'അവിടെ ആരും ബാങ്ക് ബാലന്‍സ് നോക്കില്ല, യഥാര്‍ത്ഥ പ്രണയമുള്ളത് ചെറിയ നഗരങ്ങളില്‍ മാത്രം'; നവാസുദ്ദീന്‍ സിദ്ധീഖി

'പ്രണയത്തിന്റെ പേരില്‍ വലിയ നഗരങ്ങളില്‍ നടക്കുന്നത് വിട്ടുവീഴ്ചയും അഡ്ജസ്റ്റുമെന്റുമാണ്'
നവാസുദ്ദീന്‍ സിദ്ധീഖി/ഫയല്‍ ചിത്രം
നവാസുദ്ദീന്‍ സിദ്ധീഖി/ഫയല്‍ ചിത്രം

ചെറിയ നഗരങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ യഥാര്‍ത്ഥ പ്രണയമുള്ളതെന്ന് ബോളിവുഡ് നടന്‍ നവാസുദ്ദീന്‍ സിദ്ധീഖി. നഗരങ്ങളിലേതുപോലെ മുന്‍വിധിയോടെയല്ല അവിടെ ആളുകള്‍ അടുക്കുന്നതെന്നും മറ്റുള്ളവരുടെ ബാങ്ക് ബാലന്‍സ് നോക്കാറില്ലെന്നുമാണ് നവാസുദ്ദീന്‍ സിദ്ധീഖി പറഞ്ഞത്. 

യഥാര്‍ത്ഥ പ്രണയങ്ങള്‍ ചെറിയ നഗരങ്ങളില്‍ മാത്രമാണ് ഉള്ളത്. പ്രണയത്തിന്റെ പേരില്‍ വലിയ നഗരങ്ങളില്‍ നടക്കുന്നത് വിട്ടുവീഴ്ചയും അഡ്ജസ്റ്റുമെന്റുമാണ്. ചെറിയ പട്ടണങ്ങളില്‍, ആളുകള്‍ പരസ്പരം വിധിക്കാത്തതിനാല്‍ പരസ്പരം ഹൃദയം തുറക്കാന്‍ ഭയപ്പെടുന്നില്ല. ബാങ്ക് ബാലന്‍സ് പോലും കണക്കിലെടുക്കാതെയാണ് ഇവര്‍ പ്രണയത്തിലാകുന്നത്. ചെറിയ നഗരങ്ങളില്‍ പ്രണയം ഇപ്പോഴുമുണ്ട്.- നവാസുദ്ദീന്‍ പറഞ്ഞു. 

താന്‍ വളരെ റൊമാന്റിക്കായ വ്യക്തിയാണ് എന്നാണ് നവാസുദ്ദീന്‍ പറയുന്നത്. പ്രണയം വളരെ പ്രധാനപ്പെട്ടതാണെന്നും തന്റെ സിനിമകളും ജീവിതത്തിലെ പലകാര്യങ്ങളും ഇഷ്ടമാണെന്നും താരം പറഞ്ഞു. ഭാര്യ ആലിയ സിദ്ധീഖിയുമായുള്ള ബന്ധം വലിയ വിവാദമായി നില്‍ക്കെയാണ് താരത്തിന്റെ പ്രണയത്തേക്കുറിച്ചുള്ള തുറന്നു പറച്ചില്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com