷം അമ്മയ്‌ക്കൊപ്പം സന്തോഷത്തോടെ ഒരു കാപ്പികുടിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. ഇനി ഞങ്ങള്‍ക്ക് ഷോപ്പിങ്ങിനു പോകണം.- കുട്ടിക്കാലത്തെ ചിത്രത്തിനൊപ്പമായിരുന്നു ബ്രിട്ട്നിയുടെ കുറിപ്പ്. 

13 വർഷങ്ങൾ നീണ്ട രക്ഷാകർതൃഭരണത്തിൽ നിന്നും 2021 ഒക്ടോബറിലാണ് ബ്രിട്ട്നി സ്പിയേഴ്സ് മോചനം നേടിയത്. വർഷങ്ങളോളം ​പിതാവ് ജാമി സ്പിയേഴ്സ് ആയിരുന്നു ഗായികയുടെ സ്വത്തുക്കൾ കൈകാര്യം ചെയ്തിരുന്നത്. കൂടാതെ ​ഗർഭം ധരിക്കാനും വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതിനായി മരുന്നുകൾ കഴിപ്പിക്കുകയും ചെയ്തിരുന്നു. പിതാവിന്റെ ഭരണത്തിൽ മോചനം ലഭിച്ചതിന് പിന്നാലെ സാം അസ്ഖാരിയുമായി വിവാഹത്തിന് ഒരുങ്ങുന്നതായി താരം അറിയിച്ചിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: പിണറായി വിജയന്‍ പൊലീസ് കസ്റ്റഡിയില്‍

ട്രെയിനില്‍ ഉച്ചത്തില്‍ പാട്ടു വച്ചാല്‍ 'പണികിട്ടും', പിഴയും തടവും; മുന്നറിയിപ്പുമായി റെയില്‍വേ

മെസി വിവാദം: സ്പോണ്‍സറുടെ കണക്ക് 70 കോടി, സ്റ്റേഡിയം നവീകരണത്തിന് ചെലവായത് 8.44 കോടി!

രാത്രി മനസ്സിൽ അമിതചിന്ത ഉരുണ്ടുകൂടുന്നുണ്ടോ? ഉറങ്ങുന്നതിന് മുമ്പ് ചെയ്യേണ്ട 6 കാര്യങ്ങൾ

കോട്ടയത്ത് ബസ് നടപ്പാതയിലേക്ക് ഇടിച്ചുകയറി അപകടം; പരിക്കേറ്റ യുവതി മരിച്ചു