മെയ്യഴകന് ശേഷം പുതിയ ചിത്രം പ്രഖ്യാപിച്ച് സി പ്രേം കുമാര്‍. നേരത്തെ തന്നെ ചിത്രത്തിലെ നായകന്‍ ഫഹദ് ഫാസിലായിരിക്കുമെന്ന് പ്രേം കുമാര്‍ സ്ഥിരീകരിച്ചിരുന്നു. ഇപ്പോഴിതാ ചിത്രം ഔദ്യോഗികമായി തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ്. മെയ്യഴകനും 96 ഉം പോലുള്ള ഫീല്‍ ഗുഡ് ചിത്രങ്ങളൊരുക്കിയ പ്രേം കുമാറിന്റെ പുതിയ ചിത്രം ത്രില്ലറാണ്.
മലയാളി നടി ശിവദയാണ് ചിത്രത്തിലെ നായിക. മലയാളിയായ ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം. പ്രേം കുമാറിന്റെ മുന്‍ സിനിമകളിലും ഗോവിന്ദ് വസന്തയാണ് സംഗീതമൊരുക്കിയത്. വെല്‍സ് ഫിലിം ഇന്റര്‍നാഷണലാണ് ചിത്രത്തിന്റെ നിര്‍മാണം. മണ്‍സൂണ്‍ മൂവീസാണ് സഹനിര്‍മാണം. ഇഷരി കെ ഗണേഷാണ് ചിത്രം അവതരിപ്പിക്കുന്നത്.
തമിഴിലെ ഫഹദിന്റെ ആദ്യ സോളോ ലീഡ് ആണ് ചിത്രമെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ നാല് വര്‍ഷമായി താന്‍ കൊണ്ടു നടക്കുന്നതാണ് ചിത്രത്തിന്റെ കഥയെന്നാണ് പ്രേമം കുമാര്‍ പറഞ്ഞത്. ചേതന്‍, ഹരീഷ് ഉത്തമന്‍, കരുണാകരന്‍ എന്നിവരും ചിത്രത്തിലുണ്ട്. മെയ്യഴകന്റെ ഛായാഗ്രാഹകനായിരുന്ന മഹേന്ദിരന്‍ ജയരാജാണ് കാമറ. ജി ഗോവിന്ദരാജാണ് എഡിറ്റിങ്.
ശിവദയും ഫഹദും ആദ്യമായിട്ടാണ് ഒരു ചിത്രത്തില്‍ നായകനും നായികയുമാകുന്നത്. നേരത്തെ പേട്രിയറ്റില്‍ ഇരുവരും അഭിനയിച്ചിരുന്നു. തമിഴില്‍ സൂര്യയ്‌ക്കൊപ്പം കറുപ്പിലാണ് ശിവദ ഒടുവിലായി അഭിനയിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates