അനുഷ്ക ശർമയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ/ ഇൻസ്റ്റ​ഗ്രാം 
Entertainment

'എനിക്കുവേണ്ടി പകർത്തിയ ചിത്രങ്ങളിൽ'; നിറവയറിൽ അനുഷ്കയുടെ ഫോട്ടോഷൂട്ട്, മനോഹരമെന്ന് കൊഹ് ലി

ലോക്ക്ഡൗൺ കാലത്ത് കൊഹ് ലിക്കൊപ്പമുള്ള ജീവിതത്തെക്കുറിച്ചും കുഞ്ഞിനെക്കുറിച്ചുള്ള സ്വപ്നങ്ങളെക്കുറിച്ചുമെല്ലാം താരം പങ്കുവെക്കുന്നുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

പുതു വർഷത്തിൽ പുത്തൻ അതിഥിയെ വരവേൽക്കാനുള്ള കാത്തിരിപ്പിലാണ് താരദമ്പതികളായ വിരാട് കൊഹ് ലിയും അനുഷ്ക ശർമയും. ജനുവരിയിലാണ് ഇരുവർക്കും കുഞ്ഞു പിറക്കുക. ഇപ്പോൾ സോഷ്യൽ മീ‍ഡിയയിൽ വൈറലാവുന്നത് അനുഷ്കയുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ട്. നിറവയറിൽ അതിസുന്ദരിയാണ് താരം. 

വോഗ് മാസികയുടെ കവർ ​ഗേളായാണ് താരത്തിന്റെ ഫോട്ടോഷൂട്ട്. വ്യത്യസ്ത ലുക്കിലാണ് അനുഷ്ക എത്തുന്നത്. ഷർട്ടും ലോങ് ജാക്കറ്റും ലോ​ങ് ഫ്രോക്കുമെല്ലാം അണിഞ്ഞ് അതിസുന്ദരിയായാണ് താരം എത്തുന്നത്. വോഗിന്റെ 2021 ജനുവരി എഡിഷന് വേണ്ടിയാണ് അനുഷ്‌ക ഫോട്ടോഷൂട്ട് ചെയ്തത്. പുതിയ തുടക്കം എന്ന തലക്കെട്ടോടെയാണ് അനുഷ്കയുടെ അഭിമുഖം എത്തുന്നത്. ലോക്ക്ഡൗൺ കാലത്ത് കൊഹ് ലിക്കൊപ്പമുള്ള ജീവിതത്തെക്കുറിച്ചും കുഞ്ഞിനെക്കുറിച്ചുള്ള സ്വപ്നങ്ങളെക്കുറിച്ചുമെല്ലാം താരം പങ്കുവെക്കുന്നുണ്ട്. 

തനിക്കുവേണ്ടി പകർത്തിയ ചിത്രങ്ങൾ എന്ന അടിക്കുറിപ്പിലാണ് അനുഷ്ക ഇൻസ്റ്റ​ഗ്രാമിൽ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് അനുഷ്‌കയുടെ ചിത്രത്തിന് കമന്റുകളുമായെത്തിയിരിക്കുന്നത്. മനോഹരം എന്നായിരുന്നു വിരാട് കോഹ് ലിയുടെ കമന്റ്. കൂടാതെ ദീപിക പദുക്കോണ്‍, പ്രിയങ്ക ചോപ്ര, സോയ അക്തര്‍, രാകുല്‍ പ്രീത്, ഇഷാന്‍ ഘട്ടര്‍ തുടങ്ങിയവര്‍ അനുഷ്‌കയെ പ്രശംസിച്ചു. 

ആഗസ്റ്റിലാണ് വിരാട് കോലിയും അനുഷ്‌കയും അച്ഛനമ്മമാരാകാന്‍ പോകുന്നുവെന്ന വാര്‍ത്ത പുറത്തുവിട്ടത്. ഗര്‍ഭിണിയായ അനുഷ്‌കയെ വിരാട് ചേര്‍ത്തുപിടിച്ചു നില്‍ക്കുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തത്. 'ഞങ്ങളിനി മൂന്ന്, 2021 ജനുവരിയില്‍ വരും' എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT