Shwetha Menon ഇൻസ്റ്റ​ഗ്രാം
Entertainment

നഗ്നത പ്രദർശിപ്പിച്ച് അ‌ഭിനയി​ച്ചു, പോൺ ​സൈറ്റുകളിലൂടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; ശ്വേത മേനോനെതിരെ കേസ്

അ‌നാശാസ്യ നിരോധന നിയമപ്രകാരവും ഐടി ആക്ട് പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടി ശ്വേത മേനോനെതിരെ കേസ്. സാമ്പത്തിക ലാഭത്തിനു വേണ്ടി അ‌ശ്ലീല രംഗങ്ങളിൽ അ‌ഭിനയിച്ചെന്ന പേരിലാണ് നടിക്കെതിരെ കേസെടുത്തിരിക്കുന്നത്. എറണാകുളം സെൻട്രൽ പൊലീസാണ് നടിയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മാർട്ടിൻ മെനാച്ചേരി എന്നയാളുടെ പരാതിയിൽ എറണാകുളം സിജെഎം കോടതിയുടെ നിർദേശത്തെ തുടർന്നാണ് നടപടി.

അ‌നാശാസ്യ നിരോധന നിയമപ്രകാരവും ഐടി ആക്ട് പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. പ്രതി സാമ്പത്തിക ലാഭത്തിനു വേണ്ടി ഗൂഢ ഉദ്ദേശ്യത്തോടെ സിനിമയിലും പരസ്യങ്ങളിലും ഉൾപ്പെടെ നഗ്നത പ്രദർശിപ്പിച്ച് അ‌ഭിനയി​ച്ചു, സോഷ്യൽ മീഡിയയിലൂടെയും പോൺ ​സൈറ്റുകളിലൂടെയും ദൃശ്യങ്ങൾ പ്രചരിപ്പിച്ച് വരുമാനം നേടി തുടങ്ങിയ ആരോപണങ്ങളാണ് പൊലീസ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

ശ്വേത അ‌ഭിനയിച്ച ഗർഭനിരോധന ഉറയുടെ പരസ്യവും രതിനിർവേദം, പാലേരി മാണിക്യം, കളിമണ്ണ് തുടങ്ങിയ സിനിമകളുമാണ് പരാതിക്കാരൻ അ‌ശ്ലീല രംഗങ്ങളായി പരാതിയിൽ ഉന്നയിച്ചിട്ടുള്ളത്. താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങവെയാണ് ശ്വേതക്കെതിരെ ആരോപണമുയർന്നിരിക്കുന്നത്. സംഭവത്തിൽ ശ്വേത ഇതുവരെ പ്രതികരിച്ചിട്ടില്ല.

Cinema News: Case filed against Shweta Menon for earning money through pornographic films.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോയമ്പത്തൂര്‍ കൂട്ടബലാത്സംഗം: മൂന്നുപേര്‍ പിടിയില്‍, കീഴ്‌പ്പെടുത്തിയത് വെടിവെച്ചു വീഴ്ത്തി

ഇന്ത്യൻ വിദ്യാർത്ഥികൾ കാനഡയ്ക്ക് ആവശ്യമില്ല?, വിസാ നിരോധനം തുടരുന്നു

സ്വര്‍ണവില വീണ്ടും 90,000ല്‍ താഴെ; ഒറ്റയടിക്ക് കുറഞ്ഞത് 520 രൂപ

മൂന്നാര്‍ കാണാനെത്തിയ മുംബൈ യുവതിയെ ഭീഷണിപ്പെടുത്തിയ സംഭവം; രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

ഓണറേറിയത്തിനൊപ്പം ശമ്പളവും കൈപ്പറ്റാനാകില്ല; തദ്ദേശ സ്ഥാപ അധ്യക്ഷരായ അധ്യാപകര്‍ അവധിയെടുക്കണം: ഹൈക്കോടതി

SCROLL FOR NEXT